കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ കൗമാരക്കാരന് പരിക്ക്. ലിസിവിജീനിലെ എൻ22 ൽ ആയിരുന്നു സംഭവം. ഇരു ചക്രവാഹനവും മൂന്ന് കാറുകളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഇരുചക്രവാഹനത്തിലായിരുന്നു കൗമാരക്കാരൻ സഞ്ചരിച്ചിരുന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ കൗമാരക്കാരനെ എയർ ആംബുലൻസിൽ കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മറ്റ് പരിക്കുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Discussion about this post

