ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ കാറുകൾ കത്തിച്ച സംഭവത്തിൽ അറസ്റ്റ്. 30 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
ഡബ്ലിൻ 8 ൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് ആയിരുന്നു യുവാവ് തീയിട്ടത്. അഞ്ച് കാറുകൾ കത്തിനശിച്ചു. സൗത്ത് സർക്കുലർ റോഡിലെ വീടുകൾക്ക് പുറത്ത് നിർത്തിയിട്ടിരുന്ന കാറിന് നേരെ ആയിരുന്നു ആക്രമണം. സംഭവത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Discussion about this post

