ബംഗലൂരു: റെക്കോർഡുകൾ തകർത്ത് കാന്താരയുടെ പ്രീക്വലായ കാന്താര ദി ലെജൻഡ് ചാപ്റ്റർ വൺ. ചിത്രം ബോക്സ് ഓഫീസിൽ ചരിത്ര വിജയം സ്വന്തമാക്കി വിജയ കുതിപ്പ് തുടരുകയാണ്. വെറും 9 ദിവസം കൊണ്ട് 500 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ് ചിത്രം.
ഒക്ടോബർ രണ്ടിന് പുറത്തിറങ്ങിയ ചിത്രം, 334. 94 കോടി രൂപ നെറ്റ് കളക്ഷൻ നേടി. 255.75 കോടിയാണ് ചിത്രത്തിന്റെ ഡൊമസ്റ്റിക് കളക്ഷൻ. ഓവർ സീസിൽ നിന്നും 63 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷൻ എന്നുമാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
കർണാടകയിൽ നിന്നും മികച്ച കളക്ഷൻ ആണ് ചിത്രം നേടി കൊണ്ടിരിക്കുന്നത്. കർണാടകയിലെ ഏറ്റവും വലിയ ഓപ്പണിംഗ് വാരാന്ത്യ കളക്ഷൻ എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. 183.60 കൂടിയാണ് ചിത്രത്തിന്റെ ഓപ്പണിങ് വാരാന്ത്യ കളക്ഷൻ. യാഷ് നായകനായി എത്തിയ കെജിഎഫ് ചാപ്റ്റർ 2 വിന്റെ കളക്ഷനെ മറികടന്നാണ് ചിത്രം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 183 കോടി ആയിരുന്നു കെജിഫ് ചാപ്റ്റർ 2 വിന്റെ വാരാന്ത്യ കളക്ഷൻ.
16 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രമായിരുന്നു കാന്താര. എന്നാൽ അതിന്റെ പതിന്മടങ്ങ് മുതൽ മുടക്കിൽ 125 കോടി ചിലവിൽ നിർമ്മിച്ച ചിത്രമാണ് കാന്താര ദി ലെജൻഡ് ചാപ്റ്റർ വൺ. ഹൊംബാലെ ഫിലിംസിന്റെ ബാനറിൽ ഋഷഭ് ഷെട്ടിയുടെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ചിത്രമാണ് കാന്താര ദി ലെജൻഡ് ചാപ്റ്റർ 1.

