കെറി: മരണപ്പെട്ട കെറിയലെ കർഷകൻ മൈക്കൽ ഗെയ്നിന്റെ സംസ്കാര ചടങ്ങുകൾ തീരുമാനിച്ചു. ശനിയാഴ്ച അദ്ദേഹത്തിന്റെ മൃതദേഹ ഭാഗങ്ങൾ സംസ്കരിക്കും.
കെൻമാരിലെ ഫിന്നഗന്റെ ഫ്യൂണറൽ ഹോമിൽ ആണ് സംസ്കാര ചടങ്ങുകൾ നടക്കുക.
കൃഷിയിടത്തിൽ നിന്നുള്ള മൃതദേഹ ഭാഗങ്ങൾ മൈക്കലിന്റേത് ആണെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടിക്രമങ്ങൾ അന്വേഷണ സംഘം പൂർത്തിയാക്കിയിട്ടുണ്ട്. ഇതോടെയാണ് ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹം സംസ്കരിക്കുന്നത്.
കുടുംബക്കാർ മാത്രമായിരിക്കും പരിപാടിയിൽ പങ്കെടുക്കുക. സംസ്കാര ചടങ്ങുകൾക്കായി മൃതദേഹ ഭാഗങ്ങൾ വെള്ളിയാഴ്ച ഉച്ചയോടെ ഫ്യൂണറൽ ഹോമിൽ എത്തിയ്ക്കും.
Discussion about this post

