ഡബ്ലിൻ: സൈനിക സേവനത്തിനിടെ ജീവൻ വെടിഞ്ഞ മകന്റെ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാതെ പ്രതിസന്ധിയിലായി പിതാവ്. ലെബനനിൽവച്ച് കൊല്ലപ്പെട്ട മൈക്കിൾ മക്നീലയുടെ പിതാവ് ജോൺ മക്നീലയാണ് വാർദ്ധക്യകാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പെൻഷൻ ആനുകൂല്യങ്ങൾക്കായി നിലവിലെ ആർമി പെൻഷൻ ആക്ടിൽ ഭേദഗതി കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
1989 ൽ ആയിരുന്നു ലെബനനിൽവച്ച് സമാധാന സേനാംഗമായ മൈക്കിൾ മക്നീല കൊല്ലപ്പെട്ടത്. ഇതേ തുടർന്ന് പെൻഷൻ ആനുകൂല്യങ്ങൾ അമ്മയായ കാതലീന്‍ ലഭിച്ചു. ആരോരും തുണയില്ലാതിരുന്ന കുടുംബം ഈ ആനുകൂല്യം കൊണ്ടാണ് ജീവിച്ചിരുന്നത്. എന്നാൽ അടുത്തിടെ കാതലീൻ മരിച്ചു. ഇതോടെയാണ് ജോൺ മക്നീല പ്രതിസന്ധിയിലായത്.
Discussion about this post

