ഡബ്ലിൻ: പുന:ക്രമീകരിച്ച ആസൂത്രണ ബോർഡിനെ ( ബോർഡ് പ്ലീനാല) ഇനി പോൾ റീഡ് നയിക്കും. പുതിയ ബോർഡിന്റെ ചെയർമാനായി പോൾ റീഡിനെ ഭവനമന്ത്രി ജെയിംസ് ബ്രൗൺ തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ നിയമനം സംബന്ധിച്ച മെമ്മോറാന്റം ജെയിംസ് ബ്രൗൺ മന്ത്രിസഭയ്ക്ക് മുൻപിൽ ഉടൻ സമർപ്പിക്കും.
ഹൗസിംഗ് പദ്ധതികളുടെ കൃത്യമായ ആസൂത്രണവും നടപ്പിലാക്കലും ലക്ഷ്യമിട്ടാണ് പുതിയ ബോർഡ് രൂപീകരിച്ചിരിക്കുന്നത്. ബോർഡിൽ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞ വർഷം തന്നെ അംഗീകാരം ലഭിച്ചിരുന്നു. അയർലന്റിൽ ഭവന പ്രതിസന്ധി രൂക്ഷമായതോടെയാണ് പുതിയ മാറ്റങ്ങൾ എന്നതും ശ്രദ്ധേയമാണ്.
ഹെൽത്ത് സർവ്വീസ് എക്സിക്യൂട്ടീവിന്റെ മുൻ മേധാവി ആയിരുന്നു പോൾ റീഡ്. കൊറോണക്കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

