ഡബ്ലിൻ: മോഷണക്കേസിൽ പ്രതികളായ കൗമാരക്കാരെ തടങ്കൽ കേന്ദ്രത്തിൽ നിന്നും വിട്ടയച്ചു. സ്ഥലപരിമിതിയെ തുടർന്നാണ് പ്രതികളായ രണ്ട് പേരെ വിട്ടയച്ചത്. വയോധിക ദമ്പതികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മോഷണം നടത്തിയ നാലംഗ സംഘത്തിലെ അംഗങ്ങളാണ് ഇവർ.
ഡബ്ലിനിലെ തടങ്കൽ കേന്ദ്രത്തിലാണ് സ്ഥലപരിമിതിയെ തുടർന്ന് കൗമാരക്കാരെ വിട്ടയച്ചത്. ശനിയാഴ്ച രാത്രി ആയിരുന്നു ഇവർ അറസ്റ്റിലായത്. അന്നേ ദിവസം തന്നെ ഇവരെ കോടതിയിൽ ഹാജരാക്കി എങ്കിലും ഇവർക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് ഇവരെ തടങ്കലിൽ പാർപ്പിക്കേണ്ടി വന്നത്. ഡബ്ലിനിലെ ഒബെർസ്റ്റൗൺ ഡിറ്റെൻഷൻ ക്യാമ്പസിൽ ആയിരുന്നു ഇവരെ പാർപ്പിച്ചിരുന്നത്.
Discussion about this post

