ഡബ്ലിൻ: അയർലന്റിൽ ജീവിത ചിലവ് വർദ്ധിക്കുന്നു. രാജ്യത്ത് ജീവിത ചിലവിന്റെ ഏറ്റവും കുറഞ്ഞ നിരക്കിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ. കഴിഞ്ഞ വർഷം കുറഞ്ഞ അവശ്യ ജീവിത ചിലവിൽ 1.8 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോളിലാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2020 ന് ശേഷം രാജ്യത്തെ കുറഞ്ഞ അവശ്യ ജീവിത ചിലവിൽ 18.8 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 12 വയസ്സിനും അതിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കുമാണ് ജീവിത ചിലവ് ഏറ്റവും കൂടുതലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
Discussion about this post

