ഡബ്ലിൻ: നഗരത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഇ സ്കൂട്ടർ യാത്രികൻ മരിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് ശേഷം ആയിരുന്നു 20 കാരന്റെ മരണം സംഭവിച്ചത്. യുവാവിന്റെ മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു ഫിൻഗൽസിലെ കപ്പാഗ് റോഡിൽ നിന്നും പരിക്കേറ്റ നിലയിൽ യുവാവിനെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഇ- സ്കൂട്ടർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് യുവാവിന് പരിക്കേറ്റത് എന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് അറിയുന്നവർ എത്രയും വേഗം പോലീസ് സ്റ്റേഷനിൽ എത്തി വിവരങ്ങൾ പങ്കുവയ്ക്കണം എന്ന് പോലീസ് അറിയിച്ചു.
Discussion about this post