ഗാൽവെ: ഗാൽവെയിലെ ആരോഗ്യ – സാങ്കേതിക മേഖലയ്ക്കായി ദശലക്ഷം യൂറോയുടെ നിക്ഷേപം. ഗാൽവെയിൽ ആക്സിലറേറ്റിംഗ് റിസർച്ച് ടു കൊമേഴ്ഷ്യലൈസേഷൻ (എആർസി) ഹബ്ബ് യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി 34 മില്യൺ യൂറോയുടെ നിക്ഷേപമാണ് നടത്തുന്നത്. ആരോഗ്യരംഗത്തെ പ്രശ്നങ്ങൾക്ക് അതിവേഗം പരിഹാരം കാണുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.
സർക്കാരും, യൂറോപ്യൻ റീജിയണൽ ഡെവലപ്മെന്റ് ഫണ്ടുമാണ് നിക്ഷേപം നടത്തുക. പുതിയ പദ്ധതിയിൽ യൂണിവേഴ്സിറ്റി ഓഫ് ഗാൽവെ, അറ്റ്ലാന്റിക് ടെക്നോളജി യൂണിവേഴ്സിറ്റി, ആർസിഎസ്ഐ യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആന്റ് ഹെൽത്ത് സയൻസ് എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. കൂടുതൽ ഗവേഷണങ്ങൾക്കായുള്ള 23 പദ്ധതികൾക്കും സഹായം അനുവദിച്ചിട്ടുണ്ട്.
Discussion about this post

