ടിപ്പററി: ടിപ്പററി – ലോയിസ് അതിർത്തിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. 22 വയസ്സുള്ള കോൾം ലിഞ്ച് ഒ’സള്ളിവൻ ആണ് മരിച്ചത്. യുവാവിന്റെ മൃതദേഹം സംസ്കരിക്കുന്നതിനുള്ള ഏർപ്പാടുകൾ പുരോഗമിക്കുകയാണ്.
ലാവോയിലെ ബല്ലാഗ്മോറിലാണ് സള്ളിവൻ താമസിക്കുന്നത്. ടിപ്പററിയിലെ റോസ്ക്രിയ സ്വദേശിയാണ് അദ്ദേഹം. വ്യാഴാഴ്ചയാണ് അദ്ദേഹത്തെ വഴിയരികിൽ നിന്നും അവശനിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അറിയുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന നിർദ്ദേശമുണ്ട്.
Discussion about this post

