Author: sreejithakvijayan

ഡബ്ലിൻ: ഗാസയ്ക്കായി അന്താരാഷ്ട്ര സഖ്യകക്ഷികൾക്കൊപ്പം കൈകോർത്ത് അയർലൻഡ്. ഗാസയ്ക്കായുള്ള സഹായങ്ങൾക്ക് ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംയുക്ത പ്രസ്താവനയിൽ അയർലൻഡിനായി വിദേശകാര്യമന്ത്രി സൈമൺ ഹാരിസ് ഒപ്പുവച്ചു. ഗാസയിൽ പട്ടിണിമരണങ്ങൾ വർദ്ധിക്കുന്നതിനിടെയാണ് രാജ്യങ്ങളുടെ നീക്കം. അയലൻഡ്, ബ്രിട്ടൻ, ഓസ്‌ട്രേലിയ, ഉൾപ്പെടെ 24 രാജ്യങ്ങളാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത്. ഗാസയിലെ സ്ഥിതിഗതികൾ സംബന്ധിച്ച് യൂറോപ്യൻ വിദേശകാര്യമന്ത്രിമാരുമായി സൈമൺ ഹാരിസ് കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംയുക്ത പ്രസ്താവന പുറത്തുവന്നത്. ഗാസയിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത തലത്തിലേക്ക് ഉയർന്നതായി പ്രസ്താവനയിൽ പറയുന്നു. ഞങ്ങളുടെ കൺമുൻപിൽ പട്ടിണി മാത്രമാണ്. ഗാസയുടെ വിശപ്പ് അകറ്റാൻ കർശന നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിലുണ്ട്.

Read More

ബെൽഫാസ്റ്റ്:പിഎസ്എൻഐ ( പോലീസ് സർവ്വീസ് ഓഫ് നോർതേൺ അയർലൻഡ്) ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. വധശ്രമത്തിനാണ് പ്രതികളായ രണ്ട് പേർക്കെതിരെ കേസ് എടുത്തത്. ഇരുവരെയും ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും. ഡിക്റ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ ജോൺ കാൾഡ്‌വെല്ലിന് നേരെയാണ് വധശ്രമം ഉണ്ടായത്. 2023 ഫെബ്രുവരിയിൽ ടൈറോണിലെ ഒമാഗിൽവച്ചായിരുന്നു സംഭവം. ഇവിടെവച്ച് അദ്ദേഹത്തിന് നേരെ പ്രതികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് 45 ഉം 25 ഉം വയസ്സുള്ള പ്രതികൾ കസ്റ്റഡിയിൽ ആയത്. ഇവർക്കെതിരെ ഭീകരവാദ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയിരുന്നു. ഡംഗനോൻ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കുക.

Read More

ഡബ്ലിൻ: ബീച്ചുകളിൽ നീന്താനെത്തുന്നവർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി വാട്ടർ സേഫ്റ്റി അയർലൻഡും മറൈൻ റെസ്‌ക്യു കോർഡിനേഷൻ സെന്ററും. മുങ്ങിമരണങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഈ വർഷം മാത്രം 51 പേരാണ് മുങ്ങിമരിച്ചത്. ഊതി വീർപ്പിക്കാവുന്ന ഉപകരണങ്ങളുമായി കടലിൽ ഇറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എംആർസിസി പ്രതിനിധി ഇവാൻ ലോംഗ്‌മോർ പറഞ്ഞു. കടലിൽ ചില സമയങ്ങളിൽ ശക്തമായ കാറ്റും ഉയർന്ന തിരമാലകളും ഉണ്ടാകും. ഈ വേളയിൽ നിയന്ത്രണം നഷ്ടമാകാനും അപകടം ഉണ്ടാകാനും സാദ്ധ്യതയുണ്ട്. കഴിഞ്ഞ ശനിയാഴ്ച വിക്ലോയിൽ ഊതിവീർപ്പിക്കാവുന്ന ലിലോയുമായി കടലിൽ ഇറങ്ങിയ 13 കാരി അപകടത്തിൽപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷം ഇതുവരെ 51 മരണങ്ങളാണ് വെള്ളത്തിലിറങ്ങിയുള്ള അപകടത്തെ ഉണ്ടായതെന്ന് വാട്ടർ സേഫ്റ്റി അയർലൻഡ് പ്രതിനിധി പറഞ്ഞു. എട്ട് ആഴ്ചയ്ക്കിടെ ഏഴ് കുട്ടികൾ മരിക്കുന്ന സാഹചര്യം ഉണ്ടായി. കടലിൽ അപകടത്തിൽപ്പെടുന്നവരിൽ ഭൂരിഭാഗം പേരും കൗമാരക്കാരാണ്. വരും ദിവസങ്ങളിൽ വെയിലുള്ള കാലാവസ്ഥയായതിനാൽ ധാരാളം പേർ ബീച്ചുകളിലേക്ക് എത്തും. വെള്ളത്തിൽ സമയം ചിലവിടുമ്പോൾ ജാഗ്രത പാലിക്കണമെന്നും…

Read More

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ പക്ഷികൾ വിമാനങ്ങളിലിടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 278 സംഭവങ്ങളാണ് വിമാനത്താവളത്തിൽ ഉണ്ടായത്. പക്ഷികളെ റൺവേകളിൽ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി 6 ലക്ഷം യൂറോ വിമാനത്താവളം ചിലവഴിക്കുമ്പോൾ തന്നെയാണ് അപകടങ്ങൾ വർദ്ധിക്കുന്നതും. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മുയലുകൾ വിമാനങ്ങളെ  ഇടിച്ച 42 സംഭവങ്ങൾ ഉണ്ടായി. ഇതിന് പിന്നാലെ മുയലുകളെ വിക്ലോയിലേക്കും കിൽഡെയറിലേക്കും മാറ്റുന്ന ക്യാച്ച്-ആൻഡ്-റിലീസ് പ്രവർത്തനങ്ങൾ ഡബ്ലിൻ എയർപോർട്ട് അതോറിറ്റി ആരംഭിച്ചു. പക്ഷികൾ വിമാനങ്ങളിൽ ഇടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ അൽപ്പം ഗൗരവമേറിയതാണ്. ഇത്തരം സംഭവങ്ങൾ വിമാനത്താൽ സാരമായ കേടുപാടുകൾ ഉണ്ടാക്കുന്നതിന് പുറമേ എൻജിൻ തകരാറുകൾക്കും കാരണമാകും. ടേക്ക് ഓഫിനിടെയോ ലാൻഡിംഗിനിടെയോ ആകാം പക്ഷിയിൽ ഇടിച്ചുള്ള അപകടങ്ങൾ ഉണ്ടാകാറുള്ളത്.

Read More

ഡബ്ലിൻ: ഇന്ത്യക്കാർക്കെതിരെ തുടരുന്ന വംശീയ ആക്രമണങ്ങളെ അപലപിച്ച് അയർലൻഡ് പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ്. വംശീയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച അദ്ദേഹം ഇത്തരം പ്രവൃത്തികൾ അയർലൻഡിന്റെ മൂല്യങ്ങൾക്ക് ചേർന്നതല്ലെന്ന് വ്യക്തമാക്കി. അയർലൻഡും ഇന്ത്യയും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യക്കാർക്കെതിരായ വംശീയ ആക്രമണങ്ങൾ രാജ്യത്തിന് നാണക്കേട് ആണ്. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ല. വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്ന സന്ദേശങ്ങൾക്കെതിരെ ജാഗ്രത വേണം. ഇന്ത്യയും അയർലൻഡും തമ്മിൽ ആഴത്തിലുള്ള ബന്ധമാണ് ഉള്ളത്. അയർലൻഡിനായി ഇന്ത്യൻ സമൂഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. എല്ലാ സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത. ഇതേ തുടർന്ന് മൂന്ന് കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. ക്ലെയർ, കെറി, ലിമെറിക്ക് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് മുന്നറിയിപ്പ് പ്രാബല്യത്തിൽ വരും . രാത്രി 9 മണിവരെയാണ് മുന്നറിയിപ്പ് ഉള്ളത്. ഈ വാരം വൈകുന്നേരങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമായ മഴ വെള്ളപ്പൊക്കത്തിനും യാത്രാ തടസ്സം ഉൾപ്പെടെ മറ്റ് ചില ബുദ്ധിമുട്ടുകൾക്കും കാരണമായേക്കാം. അതിനാൽ മഴ സമയങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read More

ഡബ്ലിൻ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ആഘോഷം സംഘടിപ്പിക്കാൻ ഐ.ഒ.സി. അയർലൻഡ് ഡൺലാവിൻ യൂണിറ്റ് കേരള ചാപ്റ്റർ. വിവിധ കലാപരിപാടികളോടുകൂടി സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15 വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്ക് 1.30 ഓടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമാകുക. ഡൺലാവിനിലെ ജിഎഎ വേദിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കലാ-സാംസ്‌കാരിക അവതരണങ്ങൾ, ദേശഭക്തിഗാനങ്ങൾ, കുട്ടികളുടെ പരിപാടികൾ തുടങ്ങിയവ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് : വിനു കളത്തിൽ :089 4204210 ലിജു ജേക്കബ് : 089 4500751 സോബിൻ വടക്കേൽ : 089 4000222 പോൾസൺ : 089 4002773 ജെബിൻ : 083 8531144

Read More

ലൗത്ത്:കൗണ്ടി ലൗത്തിൽ കൊക്കെയ്‌നുമായി യുവാവും യുവതിയും പിടിയിൽ. ചൊവ്വാഴ്ച ഡണ്ടൽക്കിലായിരുന്നു സംഭവം. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണന്ന് പോലീസ് അറിയിച്ചു. 40 വയസ്സുള്ള യുവാവും 30 വയസ്സുള്ള യുവതിയുമാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത് എന്നാണ് റിപ്പോർട്ടുകൾ. ഇവരുടെ പക്കൽ നിന്നും 7 ലക്ഷം യൂറോയുടെ കൊക്കെയ്ൻ ആണ് പിടിച്ചെടുത്തത്. കൂടുതൽ വിശദാംശങ്ങൾക്കായി ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Read More

ഡബ്ലിൻ: അയർലൻഡിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബറിൽ. നവംബർ 11ാണ് തിരഞ്ഞെടുപ്പ് തിയതി. നിലവിലെ പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് അയർലൻഡിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കാതറിൻ കനോലി, മാർഗരറ്റ് മക്ഗിന്നസ് എന്നിവർ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. 2016 മുതൽ ഗാൽവെ വെസ്റ്റ് ടിഡിയാണ് കാതറിൻ കനോലി. സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് കാതറിൻ മത്സരിക്കുന്നത്. ഫിൻ ഗെയ്‌ലിനെ പ്രതിനിധീകരിച്ചാണ് മാർഗരറ്റ് മത്സരിക്കുന്നത്. മിഡ്ലാൻഡ്സ് നോർത്ത് വെസ്റ്റിൽ നിന്നും 2014-2020 കാലഘട്ടത്തിൽ എംഇപിയായിരുന്നു മാർഗരറ്റ്. 2017 മുതൽ 2020വരെ യൂറോപ്യൻ പാർലമെന്റ് വൈസ് പ്രസിഡന്റ് ആയിരുന്നു. ഇതിന് ശേഷം 2020 മുതൽ 2024 വരെ യൂറോപ്യൻ കമ്മീഷണർ ആയിരുന്നു മാർഗരറ്റ്. അതേസമയം സ്ഥാനാർത്ഥികളെ സംബന്ധിച്ച് മറ്റ് പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ടെങ്കിലും ഇതിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Read More

മീത്ത്: ആപ്പിൾഗ്രീനിന്റെ അയർലൻഡിലെ ആദ്യ ടാക്കോ ബെൽ റെസ്‌റ്റോറന്റ് കൗണ്ടി മീത്തിൽ. ഡൺഷോഗ്ലിനിൽ എം3യിലെ ജംഗ്ഷൻ6 ലാണ് പുതിയ റെസ്‌റ്റോറന്റ് പ്രവർത്തനം ആരംഭിക്കുക. ഈ റെസ്റ്റോറന്റ് അടുത്ത മാസം തുറക്കുമെന്ന് ആപ്പിൾഗ്രീൻ സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ റെസ്റ്റോറന്റ് 100 തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. എം & എസ് ഫുഡ് ഷോപ്പ്-ഇൻ-ഷോപ്പ് ഔട്ട്ലെറ്റ്, ബ്രേബേൺ കോഫി കഫേ, ബർഗർ കിംഗ് റെസ്റ്റോറന്റ്, ക്രാഫ്റ്റഡ് എന്ന ഡെലി എന്നിവയും പുതിയ റെസ്റ്റോറന്റിന്റെ ഭാഗമാണ്. പുതിയ സർവീസ് ഏരിയയിൽ കൺവീനിയൻസ് സ്റ്റോർ, സർവീസ് സ്റ്റേഷൻ ഫോർകോർട്ട്, 8 അൾട്രാ-ഫാസ്റ്റ് ഇവി ചാർജിംഗ് പോർട്ടുകൾ എന്നിവയും ഉണ്ടായിരിക്കും.എം3 യിൽ ടാക്കോ ബെൽ പ്രവർത്തനം ആരംഭിക്കുന്നുവെന്ന കാര്യം ജനങ്ങളെ അറിയിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ആപ്പിൾഗ്രീൻ എംഡി സീമസ് സ്റ്റാപ്പിൾട്ടൺ പറഞ്ഞു.

Read More