മീത്ത്: ആപ്പിൾഗ്രീനിന്റെ അയർലൻഡിലെ ആദ്യ ടാക്കോ ബെൽ റെസ്റ്റോറന്റ് കൗണ്ടി മീത്തിൽ. ഡൺഷോഗ്ലിനിൽ എം3യിലെ ജംഗ്ഷൻ6 ലാണ് പുതിയ റെസ്റ്റോറന്റ് പ്രവർത്തനം ആരംഭിക്കുക. ഈ റെസ്റ്റോറന്റ് അടുത്ത മാസം തുറക്കുമെന്ന് ആപ്പിൾഗ്രീൻ സ്ഥിരീകരിച്ചിട്ടുണ്ട്.
പുതിയ റെസ്റ്റോറന്റ് 100 തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. എം & എസ് ഫുഡ് ഷോപ്പ്-ഇൻ-ഷോപ്പ് ഔട്ട്ലെറ്റ്, ബ്രേബേൺ കോഫി കഫേ, ബർഗർ കിംഗ് റെസ്റ്റോറന്റ്, ക്രാഫ്റ്റഡ് എന്ന ഡെലി എന്നിവയും പുതിയ റെസ്റ്റോറന്റിന്റെ ഭാഗമാണ്. പുതിയ സർവീസ് ഏരിയയിൽ കൺവീനിയൻസ് സ്റ്റോർ, സർവീസ് സ്റ്റേഷൻ ഫോർകോർട്ട്, 8 അൾട്രാ-ഫാസ്റ്റ് ഇവി ചാർജിംഗ് പോർട്ടുകൾ എന്നിവയും ഉണ്ടായിരിക്കും.എം3 യിൽ ടാക്കോ ബെൽ പ്രവർത്തനം ആരംഭിക്കുന്നുവെന്ന കാര്യം ജനങ്ങളെ അറിയിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ആപ്പിൾഗ്രീൻ എംഡി സീമസ് സ്റ്റാപ്പിൾട്ടൺ പറഞ്ഞു.

