ലൗത്ത്:കൗണ്ടി ലൗത്തിൽ കൊക്കെയ്നുമായി യുവാവും യുവതിയും പിടിയിൽ. ചൊവ്വാഴ്ച ഡണ്ടൽക്കിലായിരുന്നു സംഭവം. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണന്ന് പോലീസ് അറിയിച്ചു.
40 വയസ്സുള്ള യുവാവും 30 വയസ്സുള്ള യുവതിയുമാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത് എന്നാണ് റിപ്പോർട്ടുകൾ. ഇവരുടെ പക്കൽ നിന്നും 7 ലക്ഷം യൂറോയുടെ കൊക്കെയ്ൻ ആണ് പിടിച്ചെടുത്തത്. കൂടുതൽ വിശദാംശങ്ങൾക്കായി ഇവരെ ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

