ഡബ്ലിൻ: ഇന്ത്യക്കാർക്കെതിരെ തുടരുന്ന വംശീയ ആക്രമണങ്ങളെ അപലപിച്ച് അയർലൻഡ് പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ്. വംശീയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച അദ്ദേഹം ഇത്തരം പ്രവൃത്തികൾ അയർലൻഡിന്റെ മൂല്യങ്ങൾക്ക് ചേർന്നതല്ലെന്ന് വ്യക്തമാക്കി. അയർലൻഡും ഇന്ത്യയും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്ത്യക്കാർക്കെതിരായ വംശീയ ആക്രമണങ്ങൾ രാജ്യത്തിന് നാണക്കേട് ആണ്. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ല. വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്ന സന്ദേശങ്ങൾക്കെതിരെ ജാഗ്രത വേണം. ഇന്ത്യയും അയർലൻഡും തമ്മിൽ ആഴത്തിലുള്ള ബന്ധമാണ് ഉള്ളത്. അയർലൻഡിനായി ഇന്ത്യൻ സമൂഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. എല്ലാ സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

