ഡബ്ലിൻ: പ്രസിഡന്റ് സ്ഥാനാർത്ഥി ജിം ഗാവിന്റെ ഗാസയുമായി ബന്ധപ്പെട്ട പരാമർശത്തിൽ വാക്പോരുമായി സിൻ ഫെയ്നും ഫിയന്ന ഫെയ്ലും. ഗാവിന്റെ പരാമർശം അനുചിതമാണെന്ന് സിൻ ഫെയ്ൻ നേതാവ് പിയേഴ്സ് ദോഹെർട്ടി പറഞ്ഞു. ഗാവിൻ പരാമർശം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തോട് സംസാരിക്കുന്നതിനിടെ ഇസ്രായേലിന് ഗാസയിലെ സൈനിക ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞെന്ന തരത്തിൽ ഗാവിൻ പരാമർശം നടത്തിയിരുന്നു. ഇതിലാണ് വിമർശനം ഉയർന്നത്.
ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും പുരുഷന്മാരുമാണ് ഗാസയിൽ കൂട്ടക്കുരുതിയ്ക്ക് ഇരയായത്. അങ്ങനെയിരിക്കെ ഗാവിന്റെ പരാമർശം ഇവരെ അധിക്ഷേപിക്കുന്ന തരത്തിലാണ്. അതിനാൽ എത്രയും വേഗം പരാമർശം ഗാവിൻ പിൻവലിക്കണം. അതൊരു കൂട്ടക്കൊലയാണെന്നും ദൊഹാർട്ടി പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പ് കാലത്ത് ഗാവിനെതിരെ നെഗറ്റീവ് ക്യാമ്പെയ്ൻ നടത്തുകയാണ് സിൻ ഫെയ്ൻ നേതാക്കൾ ചെയ്യുന്നത് എന്ന് ഫിയന്ന ഫെയ്ൽ വക്താവ് പ്രതികരിച്ചു.

