ഡബ്ലിൻ: അയർലൻഡ് സീറോ മലബാർ സഭ കാറ്റിക്കിസം സെക്രട്ടറി ജോസ് ചാക്കോയുടെ ( സ്വോർഡ്സ്) മാതാവ് അന്നമ്മ ചാക്കോ അന്തരിച്ചു. 91 വയസ്സായിരുന്നു. കല്ലറ പ്ലാംപറമ്പിൽ പരേതനായ ചാക്കോ ഉണ്ണിറ്റയുടെ ഭാര്യയാണ് അന്നമ്മ.മേമുറി ആശാരിപ്പറമ്പിൽ കുടുബാംഗമാണ്.
എബ്രാഹാം ചാക്കോ (സ്കോട്ട്ലൻഡ്), സിസ്റ്റർ ഡെയ്സി (അസം), മേഴ്സി ഷാജൻ (മള്ളൂശേരി), ഫാ. ഫിലിപ്പ് പ്ലാംപറമ്പിൽ (ജർമനി), ഫാ. മൈക്കിൾ (ബെംഗളൂരു) എന്നിവർ മക്കളാണ്. സൂജ എബ്രഹാം കോട്ടായിൽ (പെരുന്തുരുത്ത്), ഷാജൻ ലുക്കോസ് കുറുപ്പൻതറപറമ്പിൽ (മുള്ളൂശ്ശേരി), സോളി ജോസ് മറ്റത്തിൽ പുന്നത്തുറ (സ്വോർഡ്സ് അയർലണ്ട്) എന്നിവർ മരുമക്കളാണ്.
Discussion about this post

