ഡബ്ലിൻ: ഐറിഷ് മലയാളിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. 52 വയസ്സുള്ള ശ്രീകാന്ത് സോമനാഥനാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഡബ്ലിൻ സിറ്റി വെസ്റ്റിൽ ആയിരുന്നു സംഭവം.
പത്തനംതിട്ട പന്തളം സ്വദേശിയാണ് ശ്രീകാന്ത്. ഗാർഡ സംഭവ സ്ഥലത്ത് എത്തി മൃതദേഹം മറ്റ് നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.
Discussion about this post

