മൊനാഗൻ: മൊനാഗൻ നരത്തിൽ വാഹനാപകടത്തിൽ ഒരു മരണം. 30 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാസിൽഷെയ്നിലെ എൻ2 ൽ കാറും ട്രക്കും കൂട്ടിയിടിച്ച് ആയിരുന്നു അപകടം. കാറിലായിരുന്നു യുവതി സഞ്ചരിച്ചിരുന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ യുവതി സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് വിവരം. മറ്റാർക്കും പരിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന് പിന്നാലെ പരിശോധനകൾക്കായി റോഡ് അടച്ചു.
Discussion about this post

