ടിപ്പററി: നീനാ കൈരളിയുടെ ഓണാഘോഷ പരിപാടികൾ അതിഗംഭീരമായി. നീനാ സ്കൗട്ട് ഹാളിൽ ആയിരുന്നു നീനാ കൈരളിയുടെ ആഘോഷപരിപാടികൾ നടന്നത്. പരിപാടിയിൽ നീനാ പാരിഷ് പ്രീസ്റ്റ് ഫാ. റെക്സൻ ചുള്ളിക്കൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ആവേശം നിറഞ്ഞ കായിക മത്സരങ്ങൾ ആയിരുന്നു ഓണാഘോഷ പരിപാടികളിൽ ശ്രദ്ധേയമായത്. ഇഞ്ചോടിഞ്ച് പോരാട്ടം ആയിരുന്നു ഓരോ ഗ്രൂപ്പുകളും കാഴ്ചവച്ചത്. കൊമ്പൻസ് റീലോഡഡ്, നീനാ ജിംഘാനാ, തീപ്പൊരി, വേടൻ എന്നിങ്ങനെയായിരുന്നു ഓണാഘോഷത്തിന്റെ ഭാഗമായി തിരിച്ച ഗ്രൂപ്പുകളുടെ പേരുകൾ. മാസങ്ങൾ നീണ്ട മത്സരങ്ങൾക്ക് ശേഷം ടീം തീപ്പൊരിയാണ് വിജയിച്ചത്.
ക്രിക്കറ്റ്, ബാഡ്മിന്റൺ, ലേലം, റമ്മി. തീറ്റ മത്സരം, ക്വിസ് തുടങ്ങിയ മത്സരങ്ങൾ ഉണ്ടായിരുന്നു. ഇതോടൊപ്പം തിരുവാതിര, കൈകൊട്ടിക്കളി തുടങ്ങി ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള കലാപരിപാടികളും ഉണ്ടായിരുന്നു.

