ഡബ്ലിൻ: അയർലൻഡിൽ വെള്ളപ്പൊക്ക സാദ്ധ്യത പ്രവചിച്ച് മെറ്റ് ഐറാൻ. വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴ ലഭിക്കുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ആളുകൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നുണ്ട്.
ഇന്ന് നല്ല തണുത്ത കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. കാറ്റും മഴയും ഉണ്ടാകും. ചിലയിടങ്ങളിൽ വെയിലും ഉണ്ടാകും. ഇന്ന് പടഞ്ഞാറ്, വടക്ക് പടിഞ്ഞാറ് മേഖലയിൽ ആയിരിക്കും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടാകുക. 13 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയാണ് അന്തരീക്ഷ താപനില അനുഭവപ്പെടുക.
Discussion about this post

