കിൽക്കെന്നി: കൗണ്ടി കിൽക്കെന്നിയിൽ ബൈക്ക് അപകടം. രണ്ട് മലയാളികൾക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
കിൽഡെയറിൽ നിന്നും കിൽക്കെന്നിയിലേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു ഇരുവരും. ഇതിനിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരിൽ ഒരാൾ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്. ഇയാൾക്ക് ആന്തരിക രക്തസ്രാവം ഉണ്ടായി എന്നാണ് വിവരം.
Discussion about this post

