കോർക്ക്: കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രി ശൈത്യകാലത്ത് രോഗികൾക്ക് ഒട്ടും സുരക്ഷിതമല്ലെന്ന് ചീഫ് എക്സിക്യൂട്ടീവ്. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് എച്ച്എസ്ഇയ്ക്ക് കത്ത് നൽകിയതിന് പിന്നാലെയാണ് ജെന്നിഫർ കിയാർണിയുടെ പ്രതികരണം. നിലവിൽ ആയിരത്തോളം ജീവനക്കാരുടെ അഭാവമാണ് ആശുപത്രിയിൽ ഉള്ളത്.
1050 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ വലിയ പ്രതിസന്ധിയാണ് ആശുപത്രി നേരിടുന്നത്. ശൈത്യകാലത്ത് വൈറൽ പനിയുൾപ്പെടെ ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചേക്കാം. എന്നാൽ നിലവിലെ സാഹചര്യം രോഗികൾക്ക് ഒട്ടും സുരക്ഷിതമായിരിക്കില്ല. ഇപ്പോഴും പ്രശ്നം പരിഹരിക്കന്നതിനുള്ള അവസരം മുന്നിലുണ്ട്. എന്നാൽ മൗനം തുടരുകയാണെന്നും ജെന്നിഫർ വ്യക്തമാക്കി.

