ഡബ്ലിൻ: ഡബ്ലിൻ നോർത്ത് ഇന്നർ സിറ്റിയിൽ പുതിയ ഹോട്ടൽ നിർമ്മാണത്തിന് ആസൂത്രണ അനുമതി. പ്രദേശത്തെ ഹോട്ടൽ നടത്തിപ്പുകാരുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ടാണ് ആസൂത്രണ കമ്മീഷൻ അനുമതി നൽകിയത്. 130 കിടക്കകളുള്ള പുതിയ ഹോട്ടലാണ് നിർമ്മിക്കുന്നത്.
സ്റ്റോർ സ്ട്രീറ്റിലെ നിലവിലുള്ള രണ്ട് കെട്ടിടം പൊളിച്ചുമാറ്റിയ ശേഷം ഈ സ്ഥലത്താണ് ഹോട്ടൽ നിർമ്മിക്കുക. എട്ട് നിലകളുള്ള ഹോട്ടൽ നിർമ്മാണത്തിന്റെ ഡബ്ലിൻ സിറ്റി കൗൺസിൽ നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഉടമകൾ ആസൂത്രണ കമ്മീഷനെ സമീപിച്ചത്. കൗൺസിലിന്റെ തീരുമാനം കമ്മീഷൻ ശരിവയ്ക്കുകയായിരുന്നു. അതേസമയം പുതിയ ഹോട്ടൽ വരുന്നത് തങ്ങൾക്ക് സാമ്പത്തികമായി വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് പ്രദേശത്തെ മറ്റ് ഹോട്ടൽ വ്യാപാരികൾ പറയുന്നത്.

