ഡബ്ലിൻ: അയർലൻഡിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനവ്. 21,000 ലധികം പേരുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്.
2.8 ദശലക്ഷത്തിലധികം ആളുകളാണ് നിലവിൽ അയർലൻഡിൽ ജോലി ചെയ്യുന്നത്. മേഖാലാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടായിരിക്കുന്നത് വിദ്യാഭ്യാസ മേഖലയിലാണ്. ഈ മേഖലയിൽ ആറ് ശതമാനമാണ് തൊഴിലവസരങ്ങൾ വർധിച്ചത്. അതേസമയം പ്രൊഫഷണൽ, ശാസ്ത്ര, സാങ്കേതിക പ്രവർത്തന മേഖലയിലെ തൊഴിലുകളിൽ വലിയ ഇടിവ് ഉണ്ടായിട്ടുണ്ട്. ഇത് എട്ട് ശതമാനത്തിലധികമാണ് കുറഞ്ഞത്. 2026 ൽ രണ്ടാം പാദത്തിലെ 12 മാസത്തിനുള്ളിൽ 15 നും 89 നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിൽ നിരക്ക് 31,300 ആയി. 1.1 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

