- ബംഗാളിൽ ദുർഗ്ഗാ പൂജ പന്തലിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം ; 25 പേർ ആശുപത്രിയിൽ
- അനിരുദ്ധും കാവ്യാ മാരനും വിവാഹിതരാകുന്നു, സ്ഥിരീകരിച്ച് രേവന്ത് റെഡ്ഡി ; വിവാഹം ഗ്രീസിൽ ?
- വഖഫ് ബോർഡ് പുനഃസംഘടനയ്ക്ക് സ്റ്റേ ഇല്ല ; ഹംസയുടെ ഹർജി തള്ളി ഹൈക്കോടതി
- നവംബർ 1-ന് രാംലീല മൈതാനിയിൽ കോൺഗ്രസ് റാലി ; അനുമതി നൽകി ഡൽഹി പോലീസ്
- ചെങ്ങന്നൂർ സ്റ്റേഷനിൽ കൂടുതൽ സൗകര്യങ്ങൾ ; സ്പെഷ്യൽ ട്രെയിനുകൾ ; ശബരിമല തീർത്ഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് സുരേഷ് ഗോപി
- ഒക്ടോബർ 28-നകം ഇന്ത്യ വിടണം ; നോട്ടീസിനെതിരെ ഇമ്രാൻ ഖാൻ കോടതിയിൽ ; ഏത് നിയമവ്യവസ്ഥയാണ് ലംഘിച്ചതെന്നും ചോദ്യം
- പൂജ വയ്ക്കേണ്ടത് എപ്പോൾ ? പൂജാവിധികൾ എങ്ങനെ ?
- പാർനെൽ സ്ക്വയറിലെ ഭീകരാക്രമണം; പ്രതി അത്യാസന്നനിലയിൽ
ലേഖകന്: Anu Nair
ലക്നൗ : ഉത്തർപ്രദേശിലെ ജേവാറിലുള്ള നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് ‘നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം’ എന്നാക്കി മാറ്റി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഈ വിമാനത്താവളം ഉത്തർപ്രദേശിന് ലഭിച്ച വലിയൊരു സമ്മാനമാണെന്ന് വിശേഷിപ്പിച്ച ആദിത്യനാഥ്, ഇതിനായി പ്രധാനമന്ത്രി മോദിയോട് നന്ദി അറിയിക്കുന്നതായും പറഞ്ഞു. “ജേവാറിൽ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം സംസ്ഥാനത്തിന് സമ്മാനിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉത്തർപ്രദേശ് മന്ത്രിസഭ നന്ദി രേഖപ്പെടുത്തുന്നു. ഇതിന് ‘നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം, നോയിഡ-ജേവാർ’ എന്ന് പേരിടാനുള്ള നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ ഏറ്റവും വലിയ വിമാനത്താവളമായും രാജ്യത്തെ പ്രധാന വ്യോമയാന കേന്ദ്രമായും ഇത് മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം മാർച്ച് 28-നാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ജൂൺ 15-ന് ലക്നൗവിൽ നിന്നുള്ള ഇൻഡിഗോ വിമാനമാണിവിടെ ആദ്യം ലാൻഡ് ചെയ്തത്. ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി പദ്ധതി നടപ്പിലാക്കുന്ന ഏജൻസിയായ ‘നോയിഡ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡു’മായി സഹകരിച്ച്, സ്വിസ്…
തിരുവനന്തപുരം : പാറ്റാ പാർട്ടി നേതാവ് അഭിജിത് ദീപ്കെയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. ‘ ഈയാംപാറ്റകൾ’ എന്ന് പരിഹസിച്ചായിരുന്നു ബൽറാമിന്റെ പ്രതികരണം. ‘എസ്ഐആറിലൂടെ പിണറായി സർക്കാരിനെ താഴെയിറക്കി’ എന്ന അഭിജിത് ദീപ്കെയുടെ പരാമർശമാണ് വിമർശനത്തിന് കാരണം. തെരഞ്ഞെടുപ്പിൽ അടപടലം തോറ്റതെങ്ങനെയാണെന്ന് പിണറായി വിജയൻ്റെ സ്വന്തം പാർട്ടി ബ്രാഞ്ച് മുതൽ സംസ്ഥാന തലം വരെ വിശദമായി ചർച്ച ചെയ്ത് കണ്ടെത്തിയിട്ടുണ്ട്. അവർക്ക് സംഭവിച്ച തെറ്റുകൾ കുറെയൊക്കെ അവർ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ബൽറാം പറയുന്നു. . പോസ്റ്റിന്റെ പൂർണ്ണ രൂപം…. ഓവറാക്കി ചളമാക്കരുത് എന്ന് ഈ ടൈപ്പ് ഈയാംപാറ്റകളോട് പറയേണ്ടി വരുന്നത് ഇതൊക്കെ കാണുമ്പോഴാണ്. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ അടപടലം തോറ്റതെങ്ങനെയാണെന്ന് പിണറായി വിജയൻ്റെ സ്വന്തം പാർട്ടി ബ്രാഞ്ച് മുതൽ സംസ്ഥാന തലം വരെ വിശദമായി ചർച്ച ചെയ്ത് കണ്ടെത്തിയിട്ടുണ്ട്. അവർക്ക് സംഭവിച്ച തെറ്റുകൾ കുറെയൊക്കെ അവർ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൻ്റെയടിസ്ഥാനത്തിൽ ഏതാണ്ടൊക്കെയോ തെറ്റുതിരുത്തലുകളും അവർ തന്നെ നടത്തുന്നുണ്ടെന്ന്…
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇമേജ് തിരിച്ചെടുക്കാൻ ശ്രമിക്കുന്ന സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിയാണ് മാസപ്പടിക്കേസിലെ ഹൈക്കോടതി വിധി . അഴിമതി നിരോധന നിയമം ചുമത്തി പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കണമെന്നാണ് കോടതി നിർദേശം. തെരഞ്ഞെടുപ്പിലെ പരാജയം അവലോകനം ചെയ്യാൻ ചേർന്ന പാർട്ടി യോഗങ്ങളിൽ ആദ്യം ചർച്ചയായത് പോലും അഴിമതിയ്ക്കെതിരായ പാർട്ടി നടപടികളായിരുന്നു. അതുകൊണ്ട് തന്നെ അഴിമതിക്കേസിൽ അന്വേഷണം നേരിടുന്നയാളെന്ന നിലയിൽ പിണറായിയെ പ്രതിപക്ഷനേതൃസ്ഥാനത്ത് നിലനിർത്തുന്നത് പാർട്ടിയുടെ ഇമേജിനെ സാരമായി ബാധിച്ചേക്കാം . ഘടകകക്ഷിയായ സിപിഐ തന്നെ ഇക്കാര്യം ഉന്നയിക്കുമെന്നാണ് വിവരം . അങ്ങനെയെങ്കിൽ പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെടുന്ന സിപിഐ ഇനി പ്രതിപക്ഷസ്ഥാനം തന്നെ ആവശ്യപ്പെടുമോയെന്ന ആശങ്കയും സിപിഎമ്മിനുണ്ട്. സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ അഴിമതി നടന്നുവെന്ന് കോടതിക്ക് ബോധ്യപ്പെട്ട സ്ഥിതിക്ക് പിണറായി വിജയൻ പ്രതിപക്ഷനേതൃസ്ഥാനം രാജിവെക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധം നടത്തുമെന്നും ബിജെപി നേതാവ് ഷോൺ ജോർജ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം…
കണ്ണുകൾ പോലും കഥ പറയുന്ന നടി , അതായിരുന്നു സിൽക്ക് സ്മിത. ഒരു മാദക നടിയായേ ഈ തലമുറയുടെ മുന്നിൽ സിൽക്ക് സ്മിതയുടെ ചിത്രം തെളിയുകയുള്ളൂ. എന്നാൽ അതിനുമപ്പുറമായിരുന്നു എണ്പതുകളിലും തൊണ്ണൂറുകളിലും നിറഞ്ഞു നിന്ന ഈ സ്വപ്നനായിക. ആന്ധ്രാപ്രദേശിലെ ചെറിയ ഗ്രാമത്തിൽ വട്ലപാട്ടി വിജയലക്ഷ്മിയായി ജനിച്ച സ്മിതയുടെ കുട്ടിക്കാലം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം 10-ാം വയസ്സിൽ പഠനം നിർത്തി . 14-ാം വയസ്സിൽ അവരുടെ സമ്മതമില്ലാതെ, പ്രായമായ ഒരാളുമായി വിവാഹവും നടന്നു. ഏകദേശം രണ്ട് വർഷത്തോളം ഭർതൃവീട്ടിൽ കടുത്ത പീഡനങ്ങളാണ് അവർക്ക് നേരിടേണ്ടി വന്നത്. പിന്നീട്, ആ ബന്ധം ഉപേക്ഷിച്ച് സ്വന്തം നിലയിൽ ജീവിക്കാൻ അവർ തീരുമാനിച്ചു. വിവാഹബന്ധം വേർപെടുത്തിയ ശേഷം സ്മിത തന്റെ അമ്മായിയുടെ സഹായത്തോടെ നഗരത്തിലേക്ക് താമസം മാറി. ജീവിക്കാനായി വീട്ടുജോലിക്കാരിയായും പിന്നീട് സിനിമാ സെറ്റുകളിൽ ടച്ച്-അപ്പ് ആർട്ടിസ്റ്റായും അവർ ജോലി ചെയ്തു. സെറ്റുകളിലെ സാന്നിധ്യം അവർക്ക് പുതിയ അവസരങ്ങൾ നൽകി. സിനിമാ സംവിധായകൻ വിനു…
ന്യൂഡൽഹി ; ഡൽഹിയിലേക്ക് വരുന്ന പ്രധാന ട്രെയിനുകൾ ഉൾപ്പെടെ നിരവധി ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ . ഡൽഹിയിൽ ഇന്ന് മുതൽ ആരംഭിക്കുന്ന സമരങ്ങളും മറ്റും കണക്കിലെടുത്താണ് തീരുമാനമെന്നാണ് സൂചന. മുംബൈ രാജധാനി, രാജേന്ദ്ര നഗർ-ന്യൂഡൽഹി തേജസ് രാജധാനി, സമ്പർക്ക് ക്രാന്തി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, അമൃത് ഭാരത് എക്സ്പ്രസ് തുടങ്ങിയ പ്രധാന ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ 4 മുതൽ ഉച്ചയ്ക്ക് 2 വരെ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്ന എല്ലാ മെയിൽ, എക്സ്പ്രസ് ട്രെയിനുകളും റദ്ദാക്കി റെയിൽവേ ബോർഡിന്റെ കോച്ചിംഗ് ഡയറക്ടറേറ്റ് ഉത്തരവിൽ പറയുന്നു. ഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള റോഡുകളിൽ ശനിയാഴ്ച കടുത്ത ഗതാഗതക്കുരുക്കും തിരക്കും ഉണ്ടായാക്കേമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. സ്റ്റേഷനുകളിൽ എത്തുന്നതിലും പുറത്തുകടക്കുന്നതിലും യാത്രക്കാർക്ക് കാര്യമായ അസൗകര്യം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം വന്നതെങ്കിലും, ട്രെയിൻ റദ്ദാക്കലുകൾക്ക് ഈ…
ന്യൂഡൽഹി : തമിഴ്നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ സീറ്റുകളിലേക്കും അസമിലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. അസമിലെ നാഗോൺ ലോക്സഭാ സീറ്റിൽ ബിജെപിയുടെ ദേബാഷിഷ് ശർമ്മ 59,127 വോട്ടുകൾ നേടി മുന്നിലാണ്. എഐയുഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് ബദ്റുദ്ദീൻ അജ്മൽ 59,552 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്താണ്. കോൺഗ്രസിന്റെ സിബ്മോണി ബോറയ്ക്ക് 18,797 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. രാജ്നഗറിൽ ബിജെപി 11,033 വോട്ടുകൾക്ക് മുന്നിലാണ്. ശങ്കരവർ സർക്കാർ ഇതുവരെ 11,614 വോട്ടുകൾ നേടി, കോൺഗ്രസിന്റെ മുഹമ്മദ് അബ്ദുള്ളഹി ഖലീഫ 581 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്താണ്. എജെയുപി സ്ഥാനാർത്ഥി ഗുലാം നബി ആസാദിന് 446 വോട്ടുകൾ ലഭിച്ചു. പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെ റെജിനഗർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുകയാണ് . തിരഞ്ഞെടുപ്പിൽ വ്യാപകമായ കൃത്രിമം നടന്നതായി കോൺഗ്രസ് സ്ഥാനാർത്ഥി അബ്ദുള്ളഹി കാഫിർ ആരോപിച്ചു. മുഖ്യമന്ത്രി പ്രവചിച്ചതുപോലെ തന്നെയാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.…
ന്യൂഡൽഹി ; ഒക്ടോബർ 10-ന് ജന്തർ മന്തറിൽ നടക്കാനിരിക്കുന്ന ‘കോക്രോച്ച് ജനത പാർട്ടി’യുടെ പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ സുരക്ഷ ശക്തമാക്കി . കേന്ദ്ര സർക്കാർ ഡൽഹി പോലീസിന് 221 കമ്പനി സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിൽ നിന്ന് ഏകദേശം 23,000 ഉദ്യോഗസ്ഥരെ വിട്ടുനൽകിയിട്ടുണ്ട്. സിജെപിയുടെ മുൻകാല പ്രതിഷേധങ്ങളിൽ പങ്കെടുത്തതായി തിരിച്ചറിഞ്ഞ ആയിരക്കണക്കിന് ആളുകളെ പോലീസ് നിരീക്ഷിച്ചുവരികയാണ്. ഒപ്പം, തലസ്ഥാനത്തേക്ക് വരുന്ന ബസുകൾ പരിശോധിക്കുന്നതിനൊപ്പം, വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനായി സർവകലാശാലകളുമായും പേയിംഗ് ഗസ്റ്റ് താമസസ്ഥലങ്ങളുടെ ഉടമകളുമായും പോലീസ് ബന്ധപ്പെടുന്നുണ്ട്. വോട്ടർ പട്ടികയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന ‘സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ’ നടപടികളിൽ പ്രതിഷേധിച്ചും, ചീഫ് ഇലക്ഷൻ കമ്മീഷണർ സ്ഥാനത്ത് നിന്ന് ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുമാണ് പ്രതിഷേധം . മാത്രമല്ല തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മാറ്റങ്ങൾ വരുത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രതിഷേധം വ്യാഴാഴ്ച ബെംഗളൂരുവിൽ സിജെപി സംഘടിപ്പിച്ചിരുന്നു. യൂട്യൂബർ ധ്രുവ് റാഠിയും നടൻ പ്രകാശ് രാജും ഇതിൽ പങ്കെടുത്തിരുന്നു. ന്യൂഡൽഹിയിൽ…
ന്യൂഡൽഹി ; ഹൂതി ആക്രമണം ശക്തമാകുന്ന സാഹചര്യത്തിൽ, സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി . . അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും, നിലവിലെ സാഹചര്യം കണക്കിലെടുത്ത്, സൗദി അറേബ്യയിലെ എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കാനും എംബസി ആവശ്യപ്പെട്ടു . കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരാനും, പ്രാദേശിക അധികാരികൾ ഔദ്യോഗിക മാർഗങ്ങൾ വഴി നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും അഭ്യർത്ഥിക്കുന്നുവെന്ന് എംബസി പ്രസ്താവനയിൽ പറഞ്ഞു. നിലവിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളോ വാർത്തകളോ പങ്കിടരുതെന്ന് ഇന്ത്യൻ പൗരന്മാരോട് എംബസി നിർദ്ദേശിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, കിഴക്കൻ സൗദി അറേബ്യയിലെ ദമ്മാം എന്നിവയുൾപ്പെടെ നിരവധി ലക്ഷ്യങ്ങളിൽ ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂത്തി വിമതർ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഈ ആക്രമണങ്ങൾ റിയാദിലെ വ്യോമ പ്രവർത്തനങ്ങൾ താൽക്കാലികമായി തടസ്സപ്പെടുത്തുന്നതിനോ നിർത്തിവയ്ക്കുന്നതിനോ കാരണമായി. ദമ്മാം, ഖമീസ് മുഷൈത്ത്, അബഹ, തായിഫ് തുടങ്ങിയ നഗരങ്ങളിലും ആക്രമണമുണ്ടായി. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ…
ന്യൂഡൽഹി : സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്, റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ . ഒക്ടോബർ 10 വരെ സർവീസുകൾ റദ്ദാക്കി റദ്ദാക്കിയതായി എയർ ഇന്ത്യയും , ഇൻഡിഗോയു , എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു. സർവീസ് റദ്ദാക്കൽ മൂലം യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക പൂർണ്ണമായും തിരികെ ലഭിക്കുമെന്ന് കമ്പനികൾ വ്യക്തമാക്കി. സൗദിയിലെ വിമാനത്താവളങ്ങൾ, സൈനിക കേന്ദ്രങ്ങൾ, എണ്ണ ശുദ്ധീകരണ-സംഭരണ കേന്ദ്രങ്ങൾ എന്നിവയ്ക്കുനേരെ ആക്രമണം നടത്തിയതായി ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ കഴിഞ്ഞ ദിവസങ്ങളിൽ അവകാശപ്പെട്ടിരുന്നു. സൗദി വ്യോമമേഖല തങ്ങളുടെ സൈനിക പ്രവർത്തനങ്ങളുടെ കേന്ദ്രമാണെന്ന് വിശേഷിപ്പിച്ച വിമതർ, അവിടെ വിമാന സർവീസുകൾ നടത്തിയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആഗോള വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പും നൽകി. “മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത്, റിയാദിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 10 വരെ റദ്ദാക്കിയിരിക്കുന്നു. യാത്ര മുടങ്ങിയവർക്ക് സൗജന്യമായി യാത്രാ തീയതി മാറ്റാനോ അല്ലെങ്കിൽ ടിക്കറ്റ് റദ്ദാക്കി പണം പൂർണ്ണമായും തിരികെ നേടാനോ ഉള്ള സൗകര്യം…
തിരുവനന്തപുരം: കാട്ടാക്കടയിൽ നിന്ന് കാണാതായ ദമ്പതികളെയും മൂന്ന് വയസ്സുള്ള മകളെയും എറണാകുളത്ത് കണ്ടെത്തി; ഇത് കുടുംബത്തിന് ആശ്വാസമായി. പൂവച്ചൽ വീരണകാവ് സ്വദേശിയായ ശങ്കർ, ഭാര്യ ആതിര, മകൾ ധ്വനി എന്നിവരെ ഒക്ടോബർ 3 മുതൽ കാണാതായിരുന്നു. കുടുംബവുമായി ബന്ധപ്പെടാൻ കഴിയാതിരുന്നതിനെത്തുടർന്ന് ആതിരയുടെ അമ്മയാണ് കാട്ടാക്കട പോലീസിൽ പരാതി നൽകിയത്. . കാട്ടാക്കട പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് കുടുംബം സുരക്ഷിതരാണെന്ന വിവരം ലഭിച്ചത്. മാധ്യമവാർത്തകൾ കണ്ട് ആതിര ഫോണിൽ വിളിച്ചെന്നാണ് അമ്മ പറയുന്നത് . വീരണകാവിലെ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിന് സമീപമായിരുന്നു ശങ്കറും കുടുംബവും താമസിച്ചിരുന്നത്. വായ്പയുമായി ബന്ധപ്പെട്ട് ബുധനാഴ്ച ബാങ്ക് ഉദ്യോഗസ്ഥർ ശങ്കറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അവർ വീട്ടിലെത്തിയപ്പോൾ കുടുംബത്തെ അവിടെ കണ്ടില്ല. ബാങ്ക് ഉദ്യോഗസ്ഥർ ശങ്കറിന്റെ അമ്മയെയും ബന്ധപ്പെട്ടിരുന്നു. തുടർന്ന് അമ്മയും വീട്ടിൽ എത്തിയെങ്കിലും ശങ്കറിനെയോ ആതിരയെയോ മകളെയോ കണ്ടെത്താനായില്ല. ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്ന സാഹചര്യത്തിൽ കുടുംബം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
