- ലോറിയുമായി സാഹസികയാത്ര; യുവാവ് അറസ്റ്റിൽ; പോലീസുകാർക്ക് പരിക്ക്
- മോഷ്ടിച്ച കാറുമായി കടന്ന് കളയാൻ ശ്രമം; മൂന്ന് പേർ പിടിയിൽ
- വീണ്ടും നാടുകടത്തൽ; റൊമാനിയൻ പൗരന്മാരെ സ്വദേശത്തേയ്ക്ക് മടക്കിയയച്ചു
- വിദ്യാവിലാസിനി വരവർണ്ണിനീ…. മലയാളികൾക്ക് പ്രിയങ്കരമായ ദേവീ ഗീതങ്ങൾ ; വീഡിയോ
- പോഷകാഹാരക്കുറവ് ; കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരൻ മരിച്ചു
- പന്തൽ തകരാൻ പോകുന്നുവെന്ന് അനൗൺസ്മെന്റ് നടത്തിയത് ആര് ? ദുർഗ്ഗാ പൂജ പന്തലിലെ അപകടത്തിൽ ദുരൂഹത , അന്വേഷണം ആരംഭിച്ച് പോലീസ്
- നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത് ലോറൻസ് ബിഷ്ണോയി സംഘം ; ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു
- ആദ്യത്തെ കൺമണി; കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് മരിയ വാൽഷ്
ലേഖകന്‍: Anu Nair
കൊൽക്കത്ത : നന്ദിഗ്രാം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഹൻസിറാനി രഥിന് വമ്പൻ ഭൂരിപക്ഷം. കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാനെ 122,753 വോട്ടുകൾക്കാണ് ഹൻസിറാനി പരാജയപ്പെടുത്തിയത് . നന്ദിഗ്രാം നിയമസഭാ സീറ്റിൽ മുൻപ് ഒരു സ്ഥാനാർത്ഥിയും ഇത്രയും മികച്ച വിജയം നേടിയിട്ടില്ല . സുവേന്ദു അധികാരിയുടെ രാജിയെത്തുടർന്നാണ് നന്ദിഗ്രാം സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഈ വർഷം ആദ്യം നടന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം രണ്ട് സീറ്റുകൾ നേടിയിരുന്നു: കൊൽക്കത്തയിലെ നന്ദിഗ്രാം, ഭവാനിപൂർ. പിന്നീട് അദ്ദേഹം ഭവാനിപൂർ സീറ്റ് നിലനിർത്തുകയും നന്ദിഗ്രാം സീറ്റിൽ നിന്ന് രാജിവയ്ക്കുകയും ചെയ്തു. ഈ സീറ്റിലേക്ക് ബിജെപി ഹൻസിറാണി രഥിനെയാണ് നിർത്തിയിരുന്നത്. മമത ബാനർജി ഈ സീറ്റിൽ നിന്ന് ഒരു സ്ഥാനാർത്ഥിയെയും നിർത്തിയില്ല, പകരം കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാനെ പിന്തുണച്ചു. സിപിഎമ്മിൽ നിന്ന് ശാന്തി ഗോപാൽ ഗിരി മത്സരിച്ചു. 17 റൗണ്ടുകളും എണ്ണിത്തീർന്നപ്പോൾ ഹസിറാണി രഥിന് 164,427 വോട്ടുകൾ ലഭിച്ചു . കോൺഗ്രസിന്റെ മിലൻ പ്രധാന്…
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇൻഡി സഖ്യം നേതാക്കൾ ഇന്ന് രാത്രി 8 മണിക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കാണും. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രസിഡന്റുമായ മല്ലികാർജുൻ ഖാർഗെ, പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി, ആർജെഡി നേതാവ് തേജസ്വി യാദവ്, എൻസിപി ശരദ് പവാർ വിഭാഗത്തിൽ നിന്നുള്ള സുപ്രിയ സുലെ, സിപിഐഎമ്മിൽ നിന്നുള്ള എംഎ ബേബി എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്ന് വിവരം. സമാജ്‌വാദി പാർട്ടിയിൽ നിന്നുള്ള എംപി രാജീവ് റായ് എന്നിവരും പ്രതിനിധി സംഘത്തിൽ ചേരും. ഒക്ടോബർ 2 ന് രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ നേതാക്കൾ സമയം ആവശ്യപ്പെട്ടിരുന്നു . ഇതിനുശേഷം, ചർച്ചയിൽ പങ്കെടുക്കുന്ന നേതാക്കളുടെ പേരുകൾ രാഷ്ട്രപതി ഭവൻ ആവശ്യപ്പെട്ടു. എസ്പി തലവൻ അഖിലേഷ് യാദവും ശിവസേന (ഉദ്ധവ്) വിഭാഗം തലവൻ ഉദ്ധവ് താക്കറെയും രാഷ്ട്രപതിയെ കാണില്ലെന്ന്…
സ്റ്റോക്കോം ; 2026 ലെ സമാധാന നൊബേൽ പുരസ്കാരം ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്ക്ക്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള പ്രമുഖയായ നിയമജ്ഞയും രാജ്യാന്തര മനുഷ്യാവകാശ പ്രവർത്തകയുമാണ്. 2008 –2014 ൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഡർബനിലാണ് ജനനം. നവി പിള്ളയുടെ മുത്തച്ഛൻ തമിഴ്നാട് സ്വദേശിയാണ്. കരാർ തൊഴിലാളിയായാണ് ദക്ഷിണാഫ്രിക്കയിലെത്തിയത്. നെറ്റാൽ സർവകലാശാലയിൽ നിന്ന് ബിഎ, എൽഎൽബി ബിരുദങ്ങൾ നേടി. ഹാർവാർഡ് സ്കൂളിൽനിന്ന് എൽഎൽഎം ബിരുദവും, 1988-ൽ നിയമത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. ദക്ഷിണാഫ്രിക്കയിലും രാജ്യാന്തര തലത്തിലും നിലനിൽക്കുന്ന വംശീയ ലിംഗ വിവേചനത്തിനെതിരെ നിരന്തരം ശക്തമുയർത്തിയവരാണ് നവനീതം നവി പിള്ള.
ലക്നൗ : ഉത്തർപ്രദേശിലെ ജേവാറിലുള്ള നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് ‘നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം’ എന്നാക്കി മാറ്റി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഈ വിമാനത്താവളം ഉത്തർപ്രദേശിന് ലഭിച്ച വലിയൊരു സമ്മാനമാണെന്ന് വിശേഷിപ്പിച്ച ആദിത്യനാഥ്, ഇതിനായി പ്രധാനമന്ത്രി മോദിയോട് നന്ദി അറിയിക്കുന്നതായും പറഞ്ഞു. “ജേവാറിൽ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം സംസ്ഥാനത്തിന് സമ്മാനിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉത്തർപ്രദേശ് മന്ത്രിസഭ നന്ദി രേഖപ്പെടുത്തുന്നു. ഇതിന് ‘നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം, നോയിഡ-ജേവാർ’ എന്ന് പേരിടാനുള്ള നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ ഏറ്റവും വലിയ വിമാനത്താവളമായും രാജ്യത്തെ പ്രധാന വ്യോമയാന കേന്ദ്രമായും ഇത് മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം മാർച്ച് 28-നാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ജൂൺ 15-ന് ലക്നൗവിൽ നിന്നുള്ള ഇൻഡിഗോ വിമാനമാണിവിടെ ആദ്യം ലാൻഡ് ചെയ്തത്. ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി പദ്ധതി നടപ്പിലാക്കുന്ന ഏജൻസിയായ ‘നോയിഡ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡു’മായി സഹകരിച്ച്, സ്വിസ്…
തിരുവനന്തപുരം : പാറ്റാ പാർട്ടി നേതാവ് അഭിജിത് ദീപ്കെയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. ‘ ഈയാംപാറ്റകൾ’ എന്ന് പരിഹസിച്ചായിരുന്നു ബൽറാമിന്റെ പ്രതികരണം. ‘എസ്ഐആറിലൂടെ പിണറായി സർക്കാരിനെ താഴെയിറക്കി’ എന്ന അഭിജിത് ദീപ്കെയുടെ പരാമർശമാണ് വിമർശനത്തിന് കാരണം. തെരഞ്ഞെടുപ്പിൽ അടപടലം തോറ്റതെങ്ങനെയാണെന്ന് പിണറായി വിജയൻ്റെ സ്വന്തം പാർട്ടി ബ്രാഞ്ച് മുതൽ സംസ്ഥാന തലം വരെ വിശദമായി ചർച്ച ചെയ്ത് കണ്ടെത്തിയിട്ടുണ്ട്. അവർക്ക് സംഭവിച്ച തെറ്റുകൾ കുറെയൊക്കെ അവർ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ബൽറാം പറയുന്നു. . പോസ്റ്റിന്റെ പൂർണ്ണ രൂപം…. ഓവറാക്കി ചളമാക്കരുത് എന്ന് ഈ ടൈപ്പ് ഈയാംപാറ്റകളോട് പറയേണ്ടി വരുന്നത് ഇതൊക്കെ കാണുമ്പോഴാണ്. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ അടപടലം തോറ്റതെങ്ങനെയാണെന്ന് പിണറായി വിജയൻ്റെ സ്വന്തം പാർട്ടി ബ്രാഞ്ച് മുതൽ സംസ്ഥാന തലം വരെ വിശദമായി ചർച്ച ചെയ്ത് കണ്ടെത്തിയിട്ടുണ്ട്. അവർക്ക് സംഭവിച്ച തെറ്റുകൾ കുറെയൊക്കെ അവർ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൻ്റെയടിസ്ഥാനത്തിൽ ഏതാണ്ടൊക്കെയോ തെറ്റുതിരുത്തലുകളും അവർ തന്നെ നടത്തുന്നുണ്ടെന്ന്…
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇമേജ് തിരിച്ചെടുക്കാൻ ശ്രമിക്കുന്ന സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിയാണ് മാസപ്പടിക്കേസിലെ ഹൈക്കോടതി വിധി . അഴിമതി നിരോധന നിയമം ചുമത്തി പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കണമെന്നാണ് കോടതി നിർദേശം. തെരഞ്ഞെടുപ്പിലെ പരാജയം അവലോകനം ചെയ്യാൻ ചേർന്ന പാർട്ടി യോഗങ്ങളിൽ ആദ്യം ചർച്ചയായത് പോലും അഴിമതിയ്ക്കെതിരായ പാർട്ടി നടപടികളായിരുന്നു. അതുകൊണ്ട് തന്നെ അഴിമതിക്കേസിൽ അന്വേഷണം നേരിടുന്നയാളെന്ന നിലയിൽ പിണറായിയെ പ്രതിപക്ഷനേതൃസ്ഥാനത്ത് നിലനിർത്തുന്നത് പാർട്ടിയുടെ ഇമേജിനെ സാരമായി ബാധിച്ചേക്കാം . ഘടകകക്ഷിയായ സിപിഐ തന്നെ ഇക്കാര്യം ഉന്നയിക്കുമെന്നാണ് വിവരം . അങ്ങനെയെങ്കിൽ പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെടുന്ന സിപിഐ ഇനി പ്രതിപക്ഷസ്ഥാനം തന്നെ ആവശ്യപ്പെടുമോയെന്ന ആശങ്കയും സിപിഎമ്മിനുണ്ട്. സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ അഴിമതി നടന്നുവെന്ന് കോടതിക്ക് ബോധ്യപ്പെട്ട സ്ഥിതിക്ക് പിണറായി വിജയൻ പ്രതിപക്ഷനേതൃസ്ഥാനം രാജിവെക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധം നടത്തുമെന്നും ബിജെപി നേതാവ് ഷോൺ ജോർജ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം…
കണ്ണുകൾ പോലും കഥ പറയുന്ന നടി , അതായിരുന്നു സിൽക്ക് സ്മിത. ഒരു മാദക നടിയായേ ഈ തലമുറയുടെ മുന്നിൽ സിൽക്ക് സ്മിതയുടെ ചിത്രം തെളിയുകയുള്ളൂ. എന്നാൽ അതിനുമപ്പുറമായിരുന്നു എണ്‍പതുകളിലും തൊണ്ണൂറുകളിലും നിറഞ്ഞു നിന്ന ഈ സ്വപ്നനായിക. ആന്ധ്രാപ്രദേശിലെ ചെറിയ ഗ്രാമത്തിൽ വട്ലപാട്ടി വിജയലക്ഷ്മിയായി ജനിച്ച സ്മിതയുടെ കുട്ടിക്കാലം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം 10-ാം വയസ്സിൽ പഠനം നിർത്തി . 14-ാം വയസ്സിൽ അവരുടെ സമ്മതമില്ലാതെ, പ്രായമായ ഒരാളുമായി വിവാഹവും നടന്നു. ഏകദേശം രണ്ട് വർഷത്തോളം ഭർതൃവീട്ടിൽ കടുത്ത പീഡനങ്ങളാണ് അവർക്ക് നേരിടേണ്ടി വന്നത്. പിന്നീട്, ആ ബന്ധം ഉപേക്ഷിച്ച് സ്വന്തം നിലയിൽ ജീവിക്കാൻ അവർ തീരുമാനിച്ചു. വിവാഹബന്ധം വേർപെടുത്തിയ ശേഷം സ്മിത തന്റെ അമ്മായിയുടെ സഹായത്തോടെ നഗരത്തിലേക്ക് താമസം മാറി. ജീവിക്കാനായി വീട്ടുജോലിക്കാരിയായും പിന്നീട് സിനിമാ സെറ്റുകളിൽ ടച്ച്-അപ്പ് ആർട്ടിസ്റ്റായും അവർ ജോലി ചെയ്തു. സെറ്റുകളിലെ സാന്നിധ്യം അവർക്ക് പുതിയ അവസരങ്ങൾ നൽകി. സിനിമാ സംവിധായകൻ വിനു…
ന്യൂഡൽഹി ; ഡൽഹിയിലേക്ക് വരുന്ന പ്രധാന ട്രെയിനുകൾ ഉൾപ്പെടെ നിരവധി ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ . ഡൽഹിയിൽ ഇന്ന് മുതൽ ആരംഭിക്കുന്ന സമരങ്ങളും മറ്റും കണക്കിലെടുത്താണ് തീരുമാനമെന്നാണ് സൂചന. മുംബൈ രാജധാനി, രാജേന്ദ്ര നഗർ-ന്യൂഡൽഹി തേജസ് രാജധാനി, സമ്പർക്ക് ക്രാന്തി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, അമൃത് ഭാരത് എക്സ്പ്രസ് തുടങ്ങിയ പ്രധാന ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ 4 മുതൽ ഉച്ചയ്ക്ക് 2 വരെ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്ന എല്ലാ മെയിൽ, എക്സ്പ്രസ് ട്രെയിനുകളും റദ്ദാക്കി റെയിൽവേ ബോർഡിന്റെ കോച്ചിംഗ് ഡയറക്ടറേറ്റ് ഉത്തരവിൽ പറയുന്നു. ഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള റോഡുകളിൽ ശനിയാഴ്ച കടുത്ത ഗതാഗതക്കുരുക്കും തിരക്കും ഉണ്ടായാക്കേമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. സ്റ്റേഷനുകളിൽ എത്തുന്നതിലും പുറത്തുകടക്കുന്നതിലും യാത്രക്കാർക്ക് കാര്യമായ അസൗകര്യം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം വന്നതെങ്കിലും, ട്രെയിൻ റദ്ദാക്കലുകൾക്ക് ഈ…
ന്യൂഡൽഹി : തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ സീറ്റുകളിലേക്കും അസമിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. അസമിലെ നാഗോൺ ലോക്‌സഭാ സീറ്റിൽ ബിജെപിയുടെ ദേബാഷിഷ് ശർമ്മ 59,127 വോട്ടുകൾ നേടി മുന്നിലാണ്. എഐയുഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് ബദ്‌റുദ്ദീൻ അജ്മൽ 59,552 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്താണ്. കോൺഗ്രസിന്റെ സിബ്‌മോണി ബോറയ്ക്ക് 18,797 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. രാജ്നഗറിൽ ബിജെപി 11,033 വോട്ടുകൾക്ക് മുന്നിലാണ്. ശങ്കരവർ സർക്കാർ ഇതുവരെ 11,614 വോട്ടുകൾ നേടി, കോൺഗ്രസിന്റെ മുഹമ്മദ് അബ്ദുള്ളഹി ഖലീഫ 581 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്താണ്. എജെയുപി സ്ഥാനാർത്ഥി ഗുലാം നബി ആസാദിന് 446 വോട്ടുകൾ ലഭിച്ചു. പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെ റെജിനഗർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുകയാണ് . തിരഞ്ഞെടുപ്പിൽ വ്യാപകമായ കൃത്രിമം നടന്നതായി കോൺഗ്രസ് സ്ഥാനാർത്ഥി അബ്ദുള്ളഹി കാഫിർ ആരോപിച്ചു. മുഖ്യമന്ത്രി പ്രവചിച്ചതുപോലെ തന്നെയാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.…
ന്യൂഡൽഹി ; ഒക്ടോബർ 10-ന് ജന്തർ മന്തറിൽ നടക്കാനിരിക്കുന്ന ‘കോക്രോച്ച് ജനത പാർട്ടി’യുടെ പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ സുരക്ഷ ശക്തമാക്കി . കേന്ദ്ര സർക്കാർ ഡൽഹി പോലീസിന് 221 കമ്പനി സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിൽ നിന്ന് ഏകദേശം 23,000 ഉദ്യോഗസ്ഥരെ വിട്ടുനൽകിയിട്ടുണ്ട്. സിജെപിയുടെ മുൻകാല പ്രതിഷേധങ്ങളിൽ പങ്കെടുത്തതായി തിരിച്ചറിഞ്ഞ ആയിരക്കണക്കിന് ആളുകളെ പോലീസ് നിരീക്ഷിച്ചുവരികയാണ്. ഒപ്പം, തലസ്ഥാനത്തേക്ക് വരുന്ന ബസുകൾ പരിശോധിക്കുന്നതിനൊപ്പം, വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനായി സർവകലാശാലകളുമായും പേയിംഗ് ഗസ്റ്റ് താമസസ്ഥലങ്ങളുടെ ഉടമകളുമായും പോലീസ് ബന്ധപ്പെടുന്നുണ്ട്. വോട്ടർ പട്ടികയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന ‘സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ’ നടപടികളിൽ പ്രതിഷേധിച്ചും, ചീഫ് ഇലക്ഷൻ കമ്മീഷണർ സ്ഥാനത്ത് നിന്ന് ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുമാണ് പ്രതിഷേധം . മാത്രമല്ല തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മാറ്റങ്ങൾ വരുത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രതിഷേധം വ്യാഴാഴ്ച ബെംഗളൂരുവിൽ സിജെപി സംഘടിപ്പിച്ചിരുന്നു. യൂട്യൂബർ ധ്രുവ് റാഠിയും നടൻ പ്രകാശ് രാജും ഇതിൽ പങ്കെടുത്തിരുന്നു. ന്യൂഡൽഹിയിൽ…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
