- ഇന്ത്യയുടെ റാഫേൽ യുദ്ധവിമാനം വെടിവച്ചിട്ടുവെന്ന പാകിസ്ഥാന്റെ വാദം പൊളിയുന്നു ; വ്യോമസേന ഫ്രഞ്ച് കമ്പനിയ്ക്ക് നൽകിയ രേഖകൾ പുറത്ത്
- പത്മതിളക്കത്തിൽ കേരളം : പത്മഭൂഷണ്‍ ഏറ്റുവാങ്ങി മമ്മൂട്ടിയും വെള്ളാപ്പള്ളിയും
- കുടുംബത്തോടൊപ്പം നടപ്പാതയിൽ ഉറങ്ങിക്കിടന്ന 11 കാരിയെ തട്ടിക്കൊണ്ടുപോയി ; ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
- കാഫിർ സ്ക്രീൻഷോട്ട് ; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
- യൂറോപ്യൻ യൂണിയന്റെ കസ്റ്റംസ് ചാർജ്; മുന്നറിയിപ്പുമായി ആമസോൺ
- ഉയർന്ന ചൂട്; തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് പ്രതിപക്ഷം
- ഡബ്ലിനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
- ട്രാക്ടറും ഇരുചക്രവാഹനവും കൂട്ടിയിടിച്ചു; യുവാവിന് ഗുരുതരപരിക്ക്
Author: Anu Nair
പാലക്കാട് ; പാലക്കാട് ഇന്ന് വിധിയെഴുതും . രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ രണ്ട് മണിക്കൂറിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത് . എന്നാൽ പത്ത് മണിയോടെ ബൂത്തുകളിലെത്തുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടു. രാവിലെ 10.30 വരെയുള്ള കണക്ക് പ്രകാരം 2021 നെ അപേക്ഷിച്ച് ആറ് ശതമാനം വരെ കുറവാണ് ഉണ്ടായിരിക്കുന്നത് . 10 സ്ഥാനാർത്ഥികളാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്. ബിജെപിയുടെ സി. കൃഷ്ണകുമാറും കോൺഗ്രസിൻ്റെ രാഹുൽ മാങ്കൂട്ടത്തിലും സിപിഎം സ്വതന്ത്രനായി പി. സരിനും നിയമസഭ സീറ്റിലേക്ക് മത്സരിക്കുന്നു. വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്. 184 ബൂത്തുകളിലും വോട്ടെടുപ്പ് തുടരുകയാണ്. ശക്തമായ ത്രികോണ മത്സരമാണ് പാലക്കാട് അരങ്ങേറുന്നത്. സന്ദീപ് വാര്യർ ബിജെപി വിട്ടുപോയതിന്റെ പ്രതിഫലനവും ഇക്കുറി അറിയാകാനാകും. 1,94,706 വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതിൽ 1,00,290 പേർ സ്ത്രീ വോട്ടർമാരാണ്. 229 പ്രവാസി വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് കഴിഞ്ഞാലെങ്കിലും രാഹുൽ മാങ്കൂട്ടത്തിലിന് സ്ഥിരബുദ്ധിയുണ്ടാകട്ടേയെന്നാണ്…
ചെന്നൈ : സംഗീതജ്ഞൻ എ ആർ റഹ്മാനും , ഭാര്യ സൈറ ബാനുവും വിവാഹമോചിതരാകുന്നു. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇക്കാര്യം പുറത്ത് വിട്ടത് . ‘ വർഷങ്ങളായുള്ള വിവാഹജീവിതത്തിനൊടുവിൽ എ ആർ റഹ്മാനുമൊത്തുള്ള വിവാഹമോചനം എന്ന ഏറെ പ്രയാസകരമായ തീരുമാനത്തിൽ സൈറ എത്തിയിരിക്കുകയാണ്.ഇരുവർക്കും ഇടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾക്കൊടുവിലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായത് ‘ – വന്ദന ഷാ പറഞ്ഞു. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുവെന്നാണ് വാർത്താക്കുറിപ്പിൽ പറയുന്നത് .അതേസമയം ഔദ്യോഗിക പ്രതികരണത്തിന് എ ആർ റഹ്മാൻ തയ്യാറായിട്ടില്ല.ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളാണ് ഇവർക്കുള്ളത് . 1995 ലായിരുന്നു എ ആർ റഹ്മാൻ – സൈറ ബാനു വിവാഹം . താൻ അന്ന് സിനിമകളുടെ തിരക്കിലായിരുന്നുവെന്നും, അമ്മയാണ് സൈറയെ കണ്ടെത്തിയതെന്നും മുൻപ് റഹ്മാൻ പറഞ്ഞിരുന്നു . തന്നെ ബുദ്ധിമുട്ടിക്കാത്ത ഒരു പെണ്ണ് വേണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും റഹ്മാൻ പറഞ്ഞിരുന്നു.
തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്തായ ആന്റണി തട്ടിലാണ് വരനെന്നാണ് സൂചന . ഇരുവരും ദീർഘകാലമായി അടുപ്പത്തിലാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു . എറണാകുളം സ്വദേശിയാണ് ആന്റണി. നിർമാതാവ് ജി. സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീർത്തി. അതേസമയം മാതാപിതാക്കൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല . അടുത്തമാസം ഗോവയിൽ വച്ച് വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ . ബി.ടെക് ബിരുദധാരിയായ ആന്റണി നിലവിൽ ബിസിനസ് ചെയ്യുകയാണ്. താൻ പ്രണയത്തിലാണെന്ന സൂചന അടുത്തിടെ കീർത്തി നൽകിയിരുന്നു. പ്രണയത്തിലാണോ എന്ന ചോദ്യത്തിന് താൻ സിംഗിൾ ആണെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നായിരുന്നു കീർത്തിയുടെ മറുപടി. പ്രിയദർശൻ ചിത്രമായ ’ഗീതാഞ്ജലി’യിലൂടെ ആയിരുന്നു നായികയായി എത്തിയത്. മലയാളത്തിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ തമിഴിലേയ്ക്കും , തെലുങ്കിലേയ്ക്കും ചുവട് വച്ചു . തെലുങ്കിൽ പുറത്തിറങ്ങിയ ‘മഹാനടി’യിലൂടെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം സ്വന്തമാക്കി. ‘കൽക്കി’ എന്ന ചിത്രത്തിൽ ‘ബുജി’യുടെ ശബ്ദമായും കീർത്തി എത്തി. ബേബി ജോൺ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം…
100 മില്ലിഗ്രാം സ്വർണ്ണത്തിൽ മിനിയേച്ചർ ശിവലിംഗം ഒരുക്കി യുവാവ്. കർണാടക കാക്കിനാഡ തുനി പട്ടണത്തിൽ നിന്നുള്ള കോടേശ്വര റാവു എന്ന സ്വർണ്ണത്തൊഴിലാളിയാണ് തന്റെ കരവിരുതിൽ അത്ഭുത ശിവലിംഗം നിർമ്മിച്ചത് . കാർത്തിക മാസത്തിൽ എന്തെങ്കിലും, പ്രത്യേകമായി ചെയ്യണമെന്ന് തോന്നിയിരുന്നു. തുടർന്നാണ് 100മില്ലിഗ്രാം സ്വർണ്ണത്തിൽ ഈ ശിവലിംഗം ഒരുക്കിയതെന്ന് കോടേശ്വര റാവു പറയുന്നു.മൂന്ന് മണിക്കൂർ കൊണ്ടാണ് ഈ നിർമ്മാണം പൂർത്തിയാക്കിയതെന്നും അദ്ദേഹം പറയുന്നു.മൂന്ന് വർഷമായി തന്റെ മനസിൽ ഉണ്ടായിരുന്ന രൂപമാണ് സ്വർണ്ണത്തിൽ നിർമ്മിച്ചെടുത്തത് . തന്റെ കഴിവിനൊപ്പം ഭക്തിയും ചേർന്നപ്പോഴാണ് ഇത് സാദ്ധ്യമായതെന്നും കോടേശ്വര റാവു പറഞ്ഞു. ഏറ്റവും ചെറിയ വലിപ്പത്തിലാണ് ശിവലിംഗത്തെയും , നാഗത്തെയും കൊത്തിയൊരുക്കിയിരിക്കുന്നത് . തന്റെ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് ഇന്ന് കോടേശ്വര റാവു .
കൊല്ലം: രാജ്യത്തെ ആദ്യത്തെ 24×7 ഓൺലൈൻ കോടതി ബുധനാഴ്ച കൊല്ലത്ത് പ്രവർത്തിച്ച് തുടങ്ങും. കൊല്ലത്തെ മൂന്ന് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിലെയും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെയും ചെക്ക് ബൗൺസ് കേസുകൾ ഇവിടെയാണ് പരിഗണിക്കുക. ഒരു മജിസ്ട്രേറ്റും മൂന്ന് കോടതി ജീവനക്കാരുമാണ് ഇവിടെ ഉള്ളത്. 24 മണിക്കൂറും കേസ് ഫയൽ ചെയ്യാവുന്ന രാജ്യത്തെ ആദ്യ കോടതിയാണിത്. ഓൺലൈനായി തന്നെ കേസിന്റെ എല്ലാ നടപടികളും പൂർത്തിയാക്കാം. ഏത് സമയത്തും എവിടെ ഇരുന്നും കോടതി നടപടിക്രമങ്ങളിൽ ഓൺലൈനായി പങ്കെടുക്കാം. കക്ഷികളോ, അഭിഭാഷകരോ നേരിട്ട് വരാതെ ഓൺലൈനായി വാദവും, വിചാരണയും നടക്കുന്ന രീതിയിലാണ് കോടതി സജ്ജീകരിച്ചിരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ വെബ്സൈറ്റ് വഴിയാണ് കേസ് രജിസ്റ്റർ ചെയ്യേണ്ടത്. കക്ഷികളും ജാമ്യക്കാരും ഓൺലൈനായി ജാമ്യമെടുക്കാനാകും . രേഖകൾ അപ്‍ലോഡ് ചെയ്താൽ മാത്രം മതി. പ്രതികൾക്കുള്ള സമൻസ് പൊലീസ് സ്റ്റേഷനുകളിലേക്ക് അയയ്ക്കുന്നതും ഓൺലൈനായാണ്. ഫീസ് ഇ-പെയ്‌മെന്റ് വഴി അടയ്ക്കാം.കേസിന്റെ നടപടികൾ ആർക്കും പരിശോധിക്കുകയുമാകാം.
വാഷിംഗ്ടൺ : ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ സമാധാനപരമായി പ്രതിഷേധം നടത്തിയ ഹിന്ദുക്കൾക്കെതിരെ ആക്രമണം അഴിച്ചുവിട്ടതിനെ വിമർശിച്ച് അമേരിക്ക . സമാധാനപരമായി നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളെ അടിച്ചമർത്താനുള്ള ബംഗ്ലാദേശിന്റെ ശ്രമങ്ങൾ അംഗീകരിക്കാനാകുന്നതല്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു . ഇത് സംഘർഷങ്ങൾ വർദ്ധിപ്പിക്കും. ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും മാത്യു മില്ലർ പറഞ്ഞു. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശങ്ങളെ യുഎസ് എല്ലാക്കാലവും പിന്തുണയ്ക്കുമെന്നും, എന്നാൽ അക്രമാസക്തമായ അടിച്ചമർത്താൻ ശ്രമിച്ചാൽ അതിനെ ശക്തമായ എതിർക്കുമെന്നും മാത്യു മില്ലർ പറഞ്ഞു. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു , അതിൽ ഒരു സർക്കാരും ഇടപെടരുത്. ഞങ്ങൾ ലോകമെമ്പാടുമുള്ള രാജ്യങ്ങളോട് പറയുന്ന രീതിയിൽ ബംഗ്ലാദേശിനോടും നയം വ്യക്തമാക്കിയിട്ടുണ്ട്.- മാത്യു മില്ലർ പറഞ്ഞു. ഇസ്‌കോണിനെ വിമർശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധിച്ചവരാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിനെതിരെ ഇന്ത്യയും രംഗത്ത് വന്നിരുന്നു. ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടതിന് പുറമെ സ്വത്തുവകകൾ കൊള്ളയടിക്കുകയും വ്യാപാരസ്ഥാപനങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തതായി വിദേശകാര്യമന്ത്രാലയം…
ന്യൂഡൽഹി: വായുമലിനീകരണത്തിൽ വലയുന്ന ഡൽഹിയിൽ പുതിയ നിർദേശങ്ങളുമായി സുപ്രീം കോടതി. എല്ലാ ഓഫ് ലൈൻ ക്ലാസുകളും നിർത്തണമെന്നും എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകൾ നൽകണമെന്നും കോടതി നിർദേശിച്ചു. ജി ആർ പി നിയന്ത്രണങ്ങൾ തുടരണമെന്നും കോടതി നിർദേശിച്ചു . 10, 12 ക്ലാസുകളെ ഓൺലൈൻ ക്ലാസിൽ നിന്ന് ഒഴിവാക്കിയ ഡൽഹി സർക്കാർ നടപടിയെയും സുപ്രീംകോടതി വിമർശിച്ചു. വായുമലീനികരണം ഗുരുതരമായപ്പോൾ 6 മുതൽ 9 വരെ ക്ലാസിൽ പഠിക്കുന്നവർക്കും 11-ാം ക്ലാസുകാർക്കും ഓൺലൈനാക്കിയിരുന്നു . ഇതിൽ നിന്ന് 10, 12 ക്ലാസുകാരെ ഇതിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരെ നേരത്തെ വിമർശനം ഉയർന്നിരുന്നു. വായുമലിനീകരണം എല്ലാവരെയും ഒരുപോലെ ബാധിക്കുമെന്നിരിക്കെ ഈ കുട്ടികളെ മാത്രം ഒഴിവാക്കിയതിന്റെ കാരണവും ജനങ്ങൾ ആരാഞ്ഞു. വായുമലിനീകരണം മൂലമുള്ള പ്രയാസങ്ങൾ ഇവരെയും ബാധിക്കുമെന്ന് കണ്ട് സർക്കാർ ഉത്തരവിൽ കോടതി ഇടപെടുകയായിരുന്നു. ഇവർക്കും ഓൺലൈൻ ക്ലാസ് നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇതോടെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിദ്യാർത്ഥികൾ സ്കൂളിലേക്ക് വരേണ്ടതില്ലെന്നാണ് സർക്കാർ…
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചുള്ള കരടു വിജ്ഞാപനം പുറപ്പെടുവിച്ചു. പട്ടികയില്‍ പുതുതായി ഗ്രാമപഞ്ചായത്തുകളില്‍ 1,375 വാര്‍ഡുകളും മുനിസിപ്പാലിറ്റിയില്‍ 128 വാര്‍ഡുകളും ഏഴ് കോര്‍പറേഷന്‍ വാര്‍ഡുകളുമാണ് ഉള്‍പ്പെട്ടത്.നിര്‍ദിഷ്ട വാര്‍ഡിന്റെ അതിര്‍ത്തികളും ജനസംഖ്യയും ഭൂപടവും ആണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. ജില കളക്ടർമാർ നൽകിയ കരട് നിർദേശങ്ങൾ പരിശോധിച്ച് പ്രസിദ്ദീകരിക്കുന്നതി് ഡീലിമിറ്റേഷൻ കമ്മീഷണൻ യോഗം അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനതലത്തില്‍ അംഗീകാരമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും കരട് വിജ്ഞാപനത്തിന്റെ മൂന്ന് പകര്‍പ്പുകള്‍ വീതം സൗജന്യമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി നല്‍കും.ആവശ്യമുണ്ടെങ്കിൽ പരാതിക്കാരെ കമ്മീഷൻ നേരിട്ട് കണ്ട് പരാതികളിൽ തീർപ്പുണ്ടാക്കും. കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉള്ളവർക്ക് ഡിലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവർക്ക് നേരിട്ടോ രജിസ്‌റ്റേര്‍ഡ് തപാലിലോ ഡിസംബര്‍ മൂന്നു വരെ പരാതികൾ സമര്‍പ്പിക്കാം.
ന്യൂഡൽഹി : യുഎസ് പ്രസിഡന്റ് സ്ഥാനമൊഴിയാനിരിക്കുന്ന ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രസീലിലെ റിയോ ഡി ജനീറോയിൽ ജി20 ഉച്ചകോടിക്കായി എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച്ച . ‘ ഡിലൈറ്റ് ‘ എന്നാണ് മോദി ഈ കൂടിക്കാഴ്ച്ചയെ വിശേഷിപ്പിച്ചത്. ” റിയോ ഡി ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ജോ ബൈഡനൊപ്പം. അദ്ദേഹത്തെ കണ്ടുമുട്ടുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്” എന്ന അടിക്കുറിപ്പോടെയാണ് ബൈഡനോടൊപ്പമുള്ള ചിത്രം നരേന്ദ്രമോദി പങ്കുവച്ചിരിക്കുന്നത്. നിരവധി ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് , സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ് എന്നിവരുമായി നടത്തിയ ആശയവിനിമയത്തിന്റെ ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവച്ചിട്ടുണ്ട്. ബ്രസീലിയൻ പ്രസിഡന്റ് ലുല. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. നരേന്ദ്രമോദിയെ കാണുന്നത് എപ്പോഴും സന്തോഷത്തിനിട നൽകുന്നുവെന്നാണ് മെലോണി സോഷ്യൽ മീഡിയയിൽ കുറിച്ചത്.ബ്രസീലിലേക്ക് പോകുന്നതിന് മുൻപ് പ്രധാനമന്ത്രി മോദി നൈജീരിയ സന്ദർശിച്ചിരുന്നു. ഗയാന കൂടി സന്ദർശിക്കുന്നതോടെ അദ്ദേഹത്തിന്റെ ത്രിരാഷ്ട്ര…
കാലിഫോർണിയ: കുപ്രസിദ്ധ അധോലോകനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയ് അമേരിക്കയിൽ അറസ്റ്റിലായി . 50 കാരനായ അൻമോൽ കാലിഫോർണിയയിൽ നിന്നാണ് പിടിയിലായത്. ഈ മാസം ആദ്യം ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. 2022 ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയുടെ കൊലപാതകമുൾപ്പെടെ നിരവധികേസുകളിൽ പോലീസ് തേടുന്ന കുറ്റവാളിയാണ് അൻമോൽ. ബാബ സിദ്ധിഖി വധക്കേസിനും , നടൻ സൽമാൻ ഖാന്റെ വീടിന് പുറത്തുണ്ടായ വെടിവയ്പ്പിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് സൂചന .സൽമാൻ്റെ മുംബൈയിലുള്ള വീടിന് പുറത്ത് വെടിവെപ്പ് നടത്തിയതിന്റെ ഉത്തരവാദിത്തം അൻമോൽ ഏറ്റെടുത്തിരുന്നു. ഈ കേസിൽ അൻമോൽ ബിഷ്‌ണോയിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട് സിദ്ധു മൂസെവാലയുടെ കൊലയ്ക്ക് പിന്നാലെയാണ് അൻമോൽ ഇന്ത്യ വിട്ടത്. . ഇന്റർപോൾ റെഡ് കോർണർ നോട്ടീസും ഇയാൾക്കെതിരെ പുറപ്പെടുവിച്ചിട്ടുണ്ട് . ഇയാളെ പറ്റി സൂചന നൽകുന്നവർക്ക് കണ്ടെത്തുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം എൻഐഎ പ്രഖ്യാപിച്ചിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
