തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചുള്ള കരടു വിജ്ഞാപനം പുറപ്പെടുവിച്ചു. പട്ടികയില്‍ പുതുതായി ഗ്രാമപഞ്ചായത്തുകളില്‍ 1,375 വാര്‍ഡുകളും മുനിസിപ്പാലിറ്റിയില്‍ 128 വാര്‍ഡുകളും ഏഴ് കോര്പറേഷന് വാര്‍ഡുകളുമാണ് ഉള്‍പ്പെട്ടത്.നിര്‍ദിഷ്ട വാര്‍ഡിന്റെ അതിര്‍ത്തികളും ജനസംഖ്യയും ഭൂപടവും ആണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. ജില കളക്ടർമാർ നൽകിയ കരട് നിർദേശങ്ങൾ പരിശോധിച്ച് പ്രസിദ്ദീകരിക്കുന്നതി് ഡീലിമിറ്റേഷൻ കമ്മീഷണൻ യോഗം അനുമതി നൽകിയിട്ടുണ്ട്.
സംസ്ഥാനതലത്തില്‍ അംഗീകാരമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കരട് വിജ്ഞാപനത്തിന്റെ മൂന്ന് പകര്‍പ്പുകള്‍ വീതം സൗജന്യമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി നല്‍കും.ആവശ്യമുണ്ടെങ്കിൽ പരാതിക്കാരെ കമ്മീഷൻ നേരിട്ട് കണ്ട് പരാതികളിൽ തീർപ്പുണ്ടാക്കും.
കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉള്ളവർക്ക് ഡിലിമിറ്റേഷന്‍ കമ്മീഷന് സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവർക്ക് നേരിട്ടോ രജിസ്റ്റേര്‍ഡ് തപാലിലോ ഡിസംബര്‍ മൂന്നു വരെ പരാതികൾ സമര്‍പ്പിക്കാം.