- ഇന്ത്യയുടെ റാഫേൽ യുദ്ധവിമാനം വെടിവച്ചിട്ടുവെന്ന പാകിസ്ഥാന്റെ വാദം പൊളിയുന്നു ; വ്യോമസേന ഫ്രഞ്ച് കമ്പനിയ്ക്ക് നൽകിയ രേഖകൾ പുറത്ത്
- പത്മതിളക്കത്തിൽ കേരളം : പത്മഭൂഷണ് ഏറ്റുവാങ്ങി മമ്മൂട്ടിയും വെള്ളാപ്പള്ളിയും
- കുടുംബത്തോടൊപ്പം നടപ്പാതയിൽ ഉറങ്ങിക്കിടന്ന 11 കാരിയെ തട്ടിക്കൊണ്ടുപോയി ; ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
- കാഫിർ സ്ക്രീൻഷോട്ട് ; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
- യൂറോപ്യൻ യൂണിയന്റെ കസ്റ്റംസ് ചാർജ്; മുന്നറിയിപ്പുമായി ആമസോൺ
- ഉയർന്ന ചൂട്; തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് പ്രതിപക്ഷം
- ഡബ്ലിനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
- ട്രാക്ടറും ഇരുചക്രവാഹനവും കൂട്ടിയിടിച്ചു; യുവാവിന് ഗുരുതരപരിക്ക്
Author: Anu Nair
ടെഹ്റാൻ : ഇറാൻ പരമോന്നത നേതാവ് അലി ഖമേനി തൻ്റെ രണ്ടാമത്തെ മകൻ മൊജ്തബ ഖമേനിയെ അടുത്ത നേതാവായി തിരഞ്ഞെടുത്തതായി റിപ്പോർട്ട് . 85 കാരനായ ഖമേനി രോഗബാധിതനാണെന്നും , കോമയിലാണെന്നു സൂചന .ഖമേനിയുടെ നിർദ്ദേശപ്രകാരം സെപ്റ്റംബർ 26ന് അതീവ രഹസ്യമായി നടന്ന യോഗത്തിലാണ് പിൻഗാമിയെ സംബന്ധിച്ച് തീരുമാനമുണ്ടായത്. ഇറാനെ സംബന്ധിച്ച് സായുധ സേന, ജുഡീഷ്യറി, വാർത്താ മാദ്ധ്യമങ്ങൾ എല്ലാം പരമോന്നത നേതാവിൻ്റെ കീഴിലാണ്. രാജ്യത്തിൻ്റെ അധികാരം നിയന്ത്രിക്കുന്ന ഗാർഡിയൻ കൗൺസിൽ അടക്കം ഖമേനിയുടെ അധികാരത്തിൻ കീഴിലാണ്. അതുകൊണ്ട് തന്നെ അതീവ രഹസ്യമായി അധികാരം നൽകാനാണ് നീക്കം . പിതാവ് ജീവിച്ചിരിക്കുമ്പോൾ തൻ്റെ മകൻ്റെ സ്ഥാനാരോഹണ ചടങ്ങുകൾ നടത്തിയേക്കുമെന്നും സൂചനയുണ്ട്. ഖമേനിയുടെ പ്രായവും , ആരോഗ്യസ്ഥിതിയുമാണ് ഇറാൻ്റെ പ്രധാന വെല്ലുവിളി. എങ്കിലും ഖമേനിയുടെ മകൻ പരമോന്നത നേതാവാകുന്നതിൽ ഇറാൻ ജനതയ്ക്ക് കടുത്ത എതിർപ്പുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് വിവരം രഹസ്യമായി സൂക്ഷിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി ഇറാനിയൻ ഭരണകൂടത്തിൻ്റെ തന്ത്രപരമായ…
ഭുവനേശ്വർ : ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ . ഒഡിഷയിലെ ഡോ. എപിജെ അബ്ദുൾ കലാം ഐലൻഡിലാണ് പരീക്ഷണം നടത്തിയത്. 1,500 കിലോമീറ്ററിലധികം പ്രഹരശേഷിയുള്ള മിസൈലിന് വിവിധയിനം പേലോഡുകൾ വഹിക്കാനാകും. മണിക്കൂറിൽ 6,200 കിലോമീറ്റർ അഥവാ 3,850 മൈൽ ദൂരത്തിൽ സഞ്ചരിക്കാൻ ഇതിന് സാധിക്കും. അതു്കൊണ്ട് തന്നെ മിസൈൽ പ്രതിരോധസംവിധാനങ്ങൾക്ക് ഇവയെ തടയാനാകില്ല. അതേസമയം ഡി ആർ ഡി ഒയ്ക്ക് ആശംസയുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും രംഗത്തെത്തി. രാജ്യത്തിന്റെ നേട്ടങ്ങൾക്കിടയിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു . നിർണായകവും നൂതനവുമായ സൈനിക സാങ്കേതിക വിദ്യകളുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുടെ പേരും ചേർക്കപ്പെട്ടിരിക്കുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദിയെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
നൈജീരിയ: ഗ്രാൻഡ് കമാൻഡർ ഓഫ് ഓർഡർ ഓഫ് നൈജർ നൽകി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിച്ച് നൈജീരിയ . 1969-ൽ എലിസബത്ത് രാജ്ഞിക്ക് ശേഷം ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ പൗരനാണ് മോദി . പ്രധാനമന്ത്രിക്ക് ലഭിക്കുന്ന 17ാം മത്തെ അന്താരാഷ്ട്ര ബഹുമതിയാണിത്. പ്രസിഡൻ്റ് ബോല അഹമ്മദ് ടിനുബുവിൻ്റെ ക്ഷണപ്രകാരം രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി നൈജീരിയയിൽ എത്തിയത്. പതിനേഴ് വർഷത്തിനിടയിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയ സന്ദർശിക്കുന്നത് . ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലുള്ളതാക്കുമെന്ന് മോദി പറഞ്ഞു . നൈജീരിയൻ സന്ദർശനത്തിന്റെ ചിത്രങ്ങളും അദ്ദേഹം എക്സിൽ പങ്ക് വച്ചിട്ടുണ്ട്. നേരത്തെ കരീബിയൻ രാജ്യമായ കോമൺ വെൽത്ത് ഓഫ് ഡൊമിനിക്കയുടെ പരമോന്നത ബഹുമതിയും മോദിയെ തേടിയെത്തിയിരുന്നു. നൈജീരിയയിൽ നിന്നും രണ്ടു ദിവസത്തെ G20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ബ്രസീലിയൻ നഗരമായ റിയോ ഡി ജെനീറോയിലേക്ക് അദ്ദേഹം നാളെ തിരിയ്ക്കും.
ന്യൂയോർക്ക് : യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട തുൾസി ഗബ്ബാർഡിനെ അഭിനന്ദിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. സമൂഹമാദ്ധ്യമത്തിൽ തുൾസിയ്ക്കൊപ്പമുള്ള ചിത്രം പങ്ക് വച്ചാണ് നിർമ്മലയുടെ കുറിപ്പ്. ” യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി തെരഞ്ഞെടുപ്പെട്ട തുളസി ഗബ്ബാർഡിന് അഭിനന്ദനങ്ങൾ. ആർമി റിസർവിൽ ലെഫ്.കേണലായി. 21 വർഷത്തോളം നിങ്ങൾ യുഎസ്എയ്ക്ക് വേണ്ടി സൈനികസേവനം നടത്തി. പരസ്പരം അടുത്ത് ഇടപെടാനുള്ള അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. നിങ്ങളുടെ ആത്മാർത്ഥതയും അർപ്പണബോധവും കൃത്യതയുമെല്ലാം വളരെ പ്രശംസ അർഹിക്കുന്നു. “ എന്നും നിർമ്മല സീതാരാമൻ കുറിച്ചു. ഡെമോക്രാറ്റിക് അനുഭാവിയായിരുന്ന തുൾസി 2013 മുതൽ 202 വരെ ഹവായിയിൽ പാർട്ടിയുടെ കോൺഗ്രസ് വുമണായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.2019ലെ ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ പ്രൈമറിയിൽ കമലാ ഹാരിസിനെതിരെ തുളസി ഗബ്ബാർഡ് മത്സരിച്ചിട്ടുണ്ട്. തന്റെ വിശ്വസ്തരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ട്രംപ് തുൾസിയെ നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി പ്രഖ്യാപിച്ചത്. പുതിയ പദവിയിലെത്തുന്നതോടെ 18 രഹസ്യാന്വേഷണ ഏജൻസികളുടെ ഏകോപനത്തിന് തുളസി മേൽനോട്ടം വഹിക്കും. ഇരുപത് വർഷത്തിലേറെ യുഎസ്…
സൂര്യ നായകനായ ബിഗ്ബജറ്റ് ചിത്രം കങ്കുവ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത് . എന്നാൽ റിലീസായി മണിക്കൂറുകൾക്കുള്ളിൽ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങി. ഉയർന്ന ക്വാളിറ്റിയിലാണ് വ്യാജപതിപ്പ് ഇറങ്ങിയിരിക്കുന്നത്. സിനിമ ലീക്ക് ചെയ്തവർക്കെതിരെ മുന്നറിയിപ്പുമായി നിർമാതാക്കളായ സ്റ്റുഡിയോ ഗ്രീൻ രംഗത്തെത്തി. തമിൾറോക്കേഴ്സ്, ടെലഗ്രാം തുടങ്ങിയ ടോറന്റ് പ്ലാറ്റ്ഫോമുകളിൽ സിനിമയുടെ വ്യാജപ്രിന്റ് പ്രചരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 1080p മുതൽ 240p വരെ ക്വാളിറ്റിയിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നത്. ഇത്തരം പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാൻ പറ്റും വിധമാണ് ഇതുമായി ബന്ധപ്പെട്ട സെർച്ച് വേഡുകൾ തയ്യാറാക്കിയിരിക്കുന്നത് . ഇതിന് പുറമേ ചില ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും കങ്കുവയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ട്. ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരെ ആന്റി പൈറസി ടീമും മുന്നറിയിപ്പ് നൽകി.
കൊച്ചി : രാസലഹരിയ്ക്കൊപ്പം ഹൈബ്രിഡ് കഞ്ചാവും കേരളത്തിൽ വിൽപ്പനയ്ക്കെത്തുന്നു. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് ഏഴ് കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത് . മലപ്പുറം സ്വദേശി ജംഷീർ, എറണാകുളം സ്വദേശി നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീർ എന്നിവരാണ് പിടിയിലായത്. 15 കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. തായ്‌ലൻഡിൽ നിന്നാണ് ഇവർ കഞ്ചാവ് കടത്തിയത്. പ്രത്യേക അന്തരീക്ഷ ഊഷ്മാവ് നിലനിർത്തി നിശ്ചിത സമയപരിധിക്കുള്ളിൽ വിളവെടുക്കുന്നതാണ് മാരക ലഹരിയുള്ള ഹൈബ്രിഡ് കഞ്ചാവ്. തായലൻഡ് ഉൾപ്പടെയുള്ള രാജ്യങ്ങളിലാണ് ഉത്പാദനം . ‘തായ് ഗോൾഡ്’ എന്ന ഇത് ഡാർക്ക് വെബിലൂടെയും, സമൂഹമാദ്ധ്യമങ്ങൾ വഴിയുമാണ് വിൽക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തിൽ നാലു മാസം മുൻപ് അരക്കോടി രൂപയുടെയും , കൊച്ചി വിമാനത്താവളത്തിൽ നിന്ന് അടുത്തിടെ ഒരു കിലോയോളവും ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു.കൃത്രിമ കഞ്ചാവും വിപണിയിലെത്തുന്നതായി അന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്.
മോഹൻലാൽ സംവിധായകനാകുന്ന ത്രീഡി ചിത്രം ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകൻ ഫാസിൽ. ക്രിസ്തുമസ് സമ്മാനമായി ഡിസംബർ 25-നാണ് ബറോസ് തിയേറ്ററുകളിലെത്തുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. മോഹൻലാലിന്റെ ഹിറ്റ് ചിത്രങ്ങളായ മഞ്ഞിൽ വിരിഞ്ഞ പൂക്കളും മണിച്ചിത്രത്താഴും റിലീസ് ചെയ്ത അതേ ദിവസമാണ് ബറോസും എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ‘ മോഹൻലാൽ എന്ന പത്തൊൻപത് വയസുകാരനെ ഇന്ന് കാണുന്ന നടനാക്കി മാറ്റിയത് മഞ്ഞിൽവിരിഞ്ഞ പൂക്കളാണ് എന്ന . ആ സിനിമ റിലീസ് ചെയ്തതും ഡിസംബർ 25-നാണ്.മറ്റൊരു ഹിറ്റായ മണിച്ചിത്രത്താഴ് റിലീസ് ചെയ്തതും ഡിസംബർ 25-നായിരുന്നു. ഇന്ന് ബറോസ് റിലീസ് ചെയ്യുന്നതും ഡിസംബർ 25-നാണ്. റിലീസ് തീയതി കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപോയി. ഈ ഒരു തീയതി എന്നത് ദൈവനിശ്ചയമാണ് . ഈ ചിത്രം വൻ വിജയമാകും ‘ – എന്നാണ് ഫാസിലിന്റെ വാക്കുകൾ .…
തിരുവനന്തപുരം : ഏഴാം തരം തുല്യതാ പരീക്ഷ പാസായി ചലച്ചിത്ര താരം ഇന്ദ്രൻസ്. 500ൽ 297 മാർക്ക് നേടിയാണ് താരത്തിന്റെ വിജയം. 68-)0 വയസിലാണ് ഇന്ദ്രൻസ് തുല്യതാ പരീക്ഷ എഴുതിയത് . തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂളിലായിരുന്നു പരീക്ഷ . പരീക്ഷഫലം എത്തിയപ്പോൾ വയനാട്ടിൽ ഷൂട്ടിംഗിന്റെ തിരക്കിലായിരുന്നു താരം . കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന നാലാം തരം തുല്യതാ കോഴ്‌സിന്റെയും ഏഴാം തരം തുല്യതാ കോഴ്‌സിന്റെയും പരീക്ഷാഫലമാണ് ഇന്ന് പ്രഖ്യാപിച്ചത്. നാലാം തരം തുല്യതാകോഴ്‌സിൽ 487 പരീക്ഷയെഴുതിയതിൽ 476 പേർ വിജയിച്ചു. 1483 പേരാണ് വിജയിച്ചത്. കുട്ടിക്കാലത്ത് കുടുംബപ്രാരാബ്ധങ്ങൾ മൂലം നാലാം ക്ലാസിൽ പഠനം ഉപേക്ഷിച്ച ഇന്ദ്രൻസ് പിന്നീട് തയ്യൽ കടയിൽ ജോലി തുടങ്ങുകയായിരുന്നു. തുടർന്ന് സിനിമയിലെത്തിയെങ്കിലും പഠനം പൂർത്തിയാക്കണമെന്ന മോഹം മനസിലുണ്ടായിരുന്നു. ഇതോടെയാണ് തുല്യതാ പരീക്ഷ എഴുതാൻ തീരുമാനിച്ചത് . പത്താംക്ലാസ് തുല്യത നേടുക എന്നതാണ് ഇന്ദ്രൻസിന്റെ അടുത്ത ലക്ഷ്യം. നടനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി…
പഞ്ചസാര ഇട്ട് ഒരു ചായ കുടിച്ചാൽ , അൽപ്പം ലഡു കഴിച്ചാൽ ഉടൻ ടെൻഷൻ ആകുന്നവർ നമുക്ക് ചുറ്റുമുണ്ട് . കാരണം വേറെയൊന്നുമല്ല . പ്രമേഹം തന്നെ . മുൻപ് പ്രായമായവരെ മാത്രമേ ബാധിക്കൂ എന്ന് കരുതിയിരുന്ന പ്രമേഹം ഇന്ന് ആളും തരവും നോക്കാതെ എല്ലാവരെയും അറ്റാക്ക് ചെയ്യുന്നുണ്ട് . 1990 ൽ പ്രമേഹരോഗികളുടെ എണ്ണം 7 ശതമാനം മാത്രമായിരുന്നിടത്ത് 2022 ഓടെ അത് 14 ശതമാനമായി വർധിച്ചു. അതായത് 30 വർഷത്തിനിടെ രോഗികളുടെ എണ്ണം ഇരട്ടിയായി. ഇന്ന് 80 കോടിയിലേറെ പേർ പ്രമേഹരോഗികളാണെന്നും, സ്ഥിതിഗതികൾ മോശമാകുകയാണെന്നും ലോകപ്രശസ്ത ജേണലായ ‘ദി ലാൻസെറ്റിൽ’ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ പറയുന്നു. 2050 ആകുമ്പോഴേയ്ക്കും ലോകത്ത് പ്രമേഹ രോഗികളുടെ എണ്ണം 130 കോടി കവിയുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ കണക്കുകൾ വെറും മുന്നറിയിപ്പ് മാത്രമല്ല തിരിച്ചറിവ് കൂടിയാകണമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു . അതേസമയം സമ്പന്നമായ രാജ്യങ്ങളിൽ പ്രമേഹരോഗികളുടെ തോത് കുറയുന്നതായും റിപ്പോർട്ടിൽ പറയുന്നു . 1000…
പഞ്ചനക്ഷത്ര ഹോട്ടലിലെ ആഹാരം കഴിച്ച കുട്ടി കോമ അവസ്ഥയിലായതായി റിപ്പോർട്ട് . ബ്രിട്ടനിലാണ് സംഭവം . രണ്ട് വയസുള്ള ക്ലോയയാണ് ജീവിതത്തിനും , മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിച്ചത് . ക്ലോയയെയും കൂട്ടി മാതാപിതാക്കൾ അവധിക്കാലം ആഘോഷിക്കാൻ ഈജിപ്റ്റിൽ പോയിരുന്നു . അവിടെ പ്രശസ്തമായ പഞ്ചനക്ഷത്ര റിസോർട്ടിലായിരുന്നു താമസം . എന്നാൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചതോടെ ക്ലോയയ്ക്ക് വയറിളക്കും , തളർച്ചയും അനുഭവപ്പെട്ടു. വൈകാതെ കുഞ്ഞിന്റെ അവസ്ഥ മോശമാകുകയും , അബോധാവസ്ഥയിലേയ്ക്ക് പോകുകയും ചെയ്തു .തുടർന്ന് മാതാപിതാക്കൾ കുഞ്ഞിനെ ഉടൻ ആശുപത്രിയിലേയ്ക്ക് മാറ്റി . പരിശോധനയിൽ ക്ലോയയുടെ വൃക്കകൾ പ്രവർത്തനരഹിതമായതായി കണ്ടെത്തി . തുടർന്ന് അടിയന്തിര ഡയാലിസിസിന് വിധേയയാക്കി. വിശദ പരിശോധനയിൽ ക്ലോയയുടെ ശരീരത്തിനുള്ളിൽ ഇ കോളി ബാക്ടീരിയ പ്രവേശിച്ചതായും ,അത് ശരീരത്തിൽ ഹീമോലിറ്റിക് യൂറേമിക് സിൻഡ്രോം എന്ന അവസ്ഥ ഉണ്ടാക്കിയതായും വ്യക്തമായി . മനുഷ്യന്റെ തലച്ചോറിനെ നേരിട്ട് ബാധിക്കുന്ന അവസ്ഥയാണിത്. കൈയ്യിലും , കഴുത്തിലും രക്തം കട്ട പിടിച്ചതിനാൽ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
