ഡൗൺ: കൗണ്ടി ഡൗണിൽ ട്രാക്ടറുമായി ഇരുചക്രവാഹനം കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡ്രോമോർ മേഖലയിലെ അഘ്നമോ റോഡ് മേഖലയിൽ ആയിരുന്നു സംഭവം. വിവരം അറിഞ്ഞയുടൻ അടിയന്തിര സേവനങ്ങൾ സ്ഥലത്തെത്തുകയായിരുന്നു. തുടർന്ന് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

