ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ മെഹ്റൗളി പ്രദേശത്ത് കുടുംബത്തോടൊപ്പം നടപ്പാതയിൽ ഉറങ്ങിക്കിടന്ന 11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി . ഫരീദാബാദ്-ഗുരുഗ്രാം റോഡിലെ വനപ്രദേശത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത് . സംഭവം നടന്ന് ആറ് മണിക്കൂറിനുള്ളിൽ തന്നെ പ്രതിയായ കാബ് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെയാണ് കുട്ടിയെ കാണാത്തതിനെ തുടർന്ന് കുടുംബം അന്വേഷണം ആരംഭിച്ചത്. തട്ടിക്കൊണ്ടുപോയതായി സംശയിച്ച് കുടുംബാംഗങ്ങൾ പോലീസിനെ വിവരം അറിയിച്ചു . തുടർന്ന് പൊലീസെത്തി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.
“30 വയസ്സ് പ്രായം തോന്നിക്കുന്ന ബീഹാർ സ്വദേശിയായ ക്യാബ് ഡ്രൈവർ പ്രതി പുലർച്ചെ 5 മണിയോടെ പെൺകുട്ടി കുടുംബത്തോടൊപ്പം ഉറങ്ങിക്കിടക്കുമ്പോൾ തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോകൽ കേസ് ഉടൻ രജിസ്റ്റർ ചെയ്യുകയും വലിയ തോതിലുള്ള തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ക്യാബ് ഡ്രൈവറെക്കുറിച്ച് പോലീസിന് മനസ്സിലായി,” അന്വേഷണസംഘത്തിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കുട്ടിയെ കണ്ടെത്താനും പ്രതിയെ തിരിച്ചറിയാനും ഏകദേശം 20 ടീമുകൾ രൂപീകരിച്ചിരുന്നു. ചോദ്യം ചെയ്യലിൽ, പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വനപ്രദേശത്ത് നിന്ന് മൃതദേഹം കണ്ടെടുത്തു.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലവും മൃതദേഹം ഉപേക്ഷിച്ച സ്ഥലവും ഫോറൻസിക് വിദഗ്ധർ പരിശോധിച്ചു. വിശകലനത്തിനായി സാമ്പിളുകളും മറ്റ് തെളിവുകളും ശേഖരിച്ചിട്ടുണ്ട്. പ്രതി ഒറ്റയ്ക്കാണോ കുറ്റകൃത്യം ചെയ്തതെന്നും ഇയാൾക്ക് മുമ്പ് എന്തെങ്കിലും ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നും ഉൾപ്പെടെ അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

