100 മില്ലിഗ്രാം സ്വർണ്ണത്തിൽ മിനിയേച്ചർ ശിവലിംഗം ഒരുക്കി യുവാവ്. കർണാടക കാക്കിനാഡ തുനി പട്ടണത്തിൽ നിന്നുള്ള കോടേശ്വര റാവു എന്ന സ്വർണ്ണത്തൊഴിലാളിയാണ് തന്റെ കരവിരുതിൽ അത്ഭുത ശിവലിംഗം നിർമ്മിച്ചത് .
കാർത്തിക മാസത്തിൽ എന്തെങ്കിലും, പ്രത്യേകമായി ചെയ്യണമെന്ന് തോന്നിയിരുന്നു. തുടർന്നാണ് 100മില്ലിഗ്രാം സ്വർണ്ണത്തിൽ ഈ ശിവലിംഗം ഒരുക്കിയതെന്ന് കോടേശ്വര റാവു പറയുന്നു.മൂന്ന് മണിക്കൂർ കൊണ്ടാണ് ഈ നിർമ്മാണം പൂർത്തിയാക്കിയതെന്നും അദ്ദേഹം പറയുന്നു.മൂന്ന് വർഷമായി തന്റെ മനസിൽ ഉണ്ടായിരുന്ന രൂപമാണ് സ്വർണ്ണത്തിൽ നിർമ്മിച്ചെടുത്തത് . തന്റെ കഴിവിനൊപ്പം ഭക്തിയും ചേർന്നപ്പോഴാണ് ഇത് സാദ്ധ്യമായതെന്നും കോടേശ്വര റാവു പറഞ്ഞു.
ഏറ്റവും ചെറിയ വലിപ്പത്തിലാണ് ശിവലിംഗത്തെയും , നാഗത്തെയും കൊത്തിയൊരുക്കിയിരിക്കുന്നത് . തന്റെ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് ഇന്ന് കോടേശ്വര റാവു .