കാലിഫോർണിയ: കുപ്രസിദ്ധ അധോലോകനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയ് അമേരിക്കയിൽ അറസ്റ്റിലായി . 50 കാരനായ അൻമോൽ കാലിഫോർണിയയിൽ നിന്നാണ് പിടിയിലായത്.
ഈ മാസം ആദ്യം ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. 2022 ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയുടെ കൊലപാതകമുൾപ്പെടെ നിരവധികേസുകളിൽ പോലീസ് തേടുന്ന കുറ്റവാളിയാണ് അൻമോൽ.
ബാബ സിദ്ധിഖി വധക്കേസിനും , നടൻ സൽമാൻ ഖാന്റെ വീടിന് പുറത്തുണ്ടായ വെടിവയ്പ്പിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് സൂചന .സൽമാൻ്റെ മുംബൈയിലുള്ള വീടിന് പുറത്ത് വെടിവെപ്പ് നടത്തിയതിന്റെ ഉത്തരവാദിത്തം അൻമോൽ ഏറ്റെടുത്തിരുന്നു. ഈ കേസിൽ അൻമോൽ ബിഷ്ണോയിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്
സിദ്ധു മൂസെവാലയുടെ കൊലയ്ക്ക് പിന്നാലെയാണ് അൻമോൽ ഇന്ത്യ വിട്ടത്. . ഇന്റർപോൾ റെഡ് കോർണർ നോട്ടീസും ഇയാൾക്കെതിരെ പുറപ്പെടുവിച്ചിട്ടുണ്ട് . ഇയാളെ പറ്റി സൂചന നൽകുന്നവർക്ക് കണ്ടെത്തുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം എൻഐഎ പ്രഖ്യാപിച്ചിരുന്നു.