ന്യൂഡൽഹി: വായുമലിനീകരണത്തിൽ വലയുന്ന ഡൽഹിയിൽ പുതിയ നിർദേശങ്ങളുമായി സുപ്രീം കോടതി. എല്ലാ ഓഫ് ലൈൻ ക്ലാസുകളും നിർത്തണമെന്നും എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകൾ നൽകണമെന്നും കോടതി നിർദേശിച്ചു. ജി ആർ പി നിയന്ത്രണങ്ങൾ തുടരണമെന്നും കോടതി നിർദേശിച്ചു . 10, 12 ക്ലാസുകളെ ഓൺലൈൻ ക്ലാസിൽ നിന്ന് ഒഴിവാക്കിയ ഡൽഹി സർക്കാർ നടപടിയെയും സുപ്രീംകോടതി വിമർശിച്ചു.
വായുമലീനികരണം ഗുരുതരമായപ്പോൾ 6 മുതൽ 9 വരെ ക്ലാസിൽ പഠിക്കുന്നവർക്കും 11-ാം ക്ലാസുകാർക്കും ഓൺലൈനാക്കിയിരുന്നു . ഇതിൽ നിന്ന് 10, 12 ക്ലാസുകാരെ ഇതിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരെ നേരത്തെ വിമർശനം ഉയർന്നിരുന്നു. വായുമലിനീകരണം എല്ലാവരെയും ഒരുപോലെ ബാധിക്കുമെന്നിരിക്കെ ഈ കുട്ടികളെ മാത്രം ഒഴിവാക്കിയതിന്റെ കാരണവും ജനങ്ങൾ ആരാഞ്ഞു.
വായുമലിനീകരണം മൂലമുള്ള പ്രയാസങ്ങൾ ഇവരെയും ബാധിക്കുമെന്ന് കണ്ട് സർക്കാർ ഉത്തരവിൽ കോടതി ഇടപെടുകയായിരുന്നു. ഇവർക്കും ഓൺലൈൻ ക്ലാസ് നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇതോടെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിദ്യാർത്ഥികൾ സ്കൂളിലേക്ക് വരേണ്ടതില്ലെന്നാണ് സർക്കാർ അറിയിക്കുന്നത്.ഓഫീസുകളിലും സ്റ്റാഫുകളെ പകുതിയാക്കി കുറച്ചിട്ടുണ്ട്