ചെന്നൈ : സംഗീതജ്ഞൻ എ ആർ റഹ്മാനും , ഭാര്യ സൈറ ബാനുവും വിവാഹമോചിതരാകുന്നു. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇക്കാര്യം പുറത്ത് വിട്ടത് .
‘ വർഷങ്ങളായുള്ള വിവാഹജീവിതത്തിനൊടുവിൽ എ ആർ റഹ്മാനുമൊത്തുള്ള വിവാഹമോചനം എന്ന ഏറെ പ്രയാസകരമായ തീരുമാനത്തിൽ സൈറ എത്തിയിരിക്കുകയാണ്.ഇരുവർക്കും ഇടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾക്കൊടുവിലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായത് ‘ – വന്ദന ഷാ പറഞ്ഞു.
പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുവെന്നാണ് വാർത്താക്കുറിപ്പിൽ പറയുന്നത് .അതേസമയം ഔദ്യോഗിക പ്രതികരണത്തിന് എ ആർ റഹ്മാൻ തയ്യാറായിട്ടില്ല.ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളാണ് ഇവർക്കുള്ളത് .
1995 ലായിരുന്നു എ ആർ റഹ്മാൻ – സൈറ ബാനു വിവാഹം . താൻ അന്ന് സിനിമകളുടെ തിരക്കിലായിരുന്നുവെന്നും, അമ്മയാണ് സൈറയെ കണ്ടെത്തിയതെന്നും മുൻപ് റഹ്മാൻ പറഞ്ഞിരുന്നു . തന്നെ ബുദ്ധിമുട്ടിക്കാത്ത ഒരു പെണ്ണ് വേണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും റഹ്മാൻ പറഞ്ഞിരുന്നു.