Author: Anu Nair

കൊച്ചി ; നെയ്യാറ്റിൻ കര ഗോപൻ സ്വാമിയുടെ സമാധി വിവാദത്തിൽ നിർണ്ണായക ചോദ്യങ്ങളുമായി ഹൈക്കോടതി . സംഭവത്തിൽ മരണസർട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ആരാഞ്ഞു. മരണസർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വാഭാവിക മരണമാണെന്ന് കോടതിയ്ക്ക് കരുതേണ്ടി വരുമെന്നും, മരണസർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ നിങ്ങളുടെ വാദം അംഗീകരിക്കാമെന്നും കോടതി പറഞ്ഞു. ‘സമാധി’ വിവാദത്തിൽ ഭാര്യ സുലോചന നൽകിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. ഇപ്പോൾ നടക്കുന്നത് സ്വാഭാവിക നടപടിക്രമം ആണെന്നും കോടതി പറഞ്ഞു .സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചതുകൊണ്ടാണ് പൊലീസ് അന്വേഷിക്കുന്നതെന്നും ഒരാളുടെ മരണത്തിൽ സംശയമുണ്ടെങ്കിൽ അന്വേഷിക്കാനുള്ള അവകാശം പൊലീസിനുണ്ടെന്നും കോടതി നിരീക്ഷിച്ചു. എങ്ങനെ മരിച്ചുവെന്ന് പറയാൻ കുടുംബത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടു. മരണം എവിടെയാണ് അംഗീകരിച്ചതെന്നും ഇക്കാര്യത്തി സംശയാസ്പദമായ സാഹചര്യം ഇക്കാര്യത്തിൽ ഉണ്ടെന്ന് കോടതി വ്യക്തമാക്കി. നിലവിൽ അന്വേഷണം നിർത്തി വയ്ക്കാനോ, നീട്ടി കൊണ്ടു പോകാനോ ആവില്ല. ഹർജിയിൽ മറുപടി നൽകാൻ സർക്കാരിന് നോട്ടീസ് നൽകി. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഹർജി പരിഗണിക്കുന്നത് അടുത്ത ആഴ്ച്ചത്തേയ്ക്ക് മാറ്റി…

Read More

ന്യൂഡൽഹി:കഴിഞ്ഞവർഷം ജമ്മു കാശ്മീരിൽ കൊല്ലപ്പെട്ട ഭീകരരിൽ 60 ശതമാനവും പാക് വംശജരായിരുന്നുവെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി . ജമ്മു കാശ്മീരിലെ അക്രമങ്ങളുടെ തോത് വർധിക്കാൻ കാരണം പാക്കിസ്ഥാനിലുള്ള ഭീകരപ്രവർത്തനങ്ങളാണ് . ജമ്മു കാശ്മീർ ഭീകരതയിൽ നിന്നും വിനോദസഞ്ചാരത്തിലേക്ക് നീങ്ങുകയാണ്. ജമ്മു കാശ്മീരിൽ സജീവമായ തീവ്രവാദ പ്രവർത്തനം നടത്തുന്നവരിൽ 80 ശതമാനവും പാക്കിസ്ഥാനികളാണ്. മണിപ്പൂരിൽ അക്രമങ്ങൾ നടക്കുന്നുണ്ട് . എന്നാൽ സുരക്ഷാസേനകളുടെയും പ്രവർത്തനങ്ങളുടെയും സർക്കാർ ശ്രമങ്ങളുടെയും ഫലമായി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. അയൽ രാജ്യങ്ങളിൽ നിന്നുള്ള നുഴഞ്ഞുകയറ്റം തടയാനായി ഇന്ത്യ മ്യാൻമർ അതിർത്തിയിൽ മെച്ചപ്പെട്ട നിരീക്ഷണവും നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. അതിർത്തിയിൽ വേലി കെട്ടൽ പുരോഗമിക്കുകയാണ്. ലഡാക്കിൽ ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ സ്ഥിതിഗതികൾ സെൻസിറ്റീവ് ആണെങ്കിലും നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു.

Read More

ന്യൂഡൽഹി : ഏറെ കോളിളക്കം സൃഷ്ടിച്ച ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീംകോടതിയിൽ നിന്നും ജാമ്യം. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്ന അനുശാന്തിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിക്ക് ജാമ്യ ഉപാധികൾ തീരുമാനിക്കാം. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണ് ഇടപെടലെന്നും സുപ്രീംകോടതി അറിയിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ശിക്ഷ റദ്ദാക്കി ജാമ്യം നൽകണമെന്നായിരുന്നു അനുശാന്തിയുടെ ആവശ്യം. എന്നാൽ ശിക്ഷ റദ്ദാക്കണമെന്ന ഹർജി തീർപ്പാക്കിയിട്ടില്ല. ഈ ഹർജി തീർപ്പാകുന്നത് വരെയാണ് അനുശാന്തിക്ക് ജാമ്യം അനുവദിച്ചതെന്നും കോടതി വ്യക്തമാക്കി. 2014 ഏപ്രിൽ 16-ന് ഉച്ചയ്ക്കാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ടെക്‌നോപാർക്ക് ഉദ്യോഗസ്ഥരും കമിതാക്കളുമായ നിനോ മാത്യുവും അനുശാന്തിയും ചേർന്ന് അനുശാന്തിയുടെ നാലുവയസ്സുള്ള മകൾ സ്വാസ്തിക, ഭർത്താവിന്റെ അമ്മ ഓമന (58) എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. അനുശാന്തിയുടെ ഭർത്താവിന് പരിക്കേൽക്കുകയും ചെയ്തു. വിചാരണക്കോടതി നിനോ മാത്യുവിന് വിധിച്ച വധശിക്ഷ 25 വര്‍ഷം തടവായി…

Read More

കൊച്ചി: ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാത്തതിൽ കൃത്യമായ മറുപടി വേണമെന്ന് ബോബി ചെമ്മണൂരിനോട് ഹൈക്കോടതി. ബോബി ചെമ്മണൂർ പുറത്തിറങ്ങാത്തതിൽ യാതൊരു ന്യായീകരണവുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കില്‍ ജാമ്യം റദ്ദാക്കി നോട്ടീസ് അയക്കുമെന്നും കോടതി പറഞ്ഞു. തുടർന്ന് കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് ബോബി ചെമ്മണൂര്‍ തലയൂരി. ഇതോടെ ക്ഷമാപണം സ്വീകരിച്ച കോടതി, ഈ കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.ബോബി ചെമ്മണൂര്‍ ഇനി വാ തുറക്കില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിക്ക് ഉറപ്പുനല്‍കിയത്. നിരുപാധികം മാപ്പുനല്‍കണമെന്നും അപേക്ഷിച്ചു. മാധ്യമങ്ങളെ കണ്ടപ്പോള്‍ ബോബിക്ക് നാക്കുപിഴച്ചതാണെന്നും കോടതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ബോബിയുടേത് കോടതിയ്‌ക്കെതിരായ യുദ്ധപ്രഖ്യാപനമാണോയെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ചോദിച്ചിരുന്നു. ജയിലില്‍ നിന്നും പുറത്തിയപ്പോള്‍ ബോബി ചെമ്മണൂര്‍ മാധ്യമങ്ങളോട് എന്താണ് പറഞ്ഞതെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ചോദിച്ചു. മറ്റു തടവുകാരുടെ കാര്യം ബോബി നോക്കുന്നത് എന്തിനാണ്. അതിന് അയാൾ ആരാണ്? നിയമത്തിനും മുകളിലാണെന്ന തോന്നല്‍ വേണ്ട. എല്ലാം വിലയ്ക്ക് വാങ്ങാമെന്ന വിചാരം വേണ്ടെന്നും…

Read More

അപൂര്‍വ്വതകളുടെയും അത്ഭുതങ്ങളുടെയും കാഴ്ചാ ലോകം തുറന്നിരിക്കുകയാണ് പ്രയഗ്രാജിലെ മഹാകുംഭമേള. 144 വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവ്വമായ നിമിഷങ്ങളാണിത് . 35 കോടിയിലേറെ ഭക്തരാണ് ത്രിവേണി സംഗമത്തിൽ മുങ്ങി ഭക്തിയുടെ പരകോടിയിൽ എത്താനായി പ്രയാഗ് രാജിലേയ്ക്ക് വരിക. ഇതിനിടെ മഹാകുംഭമേളയ്ക്ക് ആദരവ് അർപ്പിച്ച് മഹാകുംഭമേളയുടെ പതാകയുമായി ആകാശത്ത് പാറിപ്പറന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ വൈറലാകുകയാണ്. ജനുവരി എട്ടിനാണ് ഭൂമിയിൽ നിന്നും 13,000 അടി ഉയരത്തിൽ നിന്നുള്ള അനാമികയുടെ സ്കൈഡൈവ് . പ്രയാഗ് രാജ് സ്വദേശിനിയാണെങ്കിലും ബാങ്കോക്കിലായിരുന്നു അനാമികയുടെ സാഹസികത. ‘ “ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമമായ മഹാകുംഭം 2025-ന് ലോകമെമ്പാടുമുള്ള ആളുകളെ ക്ഷണിക്കുന്നു“ എന്നെഴുതിയ കാവിപ്പതാകയും കൈയ്യിലേന്തിയായിരുന്നു പറക്കൽ.നിരവധി പേരാണ് അനാമികയെ പ്രശംസിച്ച് രംഗത്തെത്തിയത്. “അഭിമാനകരമായ നേട്ടം”, “ജയ് ശ്രീ റാം” തുടങ്ങിയ കമന്റുകളും വന്നിട്ടുണ്ട്. https://www.instagram.com/reel/DEtuD-Ky2xB/?utm_source=ig_embed&ig_rid=385199cc-dbbc-4222-a3a5-f92ccf7b945b

Read More

ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചതോടെ ഹണി റോസിന്റെ വസ്ത്രധാരണം എല്ലാ മാധ്യമങ്ങളിലും വീണ്ടും ചര്‍ച്ചയായി. എന്നാല്‍ ഇത്തരം ചര്‍ച്ചകളെല്ലാം ഒരു വശത്ത് നടക്കുമ്പോഴും താന്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്ന വസ്ത്രത്തെ കുറിച്ച് ഹണി റോസ് സംസാരിക്കുന്ന പഴയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. എഫ്ടിക്യു വിത്ത് രേഖ മേനോന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹണി ഇക്കാര്യം പറയുന്നത്. പബ്ലിക് ഫങ്ഷനുകള്‍ക്ക് പോകുന്നത് ഇഷ്ടപ്പെടുന്ന ഒരാളാണ് താന്‍. പബ്ലിക് വൈബ് തനിക്ക് ഒരുപാട് ഇഷ്ടമാണ്. പബ്ലിക്കുമായി ഇന്ററാക്ട് ചെയ്യുന്നതും വേറെ ലെവലാണ്. കംഫര്‍ട്ടബിള്‍ ആയിട്ടുള്ള കുറച്ചാളുകള്‍ കൂടെയുണ്ട്. ഓരോ ഇവന്റിന് പോകാനുള്ള മുന്നൊരുക്കങ്ങള്‍ക്ക് സഹായിക്കുന്നതും അവരാണ്. മേക്കപ്പ്, ഡ്രസ് തുടങ്ങിയ പല കാര്യങ്ങളിലും അവരുടെ അടപെടലുണ്ട്. ഒരുങ്ങി നടക്കാനാണ് തനിക്ക് ഇഷ്ടം.ഔട്ട്ഫിറ്റ് സെലക്ട് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ താന്‍ വളരെ എന്‍ജോയ് ചെയ്താണ് ചെയ്യുന്നത്. അതിന് വേണ്ടി ചിലപ്പോള്‍ റിസര്‍ച്ചും നടത്താറുണ്ട്. അങ്ങനെയാകുമ്പോള്‍ നമ്മള്‍ എപ്പോഴും എന്‍ഗേജ്ഡായിരിക്കുമല്ലോ കോണ്‍ഫിഡന്‍സും കംഫേര്‍ട്ടും തരുന്ന വസ്ത്രങ്ങളാണ്…

Read More

ജപ്പാൻ ഒരു ചെറിയ രാജ്യമാണെങ്കിലും, സൗന്ദര്യവും വൃത്തിയും കാരണം പലപ്പോഴും ലോകശ്രദ്ധ ആകർഷിക്കാറുണ്ട്. ജാപ്പനീസ് സംസ്കാരവും ശുചിത്വവുമായി ബന്ധപ്പെട്ട വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ജപ്പാനിലെ തെരുവുകൾ ശരിക്കും അത്ര വൃത്തിയുള്ളതാണോ എന്ന് നമ്മൾ ചിന്തിക്കാറുമുണ്ട്. ഇപ്പോഴിതാ ജപ്പാനിലെ തെരുവുകളുടെ വൃത്തി വെളിവാക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇന്ത്യൻ വംശജയായ സിമ്രാൻ ജെയിൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ ജപ്പാൻ സന്ദർശിച്ചിരുന്നു. ഇതിനിടെ ഇവർ പകർത്തിയ ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്.വെള്ള സോക്‌സ് മാത്രം ധരിച്ച് നഗരത്തിൻ്റെ തെരുവുകളിലൂടെ നടന്ന് നഗരത്തിൻ്റെ ശുചിത്വം പരീക്ഷിക്കുകയായിരുന്നു സിമ്രാൻ . പുതുതായി വാങ്ങിയ വെള്ള സോക്സ് ധരിച്ച് ഫുട്പാത്തിലൂടെ നടന്നായിരുന്നു സിമ്രാന്‍ പരീക്ഷണം നടത്തിയത്. മിനിട്ടുകളോളം നടന്ന ശേഷം സോക്സ് പരിശോധിച്ചപ്പോഴും മണ്ണോ, പൊടിയോ പറ്റാത്ത സോക്സാണ് സിമ്രാന്റെ കാലിലുണ്ടായിരുന്നത്. ജപ്പാന്‍ എത്ര ക്ലീനാണെന്ന് നോക്കൂ എന്ന് പറഞ്ഞുകൊണ്ടാണ് സിമ്രാന്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.: simranbalarajain എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഈ…

Read More

ന്യൂഡൽഹി : മൂന്ന് നാവിക യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യൻ നാവികസേന . മുംബൈയിലെ നാവിക ഡോക്ക്‌യാർഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഐഎൻഎസ് സൂറത്ത്, സ്റ്റെൽത്ത് ഫ്രിഗേറ്റ് നീലഗിരി, അന്തർവാഹിനി വാഗ്‌ഷീർ എന്നിവയാണ് കമ്മീഷൻ ചെയ്തത്. ജനുവരി 15 ന് നാവിക സേനയിൽ മൂന്ന് യുദ്ധക്കപ്പലുകൾ ഉൾപ്പെടുത്തുമെന്ന് പ്രധാനമന്ത്രിയും എക്‌സിൽ പ്രഖ്യാപിച്ചു. “നമ്മുടെ നാവിക ശേഷിയെ സംബന്ധിച്ചിടത്തോളം ജനുവരി 15, ഒരു പ്രത്യേക ദിവസമായിരിക്കും. മൂന്ന് മുൻനിര നാവിക യുദ്ധക്കപ്പലുകളെ കമ്മീഷൻ ചെയ്യുന്നത് പ്രതിരോധത്തിൽ ആഗോള നേതാവാകാനുള്ള നമ്മുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുകയും സ്വാശ്രയത്വത്തിനായുള്ള നമ്മുടെ അന്വേഷണം വർദ്ധിപ്പിക്കുകയും ചെയ്യും,” പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. സമുദ്ര അതിർത്തികൾ ഉൾപ്പെടെ സുരക്ഷിതമാക്കുന്നതിന്, ഇന്ത്യയ്ക്ക് കൂടുതൽ കരുത്തേകുന്നതാണിവ .P17A സ്റ്റെൽത്ത് ഫ്രിഗേറ്റ് പ്രോജക്റ്റിന്റെ ഉദ്ഘാടന കപ്പലായ INS നീലഗിരി, ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഡിസൈൻ ബ്യൂറോയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. P15B ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ പ്രോജക്റ്റിലെ നാലാമത്തെയും അവസാനത്തെയും കപ്പലാണ് NS…

Read More

കൊച്ചി : ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാൻ കൂട്ടാക്കാതിരുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഹൈക്കോടതി. നാടകം കളിക്കരുതെന്നും , വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി. മാദ്ധ്യമശ്രദ്ധ കിട്ടാൻ വേണ്ടിയാണോ ഇത്തരം നാടകങ്ങളെന്നും കോടതി ചോദിച്ചു.ഇങ്ങനെയാണോ പ്രതി പെരുമാറേണ്ടത് . സീനിയർ അഭിഭാഷകനെ കൂടി പ്രതി അപമാനിച്ചു . ബോബി ചെമ്മണ്ണൂര്‍ നിയമത്തിന് അതീതനല്ലെന്നും കോടതി വ്യക്തമാക്കി. പ്രതിഭാഗം അഭിഭാഷകനെ വിളിച്ചു വരുത്തിയായിരുന്നു കോടതിയുടെ പ്രതികരണം . ജാമ്യ അനുവദിച്ചിട്ടും പുറത്തിറങ്ങാതിരുന്ന നടപടിയിൽ 12 മണിയ്ക്കകം വിശദീകരണം നൽകണം ഇല്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി പറഞ്ഞു. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായിട്ടും സാങ്കേതിക പ്രശ്‌നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ കഴിയാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് താൻ പുറത്തിറങ്ങാത്തതെന്നാണ് കഴിഞ്ഞ ദിവസം ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത് .

Read More

കണ്ണൂർ : പെരിയ കേസിൽ സ്പെഷ്യൽ ഫണ്ടെന്ന പേരിൽ പണപ്പിരിവുമായി സിപിഎം . 500 രൂപ വച്ച് പാർട്ടി അംഗങ്ങൾ നൽകണമെന്നാണ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നിർദേശം . ജോലിയുള്ളവർ ഒരു ദിവസത്തെ ശമ്പളം നൽകണമെന്നും , ഇരുപതിനകം പണം ഏരിയ കമ്മിറ്റികൾക്ക് കൈമാറണമെന്നും നിർദേശമുണ്ട്. പെരിയ ഇരട്ടക്കൊലക്കേസിൽപ്പെട്ട നേതാക്കൾക്ക് നിയമപോരാട്ടം നടത്തുന്നതിനായാണ് ഫണ്ട് പിരിവ് . മുപ്പതിനായിരത്തോളം പേരാണ് ജില്ലയിൽ സിപിഎം അംഗങ്ങളായുള്ളത്. ഇവർക്ക് പുറമേ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഒരു ദിവസത്തെ ശമ്പളം നൽകണമെന്നും ജില്ലാ കമ്മിറ്റി നിർദേശിക്കുന്നു.2021ലും സമാനമായ പണപ്പിരിവ് സിപിഎം നടത്തിയിരുന്നു.

Read More