ജപ്പാൻ ഒരു ചെറിയ രാജ്യമാണെങ്കിലും, സൗന്ദര്യവും വൃത്തിയും കാരണം പലപ്പോഴും ലോകശ്രദ്ധ ആകർഷിക്കാറുണ്ട്. ജാപ്പനീസ് സംസ്കാരവും ശുചിത്വവുമായി ബന്ധപ്പെട്ട വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ജപ്പാനിലെ തെരുവുകൾ ശരിക്കും അത്ര വൃത്തിയുള്ളതാണോ എന്ന് നമ്മൾ ചിന്തിക്കാറുമുണ്ട്. ഇപ്പോഴിതാ ജപ്പാനിലെ തെരുവുകളുടെ വൃത്തി വെളിവാക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഇന്ത്യൻ വംശജയായ സിമ്രാൻ ജെയിൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ ജപ്പാൻ സന്ദർശിച്ചിരുന്നു. ഇതിനിടെ ഇവർ പകർത്തിയ ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്.വെള്ള സോക്സ് മാത്രം ധരിച്ച് നഗരത്തിൻ്റെ തെരുവുകളിലൂടെ നടന്ന് നഗരത്തിൻ്റെ ശുചിത്വം പരീക്ഷിക്കുകയായിരുന്നു സിമ്രാൻ .
പുതുതായി വാങ്ങിയ വെള്ള സോക്സ് ധരിച്ച് ഫുട്പാത്തിലൂടെ നടന്നായിരുന്നു സിമ്രാന് പരീക്ഷണം നടത്തിയത്. മിനിട്ടുകളോളം നടന്ന ശേഷം സോക്സ് പരിശോധിച്ചപ്പോഴും മണ്ണോ, പൊടിയോ പറ്റാത്ത സോക്സാണ് സിമ്രാന്റെ കാലിലുണ്ടായിരുന്നത്. ജപ്പാന് എത്ര ക്ലീനാണെന്ന് നോക്കൂ എന്ന് പറഞ്ഞുകൊണ്ടാണ് സിമ്രാന് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.: simranbalarajain എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും വന്നിട്ടുണ്ട്.