- ലണ്ടനിൽ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനെ അക്രമിക്കാൻ ശ്രമം ; ഇന്ത്യൻ പതാക കീറിയെറിഞ്ഞ് ഖലിസ്ഥാനികൾ
- രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി പണം ഒഴുകിയെന്ന് സംശയം ; എസ്ഡിപിഐ ഓഫീസുകളിൽ രാജ്യവ്യാപക റെയ്ഡ്
- ബന്ദികളെ ഉടൻ വിട്ടയ്ക്കുക ; ഇല്ലെങ്കിൽ തീർത്തു കളയും ; ഹമാസിന് അവസാന മുന്നറിയിപ്പ് നൽകി ട്രമ്പ്
- ഒറ്റയ്ക്ക് താമസിക്കുന്ന 65 കാരിയെ ബന്ദിയാക്കി ; സ്വർണവും, പണവും കവർന്ന് മയക്കുമരുന്നിന് അടിമയായ ബന്ധു
- വയസ് പണിയാകും ; വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയനെ സ്ഥാനാർത്ഥിയാക്കില്ലെന്ന് സൂചന
- തൃശൂർ റെയിൽവേ ട്രാക്കിൽ ഇരുമ്പ് ദണ്ഡ് ; അറസ്റ്റിൽ. തമിഴ്നാട് സ്വദേശി അറസ്റ്റിൽ
- കൊച്ചിയിൽ ലഹരിയ്ക്ക് അടിമയായ 12 കാരൻ 10 വയസുകാരിയായ സഹോദരിയ്ക്ക് എം ഡി എം എ നൽകി ; വീട്ടുകാർക്ക് നേരെ അക്രമം
- കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു ; പ്രദേശവാസികളെ പരിഭ്രാന്തരാക്കി ; യുവാവ് അറസ്റ്റിൽ
Author: Anu Nair
റിയാദ്: സൗദി അറേബ്യയിലെ ജിസാനിൽ നിന്ന് പറന്നുയർന്ന വിമാനം നിമിഷങ്ങൾക്കകം എമർജൻസി ലാൻഡിംഗ് നടത്തി . ജിസാൻ കിംഗ് അബ്ദുള്ള എയർപോർട്ടിൽ നിന്ന് സൗദി എയർലൈൻസ് വിമാനമാണ് അടിയന്തിരമായി നിലത്തിറക്കിയത്. വിമാനത്തിന്‍റെ എഞ്ചിനില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണിത്. ജിസാനിൽ നിന്ന് റിയാദിലേയ്ക്ക് പുറപ്പെട്ടതാണ് വിമാനം . വിമാനത്തിന്‍റെ എഞ്ചിനില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് എഞ്ചിനില്‍ തീജ്വാല പ്രത്യക്ഷപ്പെട്ടു. ഇതോടെ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
വ്യത്യസ്ത വേഷങ്ങളിലൂടെയും വ്യത്യസ്ത സിനിമകളിലൂടെയും ഇന്ത്യൻ സിനിമയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി താരങ്ങളുണ്ട് . അവരിൽ ഒരാളാണ് നാനാ പടേക്കർ. അതുല്യമായ പ്രകടനത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ അദ്ദേഹം മൂന്ന് തവണ ദേശീയ അവാർഡ് നേടി. തൻ്റെ കരിയറിൻ്റെ ഉന്നതിയിൽ, കാർഗിൽ യുദ്ധകാലത്ത് സൈന്യത്തിൽ ചേരുകയും അതിർത്തികളിൽ ശ്രദ്ധേയമായ സേവനങ്ങൾ നൽകുകയും ചെയ്തു. നാനാ പടേക്കർ തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത് . . രാജ്യം പ്രതിസന്ധിയിലായപ്പോൾ സൈന്യത്തിൽ ചേരാനുള്ള ആഗ്രഹം താൻ പ്രകടമാക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത് . അടുത്തിടെ അമിതാഭ് ബച്ചൻ്റെ ‘കൗൺ ബനേഗാ ക്രോർപതി’ ഷോയിൽ പങ്കെടുത്തപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത് . മുൻപ് നാനാ പടേക്കർ കുറച്ച് നാൾ സൈനികസേവനം നടത്തിയിട്ടുണ്ട് . 1990 കളുടെ തുടക്കത്തിൽ, അദ്ദേഹം മറാത്ത ലൈറ്റ് ഇൻഫൻട്രിയിൽ മൂന്ന് വർഷം പരിശീലനം നേടി. 1999-ൽ അദ്ദേഹം കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ ആഗ്രഹിച്ചു. സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം കാർഗിലിലേയ്ക്ക് പോകാനുള്ള…
കൊച്ചി : ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജില്ലാ ജയിലിൽ വഴി വിട്ട സഹായം ലഭ്യമാക്കിയ സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും,കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ. ജയിൽ ആസ്ഥാനത്തെ ഡി ഐ ജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് കർശന നടപടിയ്ക്ക് ശുപാർശ. റിപ്പോർട്ടിന്മേൽ ആഭ്യന്തര സെക്രട്ടറിയാകും നടപടി സ്വീകരിക്കുക. കാക്കനാട് ജില്ലാ ജയിലിൽ ബോബി ചെമ്മണ്ണൂർ റിമാൻഡിൽ കഴിയുമ്പോഴാണ് മധ്യമേഖല ജയിൽ ഡിഐജി പി അജയകുമാർ ബോബി ചെമ്മണ്ണൂരിന്റെ സുഹൃത്തുക്കളുമായി ജയിലിൽ എത്തിയത്.ജയിൽ ചട്ടങ്ങൾ പാലിക്കാതെ ബോബി ചെമ്മണ്ണൂരുമായി രണ്ട് മണിക്കൂറിലധികം സമയം ഇവർക്ക് ചിലവിടാൻ നൽകിയിരുന്നു. . സൂപ്രണ്ടിന്റെ മുറിയിൽ ബോബി ചെമ്മണ്ണൂരിനെ വിളിച്ചു വരുത്തുകയും ജയിലിലെ പ്രോപ്പർട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തുകയും ചെയ്തു എന്നും ഡിഐജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.വഴി വിട്ട സഹായം നൽകിയതിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും കണ്ടെത്തും.
തൃശൂർ : ചിറ്റാട്ടുകരയിൽ ഹോട്ടലിൽ നിന്ന് ഷവർമ്മ കഴിച്ച 11 പേർക്ക് ഭക്ഷ്യവിഷബാധ . ഇതിൽ നാലു പേർ കുട്ടികളാണ് . എളവള്ളി ആരോഗ്യവകുപ്പ് അധികൃതരെത്തി ഹോട്ടൽ അടപ്പിച്ചു. ബ്രഹ്മകുളം മില്ലുംപടി സ്വദേശികളായ കുന്നംപുള്ളി നൗഷാദ് (45), മകൻ മുഹമ്മദ് ആദി (അഞ്ച്), മാതാവ് നഫീസക്കുട്ടി (63), കടവല്ലൂർ പുലിക്കോട്ടിൽ അലൻ ഡയ്സൻ (16), തോട്ടുപുറത്ത് വീട്ടിൽ മീനാക്ഷി (19), ശ്രീലക്ഷ്മി (14), ശ്രീപാർവതി (11), പ്രദീപ് തക്ഷിൽ (11), വെള്ളംപറമ്പിൽ ശ്രീദേവ് (11), വട്ടംപറമ്പിൽ കനകലത, കാക്കശ്ശേരി കല്ലുപറമ്പിൽ ഓമന രാമു (58) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷ്യവിഷബാധയേറ്റത് മയോണൈസിൽ നിന്നോ , സാലഡിൽ നിന്നോ ആകാമെന്നാണ് നിഗമനം.ഇറച്ചിയിൽ നിന്നാണെങ്കിൽ കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധയേറ്റേനെ എന്നാണ് കണ്ടെത്തൽ. പലർക്കും രക്തത്തിൽ വിഷാംശം കലർന്നതായി അധികൃതർ അറിയിച്ചു. കടുത്ത വയറുവേദനയെ തുടർന്നാണ് പലരും ആശുപത്രിയിലെത്തിയത് . പരിശോധനയിലാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്. അതേസമയം ഹോട്ടലിൽ പഴകിയതോ, കേടുവന്നതോ ആയ ഒന്നുമുണ്ടായിരുന്നില്ലെന്ന് ഹോട്ടലുടമ അറിയിച്ചു.
തിരുവനന്തപുരം : നെടുമങ്ങാട് പഴക്കുറ്റി-വെമ്പായം റോഡിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. ഒട്ടേറെ പേർക്ക് പരിക്ക് . കാവല്ലൂർ സ്വദേശിനി ദാസിനി (60) ആണ് മരിച്ചത് . ഇരിഞ്ചയം പടിക്കെട്ട് മാമൂടിന് സമീപത്തെ കൊടുംവളവിൽ ഇന്നലെ രാത്രി 10.20 ഓടെ അപകടമുണ്ടായത്. 49 പേരാണ് ബസിൽ ഉണ്ടായിരുന്നത് . സാരമായി പരിക്കേറ്റ 20 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ശേഷിച്ചവരെ നെടുമങ്ങാട് ജില്ലാ ആശുപത്രി, കന്യാകുളങ്ങര ആശുപത്രി എന്നിവിടങ്ങളിലും പ്രവേശിപ്പിച്ചു. ബസിൽ സ്ത്രീകളും , കുട്ടികളും ഉൾപ്പെടെ ഉണ്ടായിരുന്നു. ഒറ്റശേഖരമംഗലം പഴഞ്ഞിപ്പാറയിൽ നിന്ന് മൂന്നാറിലേയ്ക്ക് വിനോദയാത്രയ്ക്ക് പോയവരാണ് ബസിൽ ഉണ്ടായിരുന്നത് . അമിതവേഗതയിലായിരുന്നു ബസ് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ബസ് ഉയർത്തിയത്. മന്ത്രിമാരായ ജി.ആർ.അനിൽ, വീണാ ജോർജ് എന്നിവർ പരുക്കേറ്റവരുടെ ചികിത്സ നൽകുന്നതിന് ആശുപത്രികൾക്ക് അടിയന്തര നിർദേശം നൽകി.
ന്യൂഡൽഹി : യുഎപിഎ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) മുൻ ചെയർമാൻ ഇ അബൂബക്കറിന് ജാമ്യം അനുവദിക്കാതെ സുപ്രീം കോടതി. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അബൂബക്കർ ജാമ്യാപേക്ഷ സമർപ്പിച്ചത്. തനിക്ക് 70 വയസ്സുണ്ടെന്നും പാർക്കിൻസൺസ് രോഗമുണ്ടെന്നും കാൻസർ ചികിത്സയ്ക്കായി ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നും അബൂബക്കർ തന്റെ ഹർജിയിൽ അവകാശപ്പെട്ടു. എൻഐഎ തനിക്കെതിരെ കേസ് തയ്യാറാക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ജാമ്യത്തിന് അർഹതയുണ്ടെന്നും അദ്ദേഹം വാദിച്ചു. എന്നാൽ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച ശേഷം ഈ ഘട്ടത്തിൽ അബൂബക്കറിനെ വിട്ടയക്കാൻ താൽപ്പര്യമില്ലെന്ന് ജസ്റ്റിസുമാരായ എംഎം സുന്ദരേഷും രാജേഷ് ബിൻഡലും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. കേന്ദ്ര ഭീകരവിരുദ്ധ ഏജൻസി പറയുന്നതനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിനായി പിഎഫ്ഐയും അതിന്റെ ഭാരവാഹികളും അംഗങ്ങളും ക്രിമിനൽ ഗൂഢാലോചന നടത്തി. ഈ ആവശ്യത്തിനായി അവരുടെ കേഡറിനെ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ക്യാമ്പുകൾ സംഘടിപ്പിക്കുകയായിരുന്നു. ഇതിൽ അബൂബക്കറിന് കാതലായ റോൾ ഉണ്ടായിരുന്നുവെന്നാണ് ഏജൻസിയുടെ…
ബംഗളൂരു : മുഡ ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുള്ളതുൾപ്പടെ 300 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 142 സ്ഥാവര സ്വത്തുക്കൾ പിഎംഎൽഎ നിയമപ്രകാരം താൽക്കാലികമായി കണ്ടുകെട്ടിയതായി ഇഡി ട്വീറ്റിലൂടെ സ്ഥിരീകരിച്ചു. ഐപിസി, 1860, അഴിമതി നിരോധന നിയമം, 1988 എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും മറ്റുള്ളവർക്കുമെതിരെ ലോകായുക്ത പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത് സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതി, മൈസൂർ അർബൻ ഡവലപ്മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് ആരോപണം. സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് മൈസൂരുവിൽ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നും ലോകായുക്തയ്ക്ക് മുന്നിൽ പരാതി ഉയർന്നിരുന്നു.
ലക്നൗ : മഹാകുംഭമേളയിലെ ഒരുക്കങ്ങളെ കുറിച്ച് പഠിക്കാനായി അഞ്ച് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ പ്രയാഗ് രാജിലേയ്ക്ക് . മധ്യപ്രദേശ് , ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടക എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് മഹാകുംഭമേള മാനേജ്‌മെൻ്റിനെ കുറിച്ച് മനസ്സിലാക്കാൻ മഹാകുംഭമേളയിൽ ക്യാമ്പ് ചെയ്തിരിക്കുന്നത് . 40 കോടി ഭക്തർ വരുന്നിടത്ത് എങ്ങനെയാണ് തിരക്ക് നിയന്ത്രിക്കുന്നതെന്ന് പഠിക്കുകയാണ് ലക്ഷ്യം.8 വർഷത്തിനുള്ളിൽ 3 സംസ്ഥാനങ്ങളിൽ കുംഭമേള സംഘടിപ്പിക്കും ഉജ്ജയിൻ റേഞ്ച് എഡിജി ഉമേഷ് ജോഗയാണ് മദ്ധ്യപ്രദേശിനു വേണ്ടി ചർച്ച നടത്തുന്നത്. ക്രൗഡ് മാനേജ്മെൻ്റിനെക്കുറിച്ചും സംഘത്തിനുള്ളിലെ തയ്യാറെടുപ്പുകളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ടീം അതിൻ്റെ മുഴുവൻ രേഖകളും തയ്യാറാക്കുകയാണ്. സംഘത്തിൽ ഡിഐജി ഉജ്ജയിൻ നവനീത് ഭാസിൻ, ഡിഐജി പിഎച്ച്ക്യു തരുൺ നായക് എന്നിവരുമുണ്ട്. ഇവിടുത്തെ ക്രമീകരണങ്ങൾ കാണാൻ ഉജ്ജയിൻ കലക്ടറും എസ്പിയും എത്തുമെന്ന് ഉമേഷ് ജോഗ പറഞ്ഞു. പ്രയാഗ്‌രാജ് പോലെ, ഉജ്ജൈനിയിലും ഹരിദ്വാറിലും നാസിക്കിലും ഓരോ 12 വർഷത്തിലും കുംഭമേള സംഘടിപ്പിക്കും. 2028ൽ ഉജ്ജയിനിലും, 2033 ൽ ഹരിദ്വാറിലും, 2027 ൽ നാസിക്കിലും…
ബെംഗളൂരു : കർണാടകയിൽ കന്നുകാലികൾക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ . മൈസൂരുവിൽ ക്ഷേത്ര കാളയെ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും അതിന്റെ വാൽ മുറിച്ചുമാറ്റുകയും ചെയ്തു. ബെംഗളൂരുവിൽ പശുക്കളുടെ അകിട് മുറിച്ചുമാറ്റിയതിന് പിന്നാലെയാണിത്. മൈസൂരിലെ നഞ്ചൻഗുഡിലുള്ള ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ കാളയെയാണ് ആക്രമിച്ചത്. . അക്രമികൾ കാളയുടെ വാൽ മുറിച്ചുമാറ്റുകയും മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് കാലുകളിൽ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. സംഭവമറിഞ്ഞെത്തിയ ക്ഷേത്ര അധികൃതർ പൊലീസിൽ പരാതി നൽകി.അജ്ഞാതരായ പ്രതികൾക്കെതിരെ പോലീസ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, അക്രമികളെ പിടികൂടിയിട്ടില്ല. മുൻ ബിജെപി എംപി പ്രതാപ് സിംഹ ഉൾപ്പെടെ രോഷാകുലരായ യുവാക്കൾ സംഭവത്തിൽ പ്രതിഷേധ പ്രകടനം നടത്തി. . ക്ഷേത്രത്തിൽ ധാരാളം പശുക്കളും കാളകളും ഉണ്ടെന്നും എന്നാൽ സർക്കാർ അവയ്‌ക്കായി ഒരു ക്രമീകരണവും നടത്തിയിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു.
ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സങ്കൽപ്പ് പത്രിക പുറത്തിറക്കി ബിജെപി. പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് സങ്കൽപ്പ് പത്രിക പ്രകാശനം ചെയ്തത്. മുമ്പ് പല പാർട്ടികളും പ്രകടന പത്രികകൾ തന്നിരുന്നെങ്കിലും പിന്നീട് അവർ അത് മറന്നു. എന്നാൽ ഇപ്പോൾ 2014ൽ 500 വാഗ്ദാനങ്ങൾ നൽകിയ ബിജെപി 499 വാഗ്ദാനങ്ങൾ പൂർത്തീകരിച്ചു.വാഗ്ദാനങ്ങൾ പാലിച്ചതിൻ്റെ റെക്കോർഡാണ് മികച്ചതെന്ന് ബിജെപി അധ്യക്ഷൻ പറഞ്ഞു. ഞങ്ങളുടെ റെക്കോർഡ് 99.9 ശതമാനമാണ്. വികസിത ഡൽഹിയുടെ അടിത്തറയുടെ പ്രമേയ കത്താണിത്. ഡൽഹിയുടെ എല്ലാ പദ്ധതികളും തുടരും. ചേരി നിവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരും. ഇന്ന് 25 കോടി ജനങ്ങൾ ദാരിദ്ര്യരേഖയിൽ നിന്ന് കരകയറി, ഡൽഹിയിൽ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികൾ ബിജെപി സർക്കാർ അധികാരത്തിൽ വന്നാലും തുടരും. ഞങ്ങൾ മഹാരാഷ്ട്രയിലെ സ്ത്രീകൾക്ക് സഹായം നൽകുന്നു. ഹരിയാനയിലെ സ്ത്രീകൾക്ക് 2100 രൂപ നൽകാൻ ഞങ്ങൾ തീരുമാനിച്ചു.സ്ത്രീശാക്തീകരണമാണ് ഞങ്ങളുടെ മുൻഗണനയെന്ന് ബിജെപി അധ്യക്ഷൻ നദ്ദ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ഞങ്ങളുടെ…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.