കൊച്ചി : ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാൻ കൂട്ടാക്കാതിരുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഹൈക്കോടതി. നാടകം കളിക്കരുതെന്നും , വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി. മാദ്ധ്യമശ്രദ്ധ കിട്ടാൻ വേണ്ടിയാണോ ഇത്തരം നാടകങ്ങളെന്നും കോടതി ചോദിച്ചു.ഇങ്ങനെയാണോ പ്രതി പെരുമാറേണ്ടത് . സീനിയർ അഭിഭാഷകനെ കൂടി പ്രതി അപമാനിച്ചു . ബോബി ചെമ്മണ്ണൂര്‍ നിയമത്തിന് അതീതനല്ലെന്നും കോടതി വ്യക്തമാക്കി.
പ്രതിഭാഗം അഭിഭാഷകനെ വിളിച്ചു വരുത്തിയായിരുന്നു കോടതിയുടെ പ്രതികരണം . ജാമ്യ അനുവദിച്ചിട്ടും പുറത്തിറങ്ങാതിരുന്ന നടപടിയിൽ 12 മണിയ്ക്കകം വിശദീകരണം നൽകണം ഇല്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി പറഞ്ഞു.
റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായിട്ടും സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ കഴിയാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് താൻ പുറത്തിറങ്ങാത്തതെന്നാണ് കഴിഞ്ഞ ദിവസം ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത് .