കൊച്ചി ; നെയ്യാറ്റിൻ കര ഗോപൻ സ്വാമിയുടെ സമാധി വിവാദത്തിൽ നിർണ്ണായക ചോദ്യങ്ങളുമായി ഹൈക്കോടതി . സംഭവത്തിൽ മരണസർട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ആരാഞ്ഞു. മരണസർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വാഭാവിക മരണമാണെന്ന് കോടതിയ്ക്ക് കരുതേണ്ടി വരുമെന്നും, മരണസർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ നിങ്ങളുടെ വാദം അംഗീകരിക്കാമെന്നും കോടതി പറഞ്ഞു.
‘സമാധി’ വിവാദത്തിൽ ഭാര്യ സുലോചന നൽകിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. ഇപ്പോൾ നടക്കുന്നത് സ്വാഭാവിക നടപടിക്രമം ആണെന്നും കോടതി പറഞ്ഞു .സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചതുകൊണ്ടാണ് പൊലീസ് അന്വേഷിക്കുന്നതെന്നും ഒരാളുടെ മരണത്തിൽ സംശയമുണ്ടെങ്കിൽ അന്വേഷിക്കാനുള്ള അവകാശം പൊലീസിനുണ്ടെന്നും കോടതി നിരീക്ഷിച്ചു.
എങ്ങനെ മരിച്ചുവെന്ന് പറയാൻ കുടുംബത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടു. മരണം എവിടെയാണ് അംഗീകരിച്ചതെന്നും ഇക്കാര്യത്തി സംശയാസ്പദമായ സാഹചര്യം ഇക്കാര്യത്തിൽ ഉണ്ടെന്ന് കോടതി വ്യക്തമാക്കി. നിലവിൽ അന്വേഷണം നിർത്തി വയ്ക്കാനോ, നീട്ടി കൊണ്ടു പോകാനോ ആവില്ല. ഹർജിയിൽ മറുപടി നൽകാൻ സർക്കാരിന് നോട്ടീസ് നൽകി.
ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഹർജി പരിഗണിക്കുന്നത് അടുത്ത ആഴ്ച്ചത്തേയ്ക്ക് മാറ്റി . എന്തിനാണ് പേടിയെന്ന് ഹർജിക്കാരോട് കോടതി ചോദിച്ചു. നിലവിൽ അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു