ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചതോടെ ഹണി റോസിന്റെ വസ്ത്രധാരണം എല്ലാ മാധ്യമങ്ങളിലും വീണ്ടും ചര്‍ച്ചയായി. എന്നാല്‍ ഇത്തരം ചര്‍ച്ചകളെല്ലാം ഒരു വശത്ത് നടക്കുമ്പോഴും താന്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്ന വസ്ത്രത്തെ കുറിച്ച് ഹണി റോസ് സംസാരിക്കുന്ന പഴയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. എഫ്ടിക്യു വിത്ത് രേഖ മേനോന് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഹണി ഇക്കാര്യം പറയുന്നത്.
പബ്ലിക് ഫങ്ഷനുകള്‍ക്ക് പോകുന്നത് ഇഷ്ടപ്പെടുന്ന ഒരാളാണ് താന്‍. പബ്ലിക് വൈബ് തനിക്ക് ഒരുപാട് ഇഷ്ടമാണ്. പബ്ലിക്കുമായി ഇന്ററാക്ട് ചെയ്യുന്നതും വേറെ ലെവലാണ്. കംഫര്‍ട്ടബിള്‍ ആയിട്ടുള്ള കുറച്ചാളുകള്‍ കൂടെയുണ്ട്. ഓരോ ഇവന്റിന് പോകാനുള്ള മുന്നൊരുക്കങ്ങള്‍ക്ക് സഹായിക്കുന്നതും അവരാണ്. മേക്കപ്പ്, ഡ്രസ് തുടങ്ങിയ പല കാര്യങ്ങളിലും അവരുടെ അടപെടലുണ്ട്.
ഒരുങ്ങി നടക്കാനാണ് തനിക്ക് ഇഷ്ടം.ഔട്ട്ഫിറ്റ് സെലക്ട് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ താന്‍ വളരെ എന്ജോയ് ചെയ്താണ് ചെയ്യുന്നത്. അതിന് വേണ്ടി ചിലപ്പോള്‍ റിസര്‍ച്ചും നടത്താറുണ്ട്. അങ്ങനെയാകുമ്പോള്‍ നമ്മള് എപ്പോഴും എന്ഗേജ്ഡായിരിക്കുമല്ലോ
കോണ്‍ഫിഡന്‍സും കംഫേര്‍ട്ടും തരുന്ന വസ്ത്രങ്ങളാണ് താന്‍ ധരിക്കുന്നത്. ഏത് തരത്തിലുള്ള പരിപാടിയാണെന്ന് നോക്കി അതിന് അനുസരിച്ചുള്ള വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കാറ്.പുറത്തോട്ടിറങ്ങുമ്പോള്‍ ഔട്ട്ഫിറ്റിന്റെ കാര്യത്തില്‍ താന്‍ കുറച്ച് കോണ്‍ഷ്യസ് ആകാറുണ്ട്. ഓണ്‍ലൈന്‍ മീഡിയകള്‍ ഉള്ളതുകൊണ്ട് എന്തെല്ലാം ക്യാപ്ച്ചര്‍ ചെയ്യാമോ അതെല്ലാം അവര്‍ പകര്‍ത്തും. ഇതെല്ലാം കൊണ്ടാണ് പുറത്തേക്കിറങ്ങുമ്പോള്‍ കോണ്‍ഷ്യസ് ആകുന്നതെന്നും ഹണി റോസ് പറഞ്ഞു.