ന്യൂഡൽഹി : മൂന്ന് നാവിക യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യൻ നാവികസേന . മുംബൈയിലെ നാവിക ഡോക്ക്യാർഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഐഎൻഎസ് സൂറത്ത്, സ്റ്റെൽത്ത് ഫ്രിഗേറ്റ് നീലഗിരി, അന്തർവാഹിനി വാഗ്ഷീർ എന്നിവയാണ് കമ്മീഷൻ ചെയ്തത്.
ജനുവരി 15 ന് നാവിക സേനയിൽ മൂന്ന് യുദ്ധക്കപ്പലുകൾ ഉൾപ്പെടുത്തുമെന്ന് പ്രധാനമന്ത്രിയും എക്സിൽ പ്രഖ്യാപിച്ചു. “നമ്മുടെ നാവിക ശേഷിയെ സംബന്ധിച്ചിടത്തോളം ജനുവരി 15, ഒരു പ്രത്യേക ദിവസമായിരിക്കും. മൂന്ന് മുൻനിര നാവിക യുദ്ധക്കപ്പലുകളെ കമ്മീഷൻ ചെയ്യുന്നത് പ്രതിരോധത്തിൽ ആഗോള നേതാവാകാനുള്ള നമ്മുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുകയും സ്വാശ്രയത്വത്തിനായുള്ള നമ്മുടെ അന്വേഷണം വർദ്ധിപ്പിക്കുകയും ചെയ്യും,” പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
സമുദ്ര അതിർത്തികൾ ഉൾപ്പെടെ സുരക്ഷിതമാക്കുന്നതിന്, ഇന്ത്യയ്ക്ക് കൂടുതൽ കരുത്തേകുന്നതാണിവ .P17A സ്റ്റെൽത്ത് ഫ്രിഗേറ്റ് പ്രോജക്റ്റിന്റെ ഉദ്ഘാടന കപ്പലായ INS നീലഗിരി, ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഡിസൈൻ ബ്യൂറോയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
P15B ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ പ്രോജക്റ്റിലെ നാലാമത്തെയും അവസാനത്തെയും കപ്പലാണ് NS സൂറത്ത്. ഏറ്റവും മാരകമായ ഡിസ്ട്രോയറുകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.. 75% തദ്ദേശീയമായി നിർമ്മിച്ച ഇതിൽ അത്യാധുനിക ആയുധ സെൻസർ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.