ന്യൂഡൽഹി:കഴിഞ്ഞവർഷം ജമ്മു കാശ്മീരിൽ കൊല്ലപ്പെട്ട ഭീകരരിൽ 60 ശതമാനവും പാക് വംശജരായിരുന്നുവെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി .
ജമ്മു കാശ്മീരിലെ അക്രമങ്ങളുടെ തോത് വർധിക്കാൻ കാരണം പാക്കിസ്ഥാനിലുള്ള ഭീകരപ്രവർത്തനങ്ങളാണ് . ജമ്മു കാശ്മീർ ഭീകരതയിൽ നിന്നും വിനോദസഞ്ചാരത്തിലേക്ക് നീങ്ങുകയാണ്. ജമ്മു കാശ്മീരിൽ സജീവമായ തീവ്രവാദ പ്രവർത്തനം നടത്തുന്നവരിൽ 80 ശതമാനവും പാക്കിസ്ഥാനികളാണ്.
മണിപ്പൂരിൽ അക്രമങ്ങൾ നടക്കുന്നുണ്ട് . എന്നാൽ സുരക്ഷാസേനകളുടെയും പ്രവർത്തനങ്ങളുടെയും സർക്കാർ ശ്രമങ്ങളുടെയും ഫലമായി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. അയൽ രാജ്യങ്ങളിൽ നിന്നുള്ള നുഴഞ്ഞുകയറ്റം തടയാനായി ഇന്ത്യ മ്യാൻമർ അതിർത്തിയിൽ മെച്ചപ്പെട്ട നിരീക്ഷണവും നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
അതിർത്തിയിൽ വേലി കെട്ടൽ പുരോഗമിക്കുകയാണ്. ലഡാക്കിൽ ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ സ്ഥിതിഗതികൾ സെൻസിറ്റീവ് ആണെങ്കിലും നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു.