- എസ് ഡി പി ഐ നേതാവ് ഫൈസിയുടെ അറസ്റ്റിനെ സ്വാഗതം ചെയ്യാന്‍ തന്റേടമുണ്ടോ ? വെല്ലുവിളിച്ച് പി സി ജോർജ്
- രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി യു എ ഇ
- സമൻസ് അയച്ചിട്ടും കോടതിയിൽ എത്തിയില്ല : രാഹുലിന് പിഴ ചുമത്തി കോടതി
- ചെങ്കൊടി ഉയർന്നു; സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം
- ‘അവകാശ പോരാട്ടങ്ങളിൽ അദ്ധ്യാപകർ ആശാ വർക്കർമാർക്കൊപ്പം’: പിന്തുണ പ്രഖ്യാപിച്ച് ദേശീയ അദ്ധ്യാപക പരിഷത്ത്
- എസ് ഡി പി ഐ ഭീകരസംഘടന; തിരഞ്ഞെടുപ്പിൽ പിന്തുണ തേടിയവർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി
- 20 ഭാര്യമാരും, 104 കുട്ടികളും , 144 പേരക്കുട്ടികളും ; ഈ ഗ്രാമമാണ് ഇദ്ദേഹത്തിന്റെ കുടുംബം
- കുഴഞ്ഞു വീണുള്ള മരണങ്ങൾക്ക് മുൻപ് ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ
Author: Anu Nair
അഭിനയം ഉപേക്ഷിച്ച് സന്യാസജീവിതത്തിലേയ്ക്കെത്തിയ ഹർഷ റിച്ചാരിയ : സുന്ദരിയായ സാധ്വി എന്ന് സോഷ്യൽ മീഡിയ
ലക്നൗ : ഒരു വ്യാഴവട്ടക്കാലം നീണ്ട കാത്തിരിപ്പൊനൊടുവിലാണ് പ്രയാഗ് രാജിൽ മഹാകുംഭമേളയ്ക്ക് തുടക്കമായത് . ദശലക്ഷക്കണക്കിന് ഭക്തർ ഗംഗാ നദിയിൽ പുണ്യസ്‌നാനം നടത്തി. ലോകമെമ്പാടുമുള്ള പ്രമുഖ വ്യക്തികൾ, സന്യാസിമാർ, ആത്മീയ നേതാക്കൾ എന്നിവർ കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിൽ എത്തും. മഹാകുംഭമേളയ്ക്കെത്തിയവരിൽ ഹർഷ റിച്ചാരിയ എന്നറിയപ്പെടുന്ന സാധ്വിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് . സുന്ദരിയായ സാധ്വി എന്നാണ് ഹർഷ റിച്ചാരിയ ഇപ്പോൾ അറിയപ്പെടുന്നത് . ഇതിനിടെ ഇപ്പോഴിതാ തന്റെ പൂർവ്വാശ്രമ ജീവിതത്തെ പറ്റി ഹർഷ റിച്ചാരിയ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇൻസ്റ്റാഗ്രാമിൽ 690,000-ത്തിലധികം ഫോളോവേഴ്‌സ് ഉള്ള താരമായിരുന്നു ഹർഷ .അവതാരകയും ബ്ലോഗറും ഫിറ്റ്നസ് പരിശീലകയുമായി ജീവിതം ആഘോഷിച്ച വ്യക്തിയുമാണ് ഹർഷ . ഇത്ര സുന്ദരിയായിട്ടും എന്തുകൊണ്ടാണ് സാധ്വിയാകാൻ തീരുമാനിച്ചതെന്നായിരുന്നു യൂട്യൂബറുടെ ചോദ്യം. അതിനു വളരെ മനോഹരമായാണ് സാധ്വി മറുപടി നൽകുന്നത് . ‘ ഞാൻ ഉത്തരാഖണ്ഡിൽ നിന്നുള്ളവളാണ്, ആചാര്യ മഹാമണ്ഡലേശ്വരന്റെ ശിഷ്യയാണ്. എനിക്ക് ആവശ്യമുള്ളത് ഉപേക്ഷിച്ച് ഈ പാത സ്വീകരിച്ചു.…
ബെംഗളൂരു ; ബെംഗളൂരുവിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി . രാമമൂർത്തിനഗറിലാണ് സംഭവം. സംഭവത്തിൽ ബിഹാർ സ്വദേശി അഭിഷേക് കുമാർ (25) അറസ്റ്റിലായി. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ജോലിക്ക് പോയ മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. . വീട്ടിലെത്തിയ അഭിഷേക് പെൺകുട്ടിയെ മർദിച്ച് അവശയാക്കി പീഡനത്തിനിരയാക്കുകയായിരുന്നു. അവശനിലയിലായ കുട്ടിയെ ഉപേക്ഷിച്ച് അഭിഷേക് രക്ഷപെടുകയും ചെയ്തു. പെൺകുട്ടി അധികം വൈകാതെ മരണപ്പെടുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് അഭിഷേക് പിടിയിലായത്.
കൊച്ചി : ദ്വയാർത്ഥ പരാമർശങ്ങൾ നടത്തി തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണിറോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച ഉത്തരവ് 3.30 ഓടെ പുറത്ത് വരും . ജാമ്യാപേക്ഷയിൽ വിധി കേട്ട പി വി കുഞ്ഞിക്കൃഷ്ണൻ ബോബിയ്ക്ക് ജാമ്യം അനുവദിച്ചേക്കുമെന്ന് വാക്കാൽ സൂചിപ്പിച്ചിരുന്നു. ബോബിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചെങ്കിലും ജാമ്യം അനുവദിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തെങ്കിലും പൊലീസ് കസ്റ്റഡി അപേക്ഷ പോലും നൽകിയിട്ടില്ലെന്നും ഇനിയും എന്തിനാണ് റിമാൻഡിൽ പാർപ്പിക്കുന്നതെന്നും കോടതി ചോദിച്ചു. ജാമ്യാപേക്ഷ പരിഗണിച്ചയുടൻ പ്രതിഭാഗം അഭിഭാഷകൻ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ വാസ്തവവിരുദ്ധമാണ്. കയ്യിൽ പിടിച്ചു എന്നതും ലൈംഗികാധിക്ഷേപം നടത്തി എന്നതും ശരിയല്ല. ഇപ്പോൾ തന്നെ 6 ദിവസം ജയിലിൽ കഴിഞ്ഞു. പരമാവധി മൂന്ന് വർഷം വരെ തടവ് കിട്ടുന്ന വകുപ്പുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന് ഒരു ദിവസത്തെ റിമാൻഡ് പോലും ആവശ്യമില്ല തുടങ്ങിയ വാദങ്ങൾ പ്രതിഭാഗം…
ബംഗളൂരു : ചാമരാജ്‌പേട്ടയിലെ ഓൾഡ് പെൻഷൻ മൊഹല്ലയിലെ വിനായകനഗറിൽ പശുവിൻ്റെ അകിട് വെട്ടി മാറ്റി ക്രൂരമായി മർദിച്ച കേസിൽ പ്രതിയെ കോട്ടൺ പേട്ട് പോലീസ് അറസ്റ്റ് ചെയ്തു . സയ്യിദ് നസ്രു (30) ആണ് അറസ്റ്റിലായത്. ബിഹാറിലെ ചമ്പാരൻ സ്വദേശിയായ പ്രതി സയ്യിദ് നസ്രു കുറ്റകൃത്യം നടന്ന സ്ഥലത്തിന് 50 മീറ്റർ അകലെയുള്ള പ്ലാസ്റ്റിക്, തുണി തയ്യൽ കടയിൽ ജോലി ചെയ്തിരുന്നു. മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്ന് സയ്യിദ് നസ്രു പോലീസിനോട് പറഞ്ഞു. പ്രതിയെ ജനുവരി 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ചാമരാജ്പേട്ടയിലെ ഓൾഡ് പെൻഷൻ മൊഹല്ലയിലെ വിനായകനഗർ സ്വദേശിയായ കർണൻ വർഷങ്ങളായി പശുക്കളെ വളർത്തിയാണ് ജീവിക്കുന്നത് .. ശനിയാഴ്ച രാത്രി വൈകിയാണ് പശുക്കളുടെ അകിട് മുറിക്കുകയും കാലിൽ വെട്ടുകത്തി ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും ചെയ്തത്. അതേസമയം പ്രതി സയ്യിദ് നസ്രുവിന് കുറ്റം ചെയ്യുന്നതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതും അന്വേഷിക്കണമെന്ന് കർണ്ണൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ലക്നൗ : ലോകത്തിലെ ഏറ്റവും വലിയ സനാതന മേളയായ മഹാകുംഭമേളയ്ക്ക് പ്രയാഗ് രാജിൽ തുടക്കം . ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നിരവധി ഭക്തരാണ് ത്രിവേണിയിൽ മുങ്ങിക്കുളിക്കാനെത്തിയത്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേക്ക ഹരിദ്വാറിലെ ഗംഗ, നാസിക്കിലെ ഗോദാവരി, ഉജ്ജയിനിലെ ശിപ്ര, പ്രയാഗ്‌രാജിലെ ത്രിവേണി എന്നിവിടങ്ങളിൽ സംഘടിപ്പിക്കാറുണ്ട്. എങ്കിലും പ്രയാഗ്‌രാജിലെ കുംഭമേളയ്ക്കാണ് കൂടുതൽ പ്രാധാന്യം എന്ന് വിശ്വസിക്കപ്പെടുന്നു. 12 പൂർണ കുംഭങ്ങൾ പൂർത്തിയാകുമ്പോൾ മഹാ കുംഭം സംഘടിപ്പിക്കുക. നേരത്തെ, 2019-ൽ അർദ്ധ കുംഭമേളയും 2013-ൽ പൂർണ കുംഭമേളയും സംഘടിപ്പിച്ചിരുന്നു.10 കോടിയോളം പേർ കുംഭമേളയിൽ പങ്കെടുക്കാൻ എത്തുമെന്നാണ് നിഗമനം . പ്രത്യേക ഗതാഗത സൗകര്യങ്ങളും , താമസസൗകര്യങ്ങളും ഇതിനായി ഒരുക്കിയിട്ടുണ്ട്. 3000 ത്തോളം പ്രത്യേക ട്രെയിനുകളാണ് മഹാകുംഭമേള പ്രമാണിച്ച് സർവീസ് നടത്തുന്നത്.
തിരുവനന്തപുരം ; നിലമ്പൂർ എം എൽ എ പി വി അൻവർ നിയമസഭാംഗത്വം രാജിവച്ചു. തിങ്കളാഴ്ച്ച രാവിലെ സ്പീക്കർ എ എൻ ഷംസീറിനെ കണ്ടാണ് രാജിക്കത്ത് കൈമാറിയത് . തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോർഡിനേറ്ററായി പ്രവർത്തിക്കാൻ തീരുമാനിച്ച അൻവർ കഴിഞ്ഞ ദിവസം കൊൽക്കത്തയിലെത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കണ്ടിരുന്നു. എം എൽ എ ബോർഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാനെത്തിയത്. 1.5 വർഷത്തോളം കാലാവധി ബാക്കിയുള്ളപ്പോഴാണ് അൻവറിന്റെ രാജി. കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത് . സ്വതന്ത്ര എം എൽ എ യായ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത പ്രഖ്യാപിക്കും മുൻപുള്ള കരുതൽ നടപടിയിലാണ് അൻവർ. അത് മറികടാക്കാനും , നിലമ്പൂരിൽ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് നീക്കം. അതേസമയം മുഖ്യമന്ത്രിയ്ക്കും അദ്ദേഹത്തിന്റെ ഓഫീസിനും എതിരായ പരാതികളിൽ ഉറച്ച് നിൽക്കുന്നുവെന്നും , ഉന്നത നേതാക്കളിൽ നിന്ന് തനിക്ക്…
തൃശൂർ: പീച്ചി ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ നാലു പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ടു. നാട്ടുകാര്‍ ഉടന്‍തന്നെ എല്ലാവരേയും രക്ഷപ്പെടുത്തിയെങ്കിലും മൂന്ന്പേരുടെ നിലഗുരുതരമാണെന്നാണ് വിവരം. തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അപകടത്തില്‍പ്പെട്ട കുട്ടികള്‍. വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. പള്ളിപ്പെരുന്നാളിന്റെ ഭാഗമായി സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.
ദുബായ് : ‘മുസ്ലീം ബ്രദർഹുഡുമായി ബന്ധമുള്ള 8 സംഘടനകളെ കരിമ്പട്ടികയിൽ പെടുത്തി യുഎഇ. കേംബ്രിഡ്ജ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് സെന്റർ ലിമിറ്റഡ്, IMA6INE ലിമിറ്റഡ്, വെംബ്ലി ട്രീ ലിമിറ്റഡ്, വാസ്ലഫോറൽ, ഫ്യൂച്ചർ ഗ്രാജുവേറ്റ്സ് ലിമിറ്റഡ്, യാസ് ഫോർ ഇൻവെസ്റ്റ്മെന്റ് ആൻഡ് റിയൽ എസ്റ്റേറ്റ്, ഹോൾഡ്കോ യുകെ പ്രോപ്പർട്ടീസ് ലിമിറ്റഡ്, നാഫൽ ക്യാപിറ്റൽ എന്നീ സംഘടനകളെയാണ് കരിമ്പട്ടികയിൽ പെടുത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, ഈ സംഘടനകളുമായി പ്രവർത്തിക്കുന്നവർക്ക് യാത്രാ വിലക്കുണ്ടാകും . അവരുടെ ആസ്തികളും മരവിപ്പിക്കും . യുഎഇ ആസ്ഥാനമായുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും ഈ കരിമ്പട്ടികയിൽ പെടുത്തിയ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ല. സംഘടനകൾക്ക് പുറമേ, തീവ്രവാദത്തെ പിന്തുണയ്ക്കുന്ന 11 പേരെ കൂടി കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1928 ൽ ഈജിപ്തിൽ ഹസ്സൻ അൽ-ബന്ന സ്ഥാപിച്ച സംഘടനയാണ് മുസ്ലീം ബ്രദർഹുഡ്. ഈജിപ്ത്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ രാജ്യങ്ങളിൽ ഈ സംഘടന നിരോധിച്ചിട്ടുണ്ട്.
കോട്ടയം: വൈദികനെ പെണ്‍കെണിയില്‍ കുടുക്കി 41.52 ലക്ഷം രൂപ തട്ടിയ യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂര്‍ സ്വദേശികളായ നേഹ, സാരഥി എന്നിവരാണ് പിടിയിലായത്. വീഡിയോ കോളിലൂടെ സ്വകാര്യ ദൃശ്യങ്ങള്‍ കൈവശപ്പെടുത്തിയാണ് ഇരുവരും വൈദികനെ ഭീഷണിപ്പെടുത്തിയത്. 2023 ഏപ്രില്‍ മുതല്‍ പലതവണകളായാണ് വൈദികനില്‍ നിന്ന് പണം തട്ടിയത്. കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ നില്‍ക്കളളിയില്ലാതെയാണ് വൈദികന്‍ പൊലീസില്‍ പരാതി നല്കിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്വകാര്യ സ്ഥാപനത്തില്‍ പ്രിന്‍സിപ്പലാണ് വൈദികന്‍. ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ചാണ് യുവതി വൈദികനുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചത്. പിന്നീട് ഇടയ്ക്കിടെയുള്ള വീഡിയോ കോളുകളിലൂടെ സ്വകാര്യ ദൃശ്യങ്ങള്‍ കൈവശപ്പെടുത്തുകയായിരുന്നു.
ന്യൂഡൽഹി : ആപ്പിൾ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്‌സ്, മഹാ കുംഭമേളയിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്തി. പ്രയാഗ്‌രാജിലേക്ക് പോകുന്നതിന് മുമ്പ് വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലും ലോറീൻ ദർശനം നടത്തി. നിരഞ്ജനി അഖാരയിലെ സ്വാമി കൈലാസാനന്ദ് ഗിരി ജി മഹാരാജിനൊപ്പമാണ് ലോറീൻ ക്ഷേത്രത്തിലെത്തിയത്. ഇന്ത്യൻ വസ്ത്രം ധരിച്ച് എത്തിയ ലോറീൻ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ശ്രീകോവിലിന് പുറത്ത് നിന്ന് പ്രാർത്ഥന നടത്തി. “ക്ഷേത്രത്തിന്റെ പാരമ്പര്യങ്ങൾ അവർ പിന്തുടർന്നു… നമ്മുടെ ഇന്ത്യൻ പാരമ്പര്യമനുസരിച്ചാണ്, കാശി വിശ്വനാഥിൽ അവർ ശിവലിംഗദർശനം നടത്തിയത് ,” കൈലാസാനന്ദ് ഗിരി പറഞ്ഞു.കുംഭമേള തടസ്സങ്ങളില്ലാതെ പൂർത്തിയാകണമെന്ന് മഹാദേവനോട് പ്രാർത്ഥിക്കാനാണ് ഞങ്ങൾ കാശിയിൽ വന്നതെന്നും അദ്ദേഹം പറഞ്ഞു.കമല എന്ന ദീക്ഷാനാമം സ്വീകരിച്ച ലോറീൻ പവൽ ജോബ്സ് ജനുവരി 29 വരെ 15 ദിവസത്തെ കൽപ്പവാസ് ആചരിക്കും. അതുമായി ബന്ധപ്പെട്ട എല്ലാ ആചാരങ്ങളിലും പങ്കെടുക്കുകയും പ്രയാഗിലെ സംഗമത്തിൽ വിശുദ്ധ സ്നാനങ്ങൾ നടത്തുകയും ചെയ്യും. ഒപ്പം ഹിന്ദുമതത്തിലെ ആചാരങ്ങൾ പഠിക്കുകയും ചെയ്യും
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.