- ലണ്ടനിൽ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനെ അക്രമിക്കാൻ ശ്രമം ; ഇന്ത്യൻ പതാക കീറിയെറിഞ്ഞ് ഖലിസ്ഥാനികൾ
- രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി പണം ഒഴുകിയെന്ന് സംശയം ; എസ്ഡിപിഐ ഓഫീസുകളിൽ രാജ്യവ്യാപക റെയ്ഡ്
- ബന്ദികളെ ഉടൻ വിട്ടയ്ക്കുക ; ഇല്ലെങ്കിൽ തീർത്തു കളയും ; ഹമാസിന് അവസാന മുന്നറിയിപ്പ് നൽകി ട്രമ്പ്
- ഒറ്റയ്ക്ക് താമസിക്കുന്ന 65 കാരിയെ ബന്ദിയാക്കി ; സ്വർണവും, പണവും കവർന്ന് മയക്കുമരുന്നിന് അടിമയായ ബന്ധു
- വയസ് പണിയാകും ; വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയനെ സ്ഥാനാർത്ഥിയാക്കില്ലെന്ന് സൂചന
- തൃശൂർ റെയിൽവേ ട്രാക്കിൽ ഇരുമ്പ് ദണ്ഡ് ; അറസ്റ്റിൽ. തമിഴ്നാട് സ്വദേശി അറസ്റ്റിൽ
- കൊച്ചിയിൽ ലഹരിയ്ക്ക് അടിമയായ 12 കാരൻ 10 വയസുകാരിയായ സഹോദരിയ്ക്ക് എം ഡി എം എ നൽകി ; വീട്ടുകാർക്ക് നേരെ അക്രമം
- കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു ; പ്രദേശവാസികളെ പരിഭ്രാന്തരാക്കി ; യുവാവ് അറസ്റ്റിൽ
Author: Anu Nair
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും . പോസ്റ്റ്മോർട്ടത്തിനു ശേഷം വ്യാഴാഴ്ച്ചയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത് . സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം 4 മണിയോടെ വീട്ടിൽ എത്തിക്കും. പൊളിച്ച കല്ലറയ്ക്ക് പകരം പുതിയ കല്ലറ ഒരുക്കിയാണ് സംസ്ക്കരിക്കുന്നത് . നാമജപ ഘോഷയാത്രയായിട്ടാണ് മൃതദേഹം സംസ്ക്കരിക്കാൻ കൊണ്ടു വരിക.കല്ലറ സ്ഥിതിചെയ്തിരുന്ന അതേസ്ഥലത്ത് ഋഷിപീഠം എന്ന പേരില്‍ പുതിയ കല്ലറയൊരുക്കിയിട്ടുണ്ട്. വൈകീട്ട് ഇവിടെ ആചാരപ്രകാരം മഹാസമാധി നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സമാധിയുമായി ബന്ധപ്പെട്ട ആചാരങ്ങൾ ലംഘിക്കപ്പെട്ടതായും , മൃതദേഹം ഏറ്റുവാങ്ങില്ലെന്നുമാണ് ആദ്യം ബന്ധുക്കൾ പറഞ്ഞിരുന്നത് . പിന്നീടാണ് നിലപാട് മാറ്റിയത്.
ഇസ്ലാമബാദ്: 190 മില്യൺ പൗണ്ടിൻ്റെ അൽ ഖാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ 14 വർഷം തടവിന് ശിക്ഷിച്ചു. ഭാര്യ ബുഷ്റ ബീബിയും ഏഴ് വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. കൂടാതെ കനത്ത പിഴയും ചുമത്തിയിട്ടുണ്ട് . വിധിക്കൊപ്പം ഇമ്രാൻ്റെ ഭാര്യ ബുഷ്‌റ ബീബിയെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടു. വിധി കേൾക്കാൻ ബുഷ്റ അഡിയാല ജയിലിൽ ഉണ്ടായിരുന്നു. അദിയാല ജയിലിലെ താൽക്കാലിക കോടതിയിലാണ് ജഡ്ജി നസീർ ജാവേദ് റാണ ഇന്ന് സുപ്രധാന വിധി പുറപ്പെടുവിച്ചത് ഇതിനുമുമ്പ് മൂന്ന് തവണ ശിക്ഷാ തീരുമാനം മാറ്റിവെച്ചിരുന്നു. ഇമ്രാനിൽ നിന്ന് 10 ലക്ഷം രൂപയും ബുഷ്റയ്ക്ക് അഞ്ച് ലക്ഷം രൂപയും കോടതി പിഴ ചുമത്തി. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. കനത്ത സുരക്ഷയിലാണ് അഡിയാല ജയിലിന് പുറത്ത് വിധി പ്രസ്താവിച്ചത്. തുടർന്നാണ് ബുഷ്റയെ കോടതി മുറിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
റായ്പുര്‍ : ഛത്തീസ്ഗഢിലെ ബീജാപൂരില്‍ 12 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. സൗത്ത് ബസ്തര്‍ പ്രദേശത്തെ വനങ്ങളില്‍ മാവോയിസ്റ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ ഓപറേഷനിടെയാണ് 12 പേര്‍ കൊല്ലപ്പെട്ടത്. 3,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥ സംഘമാണ് ഇന്നലെ രാത്രി സുക്മയില്‍ നിന്ന് ആരംഭിച്ച ഓപറേഷനില്‍ പങ്കെടുക്കുന്നത്. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. സ്‌റ്റേറ്റ് പോലീസിന്റെ മൂന്ന് ജില്ലകളില്‍ നിന്നുള്ള ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡി ആര്‍ ജി), കോബ്ര (കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസല്യൂട്ട് ആക്ഷന്‍) യുടെ അഞ്ച് ബറ്റാലിയനുകള്‍ സി ആര്‍ പി എഫിന്റെ എലൈറ്റ് ജംഗിള്‍ വാര്‍ഫേര്‍ യൂനിറ്റ് സി ആര്‍ പി എഫിന്റെ തന്നെ 229-ാം ബറ്റാലിയന്‍ എന്നിവയാണ് ഓപറേഷനില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്ത് ഒരു മാസത്തിനിടെ 26 മാവോയിസ്റ്റുകളാണ് സൈനിക നീക്കത്തില്‍ കൊല്ലപ്പെട്ടത്. ജനുവരി 12ന് ബീജാപുര്‍ ജില്ലയിലെ മാഡഡ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുണ്ടായ ഏറ്റുമുട്ടലില്‍…
കൊച്ചി: ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. പ്രതി കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. പ്രതി എത്തിയത് ജിതിനെ അക്രമിക്കാൻ തീരുമാനിച്ചാണെന്നും തടയാൻ ശ്രമിച്ച കുടുംബത്തെയും ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സഹോദരിയെ കുറിച്ച് ജിതിൻ മോശമായി സംസാരിച്ചതാണ് പ്രകോപന കാരണമെന്ന് പ്രതി റിതു ജയൻ പൊലീസിനോട് പറഞ്ഞു . അതേ സമയം കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ നടക്കും. വേണു, ഉഷ, വിനീഷ എന്നിവരെയാണ് അയൽവാസി റിതു അടിച്ചു കൊലപ്പെടുത്തിയത്. വിനീഷയുടെ ഭർത്താവ് ജിതിൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്നു.കൊല്ലപ്പെട്ടവരുടെ തലയിൽ ആഴത്തിൽ മുറിവുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹം വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിൽ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും.പ്രതിയുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് പൊലീസ് ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിയായ റിതുവിനെതിരെ സമീപവാസികൾക്കെല്ലാം പരാതിയുണ്ട്. കൊല്ലപ്പെട്ട കുടുംബം ഉൾപ്പെടെ പലരും ഇയാൾക്കെതിരെ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇയാൾ മാനസിക…
തിരുവനന്തപുരം : പാറശാല ഷാരോൺ വധക്കേസിൽ ഒന്നം പ്രതി ഗ്രീഷ്മയും, മൂന്നം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മലകുമാറും കുറ്റക്കാരാണെന്ന് കോടതി വിധി. രണ്ടാം പ്രതിയും , ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ കോടതി വെറുതെ വിട്ടു. കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങൾ തെളിഞ്ഞു.മൂന്നാം പ്രതിയായ നിർമ്മല കുമാർ തെളിവുകൾ നശിപ്പിച്ചതായും കോടതി കണ്ടെത്തി . തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെ വിട്ടത് . ശിക്ഷാ വിധി നാളെയുണ്ടാകും.നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കാമുകിയായ ഗ്രീഷ്മ സ്നേഹം നടിച്ച് വിളിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. വിഷം കൊടുത്തതിനും ,കൊലപാതകത്തിനും, അന്വേഷണം വഴി തെറ്റിക്കാൻ ശ്രമിച്ചതുമടക്കമുള്ള കുറ്റങ്ങളാണ് ഗ്രീഷ്മയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്. 2022 ഒക്ടോബർ 14 നാണ് ഷാരോണിനെ ഗ്രീഷ്മ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തിയത്. രാവിലെ പത്തരയോടേയെത്തിയ ഷാരോൺ അരമണിക്കൂറോളം അവിടെയുണ്ടായിരുന്നു. അതിനിടെയാണ് ഗ്രീഷ്മ കളനാശിനി കലർന്ന കഷായം നൽകുന്നത് . അപ്പോൾ…
മുംബൈ : സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 30 മണിക്കൂറിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത് . നിലവിൽ പ്രതിയെ ബാന്ദ്ര പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം, എങ്ങനെ സെയ്ഫിൻ്റെ വീട്ടിൽ എത്തി? ആക്രമണത്തിന് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്നീ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. സെയ്ഫ് അലി ഖാൻ്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ആളുടെ ചിത്രം മുംബൈ പോലീസ് കഴിഞ്ഞ ദിവസം തന്നെ പുറത്തുവിട്ടിരുന്നു . വ്യാഴാഴ്ച പുലർച്ചെ 2.33ഓടെയാണ് ഇയാൾ അപ്പാർട്ട്‌മെൻ്റിൽ അതിക്രമിച്ച് കയറിയത്. ജീൻസും ടീ ഷർട്ടുമാണ് ധരിച്ചിരുന്നത്. സെയ്ഫ് അലി ഖാൻ്റെ വീട്ടിൽ കൃത്യമായ സുരക്ഷ ഉണ്ടായിരുന്നില്ലെന്നാണ് സൂചന. ഫ്ലാറ്റിന് പുറത്ത് സുരക്ഷാ ജീവനക്കാരനെ നിയമിച്ചിട്ടില്ല. അതിനാൽ, ആരാണ് കെട്ടിടത്തിലേക്ക് വരുന്നതെന്നോ പോകുന്നതെന്നോ പറയാൻ കഴിയില്ല. കൂടാതെ ആരൊക്കെ വന്നു പോയി എന്ന് രേഖപ്പെടുത്താൻ രജിസ്റ്റർ ബുക്കും ഇല്ലായിരുന്നു. അതേസമയം ഗുരുതരപരിക്കേറ്റ് ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ…
ബംഗളൂരു ; കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്ത് നിന്ന് കൊണ്ടുവന്ന കോടിക്കണക്കിന് 23 കോടി രൂപയുടെ കഞ്ചാവ് എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ബാങ്കോക്കിൽ നിന്ന് എത്തിച്ച ഹൈഡ്രോപോണിക്സ് കൃഷി രീതിയിൽ ഉൽപാദിപ്പിച്ച കഞ്ചാവാണ് പിടികൂടിയത്.സ്കൂളുകളിലും കോളേജുകളിലും പാർട്ടികൾ നടക്കുന്ന സ്ഥലങ്ങളിലും എത്തിക്കാനാണ് ഈ കഞ്ചാവ് കൊണ്ടുവന്നതെന്നാണ് സൂചന . സമ്പന്നർ കൂടുതലായി ഉപയോഗിക്കുന്ന കഞ്ചാവാണിത്. പ്രത്യേക കവറുകളിലാക്കി ലഗേജ് ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. വിപണിയിൽ ഉയർന്ന വിലയുള്ള ഹൈഡ്രോപോണിക് കഞ്ചാവാണ് പ്രതികൾ കടത്തുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രതികൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടരുകയാണ്.
ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാഷ്ട്രീയം ഉപേക്ഷിക്കുന്നു. കാനഡയിൽ വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു. ഒരു പതിറ്റാണ്ട് മുമ്പ് ഊർജ്ജസ്വലനായ യുവ നേതാവായി രംഗത്തെത്തിയ ട്രൂഡോയുടെ രാഷ്ട്രീയ മേഖലയിലെ അത്യന്തം ദയനീയമായ പര്യവസാനമാണിത്. ട്രൂഡോയുടെ ഭരണകാലത്ത് കുടിയേറ്റം, പണപ്പെരുപ്പം, തൊഴിൽ, പാർപ്പിടം തുടങ്ങിയ നിരവധി വിഷയങ്ങളിൽ രാജ്യം പിറകോട്ട് പോയതായാണ് റിപ്പോർട്ട് . തന്റെ ലിബറൽ പാർട്ടി ഓഫ് കാനഡ പുതിയ നേതാവിനെ തിരഞ്ഞെടുത്ത ശേഷം കാനഡയുടെ പ്രധാനമന്ത്രി സ്ഥാനം ഒഴിയുമെന്ന് ട്രൂഡോ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ ലിബറൽ പാർട്ടിയുടെ നേതാവായി പ്രധാനമന്ത്രി സ്ഥാനത്ത് തുടരും. പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിനു ശേഷം ഏതാനും മാസത്തേക്ക് പാർലമെന്റ് അംഗമായും തുടരും. തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന തീരുമാനത്തിന് ശേഷം എംപി സ്ഥാനത്തു നിന്നും അദ്ദേഹം ഒഴിവാകും. ട്രൂഡോയ്ക്കും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടിക്കും കാനഡയിൽ ജനപ്രീതി വലിയതോതിൽ ഇടിയുകയായിരുന്നു. രാഷ്ട്രീയം വിട്ട ശേഷം എന്ത് ചെയ്യുമെന്ന് ചിന്തിക്കാൻ ഇപ്പോൾ…
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചു കൊണ്ടുള്ള വാഴ്ത്തുപാട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തന്നെ പാടി അവസാനിപ്പിച്ചു. സെക്രട്ടറിയേറ്റിലെ ഇടത് സംഘടന പ്രവർത്തകരാണ് പാട്ട് തയ്യാറാക്കിയത്. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചതിന് പിന്നാലെയാണ് വാഴ്ത്തുപാട്ട് ആരംഭിച്ചത്. സെക്രട്ടേറിയേറ്റിലെ ഇടത് സംഘടനാ പ്രവർത്തകരായ സ്ത്രീകളും പുരുഷന്മാരും അടക്കം നൂറോളം പേർ ചേർന്നാണ് ഗാനം ആലപിച്ചത്. സെൻട്രൽ സ്റ്റേഡിയത്തിൽ തയ്യാറാക്കിയ വേദിയിലേക്ക് മുഖ്യമന്ത്രി എത്തും മുൻപ് തന്നെ അവതാരകർ അണിനിരന്ന് ഗാനാലാപനം തുടങ്ങിയിരുന്നു. പിന്നീട് മുഖ്യമന്ത്രി വേദിയിലേക്ക് വരുമ്പോഴും ഇത് തുടർന്നു. മുഖ്യമന്ത്രി സദസിൻ്റെ പുറകിൽ നിന്ന് നടന്ന് വേദിയിലെ കസേരയിൽ വന്നിരുന്ന ശേഷവും തുടർന്ന ഗാനാലാപനം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് അവസാനിപ്പിച്ചത്.
തൃശൂർ: കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി കലാമണ്ഡലത്തില്‍ ജോലിയില്‍ പ്രവേശിച്ചു. ആദ്യമായാണ് ഒരു പുരുഷനെ അധ്യാപകനായി കലാമണ്ഡലത്തിൽ നിയമിക്കുന്നത് . കലാമണ്ഡലം നടത്തിയ അഭിമുഖത്തിലടക്കം മികച്ച പ്രകടനം കാഴ്ച വച്ചാണ് ആര്‍ എല്‍ വി രാമകൃഷ്ണന്‍ ജോലി നേടിയത്. കലാമണ്ഡലത്തിലെ നിയമനം സൗഭാഗ്യമായി കണക്കാക്കുന്നുവെന്ന് ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞു. എല്ലാവരോടും സ്‌നേഹവും കടപ്പാടും ഉണ്ടെന്നും മണിച്ചേട്ടന്‍ ഇല്ല എന്ന ദുഃഖം മാത്രമെന്നും അദ്ദേഹം പ്രതികരിച്ചു. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ മുന്നോട്ടുള്ള ചവിട്ടുപടിയായി കാണുന്നുവെന്നും ചേട്ടന്‍ പഠിപ്പിച്ചു തന്നത് അതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നൃത്ത വിഭാഗത്തില്‍ കലാമണ്ഡലം ആരംഭിക്കുന്ന സമയത്ത് എ ആര്‍ ആര്‍ ഭാസ്‌കര്‍, രാജരത്‌നം മാസ്റ്റര്‍ എന്നിവരായിരുന്നു എന്നിവരായിരുന്നു ഇവിടെ അധ്യാപകരായി ഉണ്ടായിരുന്നത്. അവര്‍ക്ക് ശേഷം നൃത്ത വിഭാഗത്തില്‍ അധ്യാപകനായി ജോലി ലഭിക്കുക എന്നത് അങ്ങേയറ്റത്തെ സൗഭാഗ്യമായി കണക്കാക്കുന്നു.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.