- മുള്ളൻ പന്നിയെ തല്ലിക്കൊന്ന സംഭവം; വനം വകുപ്പിന് മുന്നിൽ കീഴടങ്ങി സിപിഎം നേതാവ് വെള്ളനാട് ശശി
- മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ
- ഇന്ത്യയുടെ യുദ്ധവിമാനവികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത് ; സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ഭാരതം
- രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ച നടപടിയ്ക്കെതിരെ കോടതിയെ സമീപിക്കും ; കെ എസ് ശബരിനാഥൻ
- ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയായി മുഹമ്മദ് ബാഗർ സോൾഗാദർ ; യൂറോപ്യൻ യൂണിയൻ നിരോധനമേർപ്പെടുത്തിയ നേതാവ്
- ബംഗാളിൽ 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി ; നിലവിലുള്ളത് 18,497 സ്വത്തുക്കൾ മാത്രം
- അബോധത്തിലെ 13 വർഷങ്ങൾ; രാജ്യത്തെ ആദ്യ ദയാമരണം; ഹരീഷ് റാണ വിടവാങ്ങി
- യുദ്ധം അവസാനിക്കുമോ ? ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി
Author: Anu Nair
ന്യൂഡൽഹി : ‘ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ ‘ പദ്ധതിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി . വിവിധ ഗവേഷണ ലേഖനങ്ങളും ജേണലുകളും ഒരുകുടക്കീഴിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണിത് . ലളിതവും ഉപയോക്തൃ സൗഹൃദവുമായ ഡിജിറ്റൽ പ്രക്രിയയിലൂടെയാണ് പദ്ധതി നടപ്പാക്കുക ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷനായി 6,000 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്ര ഗവൺമെൻ്റിൻ്റെ ഗവേഷണ വികസന സ്ഥാപനങ്ങൾക്കും പദ്ധതി ഗുണകരമാകും. സ്വയംഭരണാധികാരമുള്ള അന്തർ സർവകലാശാലാ കേന്ദ്രമായ ഇൻഫർമേഷൻ ആൻഡ് ലൈബ്രറി നെറ്റ് വർക്ക് എന്ന കേന്ദ്ര ഏജൻസി ഏകോപിപ്പിക്കുന്ന ദേശീയ സബ്സ്ക്രിപ്ഷനിലൂടെയാണ് ജേണലുകളിലേക്കുള്ള പ്രവേശനം നൽകുക. 30 പ്രമുഖ അന്താരാഷ്ട്ര ജേണൽ പ്രസാധകരിൽ നിന്നായി 13,000 ഇ-ജേണലുകൾ ഇനി മുതൽ 6,300-ലധികം ഗവൺമെന്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്ര ഗവൺമെൻ്റ് ഗവേഷണ-വികസന സ്ഥാപനങ്ങൾക്കും ലഭ്യമാകും.
ലക്നൗ : യുപിയിലെ സംഭാലിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൂടി മരിച്ചു . ഇതോടെ മരിച്ചവരുടെ എണ്ണം നാലായി . സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 25 പേർ അറസ്റ്റിലായിട്ടുണ്ട്. ഏഴ് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭാൽ എംപിയും എസ്പി നേതാവുമായ സിയാവൂർ റഹ്മാൻ ബാർഖും എം എൽ എയുമായ ഇഖ്ഹാൽ മഹ്മൂദിന്റെ മകൻ നവാബ് സുഹൈൽ ഇഖ്ബാലും കേസിൽ പ്രതികളാണ്. 400 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . കോടതി ഉത്തരവുപ്രകാരം സർവേ നടത്തിയ സംഭാൽ ഷാഹി ജുമുഅ മസ്ജിദിന്റെ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു . 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് സേവനം നിർത്തലാക്കിയിരുന്നു.1529-ൽ മുഗൾ ചക്രവർത്തി ബാബർ ക്ഷേത്രം തകർത്ത ഹരിഹർ മസ്ജിദിന് മുകളിലാണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നതെന്ന് കാട്ടി അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിനാണ് കോടതിയിൽ ഹർജി നൽകിയത് . തുടർന്നാണ് കോടതി സർവേയ്ക്ക് ഉത്തരവിട്ടത്. കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ ഞായറാഴ്ച സർവേ നടപടികൾ ആരംഭിച്ചതോടെയാണ് ജനക്കൂട്ടം അക്രമാസക്തരായത്.…
ചെന്നൈ: റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിലെ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് രാവിലെ അദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . നിലവിൽ അദ്ദേഹത്തെ ആരോഗ്യ നില തൃപ്തികരമാണ്. ആരോഗ്യനില സംബന്ധിച്ച് ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്നും ആർബിഐ വക്താവ് അറിയിച്ചു. കടുത്ത നെഞ്ചരിച്ചൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും , ഉച്ചയോടെ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ആർബിഐ വക്താവ് പറഞ്ഞു.
ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ അനുയായികളും, പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥന്മരാണ് ആക്രമണത്തിൽ മരിച്ചതെന്നാണ് വിവരം. ഇമ്രാന്റെ മോചനം ആവശ്യപ്പെട്ടാണ് പാകിസ്താനിൽ പ്രതിഷേധം നടക്കുന്നത് . പാകിസ്താനിൽ പലയിടങ്ങളിലും ഇന്റർനെറ്റ് സേവനങ്ങളടക്കം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ് . നിരവധി വാഹങ്ങളും ഇമ്രാന്റെ പാർട്ടിയായ തെഹ്രീകെ ഇൻസാഫ് അനുയായികൾ കത്തിച്ചു . ഇമ്രാൻ അനുയായികൾ വിവിധ നഗരങ്ങളിൽ നിന്നായി ഇസ്ലാമാബാദിലേക്ക് പ്രതിഷേധവുമായി എത്തിക്കൊണ്ടിരിക്കുകയാണ്.പാർലമെന്റിന് സമീപം ഒത്തുകൂടാൻ തെഹ്രീരികെ ഇൻസാഫ് പാർട്ടി നേതാക്കൾ അനുയായികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. തെഹ്രീകെ ഇൻസാഫ് അനുയായികൾ ഇസ്ലാമാബാദിലേക്ക് വലിയ ബോട്ടുകളിലായി പുഴ കടന്ന് എത്തുന്നതിന്റെ ദൃശ്യങ്ങളടക്കം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.ഷിപ്പിംഗ് കണ്ടെയ്നറുകൾ ,ബാരിക്കേഡുകൾ എന്നിവ വച്ച് പ്രതിഷേധക്കാരെ തടയാൻ ശ്രമിച്ചെങ്കിലും നിഷ്‌പ്രയാസം അവയെ എല്ലാം പ്രതിഷേധക്കാർ തകർത്തു പിടിഐ പതാകകളുമായി നൂറ് കണക്കിന് ബോട്ടുകളാണ് മേഖലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പ്രതിഷേധക്കാരെ നേരിടാൻ സൈന്യം കണ്ണീർ വാതകവും ഗ്രനേഡുകളും ഉപയോഗിക്കുന്നുണ്ട് .…
ധാക്ക: ബംഗ്ലാദേശിലെ പ്രമുഖ ഹിന്ദുനേതാവും, ഇസ്‌കോൺ സന്യാസിയുമായ ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയെ അറസ്റ്റ് ചെയ്തു . ധാക്ക വിമാനത്താവളത്തിൽ നിന്നും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്.രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ ഇന്ത്യ ഇടപെടണമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ച് ഇസ്‌കോൺ രംഗത്തെത്തി. തങ്ങൾ ആര്യന്മാരാണെന്നും, ഈ മണ്ണിന്റെ യഥാർത്ഥ അവകാശികളാണെന്നും , ഈ മണ്ണ് വിട്ട് പോകില്ലെന്നുമുള്ള പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചിന്മയ് കൃഷ്ണദാസ് അറസ്റ്റിലായത് . ഇസ്‌കോണിന്റെ പേരിൽ ബംഗ്ലാദേശ് ഉയർത്തുന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് ഇസ്കോൺ ഭാരവാഹികൾ പറഞ്ഞു. ലോകത്തെ ഒരു ഭീകരസംഘടനയുമായും ഇസ്‌കോണിന് ബന്ധമില്ല. കേന്ദ്രസർക്കാർ ഈ വിഷയത്തിൽ ഇടപെടണമെന്നും, ബംഗ്ലാദേശ് സർക്കാരിനോട് ഈ വിഷയത്തിൽ സംസാരിക്കണമെന്നും, അവർ പറയുന്നു. അറസ്റ്റ് വൻ തോതിലുള്ള പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്.
ശബരിമല ; ശബരിമലയിലെ വരുമാനത്തിൽ വൻ വർദ്ധന. 41,64,00,065 രൂപയാണ് ഇത്തവണ ശബരിമലയിൽ നിന്ന് വരുമാനമായി ലഭിച്ചത് . കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13.33 കോടി രൂപയുടെ അധിക വരുമാനമാണ് ഈ മണ്ഡലകാലത്ത് ലഭിച്ചത്.വൃശ്ചികം ഒന്നു മുതലുള്ള 9 ദിവസത്തിനുള്ളില്‍ ശബരിമലയില്‍ ആകെ സന്ദര്‍ശനം നടത്തിയത് 6,12,290 പേരാണ്.കഴിഞ്ഞ വർഷത്തേക്കാൾ 3,03,501 പേർ അധികമാണ് ഇത്. അപ്പം വരുമാനം കഴിഞ്ഞ വർഷം 1,80,27,000 ആയിരുന്നു. ഇത്തവണ അത് 2,21,30,685 ആയി ഉയർന്നു. അരവണ വരുമാനം കഴിഞ്ഞ വർഷം 11,57,13,950ഉം ഇത്തവണ 17,71,60,470ഉം ആണ്. കാണിക്കയായി ഈ വർഷം ലഭിച്ചത് 13,92,31,625 ആണ്. കഴിഞ്ഞ വർഷം അത് 9,03,63,100 രൂപയായിരുന്നു. അതേസമയം ശബരിമലയിലെ വെർച്വൽ ക്യൂ പരിധി ഉയർത്തില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.. എത്ര പേർ വന്നാലും ദർശന സൗകര്യം ഒരുക്കും.ഒരാൾക്ക് പോലും ദർശനം കിട്ടാതെ മടങ്ങി പോകേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ രാം ഗോപാൽ വർമ. എമ്പുരാൻ സിനിമയുടെ ലൊക്കേഷൻ സന്ദർശിക്കാൻ എത്തിയപ്പോൾ പകർത്തിയ ചിത്രമാണ് അദ്ദേഹം എക്സിൽ പങ്കിട്ടത്. ‘‘കമ്പനിയുടെ ഓർമകൾ. ഒരുപാട് നാളുകൾക്കുശേഷം ഒരേയൊരു മോഹൻലാലിനൊപ്പം’’–രാം ഗോപാൽ വർമ കുറിച്ചു. രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത കമ്പനി , ആഗ് എന്നീ ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട് . 2002-ലാണ് അദ്ദേഹം സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രം പുറത്തിറങ്ങുന്നത്.2007 പുറത്തിറങ്ങിയ ആഗിൽ അമിതാഭ് ബച്ചൻ ഉൾപ്പടെയുള്ളവർ ഉണ്ടായിരുന്നു. മുംബൈയിലെ എമ്പുരാന്റെ സെറ്റിലാണ് രാം ഗോപാൽ വർമ്മ എത്തിയത് . കഴിഞ്ഞ ദിവസം സംവിധായകൻ പൃഥ്വിരാജിനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. ‘ ഗംഭീരയൂണിറ്റാണ് ചിത്രത്തിന്റേത് , രണ്ടാം വട്ടവും വിജയ ചിത്രമാണ് ഒരുങ്ങുന്നത് . ഞങ്ങളുടെ ജോലി കൂടി തട്ടിയെടുത്താൽ ഞങ്ങൾ എന്ത് ചെയ്യും ‘ എന്നാണ് പൃഥ്വിരാജിന്റെ ചിത്രം പങ്കുവച്ച് ആര്‍ജിവി കുറിച്ചിരിക്കുന്നത്.
മുംബൈ : റെയിൽവേ ട്രാക്കിൽ ഇരുമ്പ് ദണ്ഡ് വച്ച 20 കാരൻ അറസ്റ്റിൽ . അബ്ദുൾ ഖാദിർ സമത്ബ്രെസ് ഷെയ്ഖ് എന്ന യുവാവിനെയാണ് റെയിൽ വേ പോലീസ് അറസ്റ്റ് ചെയ്തത് . വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം . സാന്താക്രൂസിനും , ഖാർ റോഡിനും ഇടയിൽ സർവീസ് നടത്തുന്ന ഗോരേഗാവ് – സി എസ് ടി എം ലോക്കൽ ട്രെയിൻ രാത്രി എട്ടരയോടെ ഇരുമ്പ് ദണ്ഡിൽ ഇടിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത് .ലോക്കോ പൈലറ്റ് ഉടൻ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്തുകയും , ആ പി എഫിൽ വിവരമറിയിക്കുകയും ചെയ്തു. അന്വേഷണത്തിൽ 15 അടി നീളമുള്ള ഇരുമ്പ് ദണ്ഡ് കണ്ടെത്തി . ഷെയ്ഖ് ഇത് മോഷ്ടിച്ചതാണെന്നാണ് സൂചന . ഇത് വിറ്റ് മയക്കുമരുന്ന് വാങ്ങാനായിരുന്നു തീരുമാനം .എന്നാൽ പിന്നീട് ഈ ശ്രമം ഉപേക്ഷിച്ച് ദണ്ഡ് ട്രാക്കിൽ വയ്ക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഷെയ്ഖിനെ പിടികൂടിയത് .
നയന്‍താര-വിഘ്‌നേഷ് ശിവന്‍ ചിത്രം ‘നാനും റൗഡി താന്‍’ സിനിമയിലെ ഗാനം ആലപിച്ച് ദമ്പതികളുടെ ഇരട്ടക്കുട്ടികളായ ഉയിരും ഉലകും. ചിത്രത്തിലെ തങ്കമേ എന്ന ഗാനം ഇരുവരും ആലപിക്കുന്നതിന്റെ വീഡിയോ വിഘ്‌നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തു. മുറിയിലെ ടി.വി.യില്‍ ഈ ഗാനം വെച്ചതോടെ അതിനനുസരിച്ച് കുട്ടികളും പാടുന്നതാണ് വീഡിയോ. ‘ അഡഡഡഡഡഡ …നയൻതാര , എന്റെ ഉയിരും , ഉലകവും ‘ എന്ന ക്യാപ്ഷനോടെയാണ് വിഘ്നേഷ് വീഡിയോ പങ്ക് വച്ചിരിക്കുന്നത് . നയനും , വിഘ്നേഷിനും വാടക ഗർഭപാത്രത്തിൽ പിറന്ന കുഞ്ഞുങ്ങളാണ് ഉലകും , ഉയിരും . നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത് . അടുത്തിടെ ഇരുവരുടെയും പ്രണയബന്ധം വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി ബിയോണ്ട് ദി ഫെയറിടെയ്ല്‍ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തിരുന്നു. നാനും റൗഡി താൻ ചിത്രത്തിലെ രംഗം ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്തിയതിന്റെ പേരിൽ നിർമ്മാതാവും , നടനുമായ ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു . https://www.instagram.com/reel/DCybZGWx0ty/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
തിരുവനന്തപുരം : പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ വീട്ടിലെ കാർ കത്തിച്ച സംഭവത്തിൽ സഹപാഠിയും മാതാവും അറസ്റ്റിൽ. ആറ്റിങ്ങൽ വഞ്ചിയൂർ സ്വദേശിയായ സഹപാഠിയും മാതാവുമാണ് നഗരൂർ പൊലീസിന്റെ പിടിയിലായത്. 16 ലക്ഷത്തിന്റെ കാറാണ് അഗ്നിക്കിരയായത് . തീ വയ്ക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടായിരുന്നു. നവംബർ 11 ന് അർദ്ധരാത്രിയാണ് സംഭവം . തീയണയ്ക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ പിതാവിന്റെ കാലിന് സാരമായി പൊള്ളലേറ്റിരുന്നു. പുക ശ്വസിച്ച് പെൺകുട്ടി അബോധാവസ്ഥയിലാവുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിൽ 16 കാരനായ പ്രതി ആറ്റിങ്ങലിലെ പമ്പിൽ നിന്നും പെട്രോൾ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. സഹപാഠിയുടെ മോശമായ പെരുമാറ്റം പെൺകുട്ടി മുൻപ് വിലക്കിയതിലെ വിരോധമാണ് ആക്രമണത്തിന് കാരണമായത്. 16 കാരൻ അമ്മയുടെ അറിവോടുകൂടിയാണ് അതിക്രമം നടത്തിയത്. പെട്രോളും കന്നാസും വാങ്ങാനുള്ള പണവും അമ്മ നൽകിയിരുന്നു. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
