- മുള്ളൻ പന്നിയെ തല്ലിക്കൊന്ന സംഭവം; വനം വകുപ്പിന് മുന്നിൽ കീഴടങ്ങി സിപിഎം നേതാവ് വെള്ളനാട് ശശി
- മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ
- ഇന്ത്യയുടെ യുദ്ധവിമാനവികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത് ; സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ഭാരതം
- രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ച നടപടിയ്ക്കെതിരെ കോടതിയെ സമീപിക്കും ; കെ എസ് ശബരിനാഥൻ
- ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയായി മുഹമ്മദ് ബാഗർ സോൾഗാദർ ; യൂറോപ്യൻ യൂണിയൻ നിരോധനമേർപ്പെടുത്തിയ നേതാവ്
- ബംഗാളിൽ 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി ; നിലവിലുള്ളത് 18,497 സ്വത്തുക്കൾ മാത്രം
- അബോധത്തിലെ 13 വർഷങ്ങൾ; രാജ്യത്തെ ആദ്യ ദയാമരണം; ഹരീഷ് റാണ വിടവാങ്ങി
- യുദ്ധം അവസാനിക്കുമോ ? ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി
Author: Anu Nair
29 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ സംഗീതജ്ഞൻ എ ആർ റഹ്മാനും , ഭാര്യ സൈറ ബാനുവും വിവാഹമോചിതരാകുന്നുവെന്ന വാർത്ത വന്നത് ദിവസങ്ങൾക്ക് മുൻപാണ് . സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇക്കാര്യം പുറത്ത് വിട്ടത് .ഇരുവർക്കും ഇടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾക്കൊടുവിലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായതെന്നും വന്ദന ഷാ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും തമ്മിൽ അനുരഞ്ജനത്തിന് സാദ്ധ്യതയുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വന്ദന ഷാ .വിക്കി ലാൽ വാനിയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കവേയായിരുന്നു വന്ദനയുടെ ഈ തുറന്ന് പറച്ചിൽ. ‘ റഹ്മാനും, സൈറയും തമ്മിൽ അനുരഞ്ജനം സാദ്ധ്യമല്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല . ഞാൻ ശുഭാപ്തിവിശ്വാസത്തോടെയാണ് കാര്യങ്ങളെ കാണുന്നത് . നീണ്ട കാലത്തെ ദാമ്പത്യമായിരുന്നു ഇവരുടേത് . ഒരുപാട് ആലോചിച്ചാണ് ഈ തീരുമാനമെടുത്തത് . അവരുടേ സംയുക്ത പ്രസ്താവനയിൽ കാര്യങ്ങൾ വ്യക്തമായതാണ്. എന്നാൽ അനുരഞ്ജനം സാദ്ധ്യമല്ലെന്ന് ഇപ്പോഴും ഞാൻ പറയുന്നില്ല ‘ -വന്ദന ഷാ പറഞ്ഞു. 1995 ലായിരുന്നു എ ആർ റഹ്മാൻ –…
വത്തിക്കാൻ സിറ്റി: ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിക്കുന്ന ലോക സർവമത സർവമത സമ്മേളനത്തെ ആശീർവദിച്ച് ഫ്രാൻസിസ് മാർപാപ്പ ഇന്ന് സംസാരിക്കും. ഗുരു രചിച്ച ‘ദൈവദശകം’ പ്രാർത്ഥനസമ്മേളനത്തിന്റെ തുടക്കത്തിൽ ഇറ്റാലിയൻ ഭാഷയിൽ മൊഴിമാറ്റം ചെയ്ത് ആലപിക്കും. കൊച്ചി വൈപ്പിൻ ഇളങ്കുന്നപ്പുഴ സ്വദേശി സിസ്റ്റർ ആശ ജോർജാണ് ഇറ്റാലിയൻ ഭാഷയിലേക്ക് മൊഴി മാറ്റിയത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30-നാണ് മാർപാപ്പയുടെ അഭിസംബോധന. വത്തിക്കാനിലെ വിവിധ മതപ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കും. നാളെ നടക്കുന്ന ലോകമതപാർലമെന്റിൽ ഇറ്റലിയിലെ ജനപ്രതിനിധികൾ പങ്കെടുക്കും. വിവിധ മതങ്ങളെ പ്രതിനിധീകരിച്ച് 15 രാജ്യങ്ങളിൽ നിന്നുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ശ്രീനാരായണഗുരു ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമതസമ്മേളനത്തിന്റെ ശതാബ്ദിയുടെ ഭാഗമായാണ് വത്തിക്കാനിൽ സമ്മേളനം നടത്തുന്നത്.ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയാകും സമ്മേളനത്തിൻ്റെ അദ്ധ്യക്ഷൻ. അദ്ദേഹം തയ്യാറാക്കിയ ‘സർവമത സമ്മേളനം’ എന്ന കൃതിയുടെ ഇറ്റാലിയൻ പരിഭാഷയും ‘ഗുരുവും ലോകസമാധാനവും’ എന്ന പുസ്തകത്തിന്റെ ഇംഗ്ലിഷ് പതിപ്പും പ്രകാശനം ചെയ്യും.
ചെന്നൈ: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഫിൻജാൽ ചുഴലിക്കാറ്റായി മാറി . നാളെ ഉച്ചയോടെ കാരയ്ക്കലിനും ,മഹാബലിപുരത്തിനും ഇടയിൽ കര തൊടുമെന്നാണ് സൂചന . ഈ സാഹചര്യത്തിൽ തമിഴ്നാട്ടിലും ,പുതുച്ചേരിയിലും ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ ചെന്നൈ അടക്കം വടക്കൻ ജില്ലകളിൽ റെഡ് അലർട്ടാണ് . സ്കൂളുകൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. മുൻകരുതലിന്റെ ഭാഗമായി രണ്ടായിരത്തി അഞ്ഞൂറോളം ദുരിതാശ്വാസ ക്യാമ്പുകളും സർക്കാർ സജ്ജീകരിച്ചിട്ടുണ്ട്.ഈസ്റ്റ് കോസ്റ്റ് റോഡിലും പഴയ മഹാബലിപുരം റോഡിലും നവംബർ 30ന് ഉച്ചയ്ക്ക് ശേഷം പൊതുഗതാഗതം നിർത്തിവെക്കും 90 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കുമെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരാനും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും തമിഴ്‌നാട് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്. ചെന്നൈ അടക്കം 6 ജില്ലകളിലെ സ്കൂളുകൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. നാളെ നടത്താനിരുന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പരിപാടിയും റദ്ദാക്കി. ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ വൈകിട്ട് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും പിന്നീട്…
മുംബൈ ; ഏകദിനമത്സരങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇനി കളത്തിലിറങ്ങുക പുത്തൻ ജേഴ്സിയണിഞ്ഞ് . മുംബൈയിൽ നടന്ന ചടങ്ങിൽ നിയുക്ത ഐ സി സി ചെയർമാനും, ബിസിസിഐ സെക്രട്ടറിയും വനിതാ ടീം ക്യാപ്റ്റനുമായ ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്നാണ് പുതിയ ജേഴ്‌സി പ്രകാശനം ചെയ്തത്, മുൻപുള്ള ജേഴ്സിയിലെ പ്രധാന നിറമായ ആകാശ നീല നിലനിർത്തിയിട്ടുണ്ട്.എന്നാൽ തോളത്ത് ത്രിവർണം കൂടി വരുന്നത് കൊണ്ട് കൂടുതൽ ആകർഷകമാകുന്നുണ്ട്. അതിനു പുറത്താണ് അപ്പാരല്‍ സ്‌പോണ്‍സേഴ്‌സായ അഡിഡാസിന്റെ സിഗ്നേച്ചറായ മൂന്ന് വെള്ളവരകള്‍ വരുന്നത്. വനിതാ ക്രിക്കറ്റ് ടീമാണ് ജേഴ്‌സി അണിഞ്ഞു ആദ്യം കളത്തിൽ എത്തുക. ഡിസംബർ 22 ന് വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന മൂന്ന് ഏകദിന പരമ്പരയിലാണ് വനിതാ ടീം പുതിയ ജേഴ്‌സി അണിഞ്ഞു വരുന്നത്.ഇതിനു മുൻപ് ഡിസംബർ അഞ്ചിനു ഓസ്ട്രേലിയയുമായി പരമ്പര ഉണ്ടെങ്കിലും നിലവിലെ ജേഴ്‌സി അണിഞ്ഞാകും എത്തുക. ഇന്ത്യൻ ജേഴ്സി പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഹര്‍മ്മന്‍പ്രീത് കൗര്‍ പ്രതികരിച്ചു. തോളിൽ നൽകിയിരിക്കുന്ന ത്രിവർണ്ണനിറങ്ങൾ മനോഹരമാണ്…
ബെംഗളൂരു ; ഇന്ദിരാ നഗർ കൊലക്കേസ് പ്രതി കണ്ണൂർ തോട്ടട സ്വദേശി ആരവ് ഹാനോയ് പോലീസിനെ വിളിച്ച് കീഴടങ്ങാൻ തയാറെന്ന് അറിയിച്ചു. ഇയാൾ ഉത്തരേന്ത്യയിൽ ഉണ്ടെന്നാണ് പോലീസ് കരുതുന്നത് . ആരവിനെ അറസ്റ്റ് ചെയ്യാൻ പോലീസ് സംഘം സ്ഥലത്തേയ്ക്ക് തിരിച്ചു. ലോക്കൽ പോലീസിനെയും വിവരമറിയിച്ചു. ഉടൻ ആരവിനെ കസ്റ്റഡിയി എടുക്കാൻ കഴിയുമെന്ന് കരുതുന്നതായി ബെംഗളൂരു പോലീസ് പറഞ്ഞു. ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ വച്ചാണ് അസമീസ് വ്ലോഗറായ കാമുകി മായയെ ആരവ് കൊലപ്പെടുത്തിയത്.ആറുമാസത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു.അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലായിരുന്നു കൊലപാതകം. ഈ മാസം 26 നാണ് ആരവ് ബെംഗളൂരുവിൽ നിന്ന് രക്ഷപെട്ടത്. ആരവിന്റെ വീട്ടിൽ നിന്നും അന്വേഷണത്തിന് സഹായകമാകുന്ന തുമ്പുകളൊന്നും കിട്ടിയിരുന്നില്ല. മജസ്റ്റിക് റെയിൽ വേ സ്റ്റേഷനിൽ നിന്ന് ആരവിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. അന്ന് തന്നെ ആരവ് സംസ്ഥാനം വിട്ടതായും പോലീസ് കണ്ടെത്തി.കേസിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണമെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും ബംഗളുരു ഈസ്റ്റ് ഡിസിപി ഡി ദേവരാജ് പറഞ്ഞു.…
തിരുവനന്തപുരം : ബാലഭാസ്ക്കറിന്റെ മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് മാഫിയ ആണെന്ന ആരോപണം ആവർത്തിച്ച് പിതാവ് കെ സി ഉണ്ണി. അപകട സമയത്ത് ബാലഭാസ്ക്കറിന്റെ ഡ്രൈവർ ആയിരുന്ന അർജുൻ അറസ്റ്റിലായതിന് പിന്നാലെയാണ് പിതാവ് വീണ്ടും രംഗത്തെത്തിയത് . ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയത് തന്നെയാണ് . അതിനു പിന്നിൽ ഡ്രൈവറായ അർജുൻ തന്നെയാണ് . നേരത്തെയും ക്രിമിനൽ കേസുകളിലെ പ്രതിയാണ് അർജുൻ .എടിഎം കവർച്ച ഉൾപ്പെടെ മൂന്ന് കേസുകളിലെ പ്രതിയാണ് അർജുൻ. അപകടത്തിന് ശേഷമാണ് ഈ കേസുകളെ കുറിച്ച് അറിയുന്നത്. ആര് ആരെ കൊല്ലുന്നു എന്നതല്ല , മറിച്ച് പണമുണ്ടാക്കുക എന്നതാണ് ഇവിടെ പ്രാധാന്യം.ബാലഭാസ്ക്കറിന്റെ മരണത്തിൽ നീതി ലഭിച്ചിട്ടില്ല.വെറും സംശയമല്ല, ഇത് ഉറപ്പാണ്. കേസന്വേഷിച്ച സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണൻ എന്നെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്. സിബിഐ ചോദ്യം ചെയ്തുവെന്ന് പറയുന്നുണ്ട്. പക്ഷേ, റിപ്പോർട്ട് വായിച്ച് നോക്കിയാൽ മാത്രമേ അത് അറിയാനാകു. പുതിയ കേസിന്റെ പശ്ചാത്തലത്തിൽ നിയമനടപടി ആലോചിക്കും. ബാലഭാസ്കറിന് പണം കൊടുക്കാനുള്ളവർ ഭാര്യ ലക്ഷ്മിക്ക് കൈമാറുമെന്ന് അറിയിച്ചിരുന്നു.…
തൃശൂർ : വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെയും , മകളുടെയും ജീവൻ കവർന്ന അപകടസമയത്ത് കാർ ഓടിച്ചിരുന്ന ഡ്രൈവർ അർജുൻ സ്വർണം തട്ടിയ കേസിൽ അറസ്റ്റിലായി. 2018 സെപ്റ്റംബർ 25ന് ബാലഭാസ്കർ അപകടത്തിൽപ്പെടുമ്പോൾ കാർ ഓടിച്ചിരുന്നത് അർജുൻ ആയിരുന്നു. പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയ കേസിലാണ് അർജുൻ അറസ്റ്റിലായത്. പെരിന്തൽമണ്ണയിൽ സ്വർണം തട്ടിയ സംഘത്തെ ചെറുപ്പുളശ്ശേരിയിലെത്തി മറ്റൊരു കാറിൽ കൂട്ടിക്കൊണ്ടുപോയത് അർജ്ജുനാണെന്ന് പൊലീസ് കണ്ടെത്തി. 2018 സെപ്റ്റംബർ 25ന് ബാലഭാസ്കർ അപകടത്തിൽപ്പെടുമ്പോൾ കാർ ഓടിച്ചിരുന്നത് അർജുൻ ആയിരുന്നു. അർജുന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ പോലീസ് , സിബിഐ അന്വേഷണങ്ങളിലൊന്നും ഇത് കണ്ടെത്തിയിരുന്നില്ല. വാഹനം ഓടിച്ചത് ബാലഭാസ്കറെന്നായിരുന്നു അർജുന്റെ മൊഴിയെങ്കിലും പിന്നീട് ഇയാൾ തന്നെയാണ് വാഹനം ഓടിച്ചതെന്ന് അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. അര്‍ജുന് മുന്‍പ് തന്നെ സ്വര്‍ണക്കടത്തു സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നോ എന്ന സംശയം ഇപ്പോള്‍ ഉയരുന്നുണ്ട്
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓഫീസ് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ നടനും അദ്ധ്യാപകനുമായ നാസർ കറുത്തേനിയ്ക്ക് സസ്പെൻഷൻ. മലപ്പുറം വിദ്യാഭ്യാസ ഡയറക്ടർ കെ.പി രമേഷ്കുമാറാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. വരുന്ന മെയ് മാസത്തിൽ വിരമിക്കാനിരിക്കേയാണ് മുക്കണ്ണൻ നാസർ എന്നറിയപ്പെടുന്ന നടൻ പോക്സോ കേസിൽ അറസ്റ്റിലായത്. വണ്ടൂർ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ എൽപി വിഭാഗം അദ്ധ്യാപകനാണ് നാസർ കറുത്തേനി. നവംബർ 17 ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നാസര്‍ കറുത്തേനി തന്റെ സ്വകാര്യ ഓഫീസില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടി സഹപാഠികളോട് കാര്യം പങ്കുവെച്ചു. തുടർന്ന് സ്‌കൂളിൽ വച്ച് കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കി. ഇതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും നാസറിനെ അറസ്റ്റ് ചെയ്തില്ല. പിന്നീട് നവംബർ 21 വ്യാഴാഴ്ച ഉച്ചയോടെ ഇയാൾ പോലീസിൽ കീഴടങ്ങുകയായിരുന്നു. നിലവിൽ മഞ്ചേരി സബ്ജയിലിൽ റിമാന്റിലാണ്.കുരുതി, ആടുജീവിതം, സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലവ് സ്റ്റോറി തുടങ്ങിയ സിനിമകളിലൂടെയാണ് നാസർ കറുത്തേനി ശ്രദ്ധേയനാകുന്നത്.…
ന്യൂഡൽഹി: കണ്ണൂരിലെ പെട്രോൾ പമ്പ് വിവാദത്തിലും എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിലും മറുപടിയുമായി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി . യുക്തമായ നടപടി സ്വീകരിക്കുന്നതിനായി പരാതി സംസ്ഥാന സർക്കാരിന് അയച്ചു നൽകിയതായും സുരേഷ് ഗോപി ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ അറിയിച്ചു. കോൺഗ്രസ് അംഗം അടൂർ പ്രകാശിൻ്റെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. പെട്രോൾ പമ്പിൻ്റെ വിവാദം സംബന്ധിച്ച് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ശ്രീകണ്ഠാപുരം ചേരാൻ മൂലയിൽ പമ്പ് അനുവദിക്കുന്നതിന് ജില്ലാ അധികൃതർ എൻ ഒ സി നൽകുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചിട്ടുണ്ട് എന്നും സുരേഷ് ഗോപി പറഞ്ഞു.
കൊച്ചി: പറവ ഫിലിം നിർമ്മാണ കമ്പനിയിൽ റെയ്ഡ് നടന്നതിന് പിന്നാലെ സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടാൻ ആദായനികുതി വകുപ്പ് . പറവ ഫിലിംസ് 60 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന പ്രാഥമിക കണ്ടെത്തലിനെ തുടർന്നാണിത് . മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കേരളത്തിലും, തമിഴ്നാട്ടിലും നിറഞ്ഞ തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നുവെന്നും കോടികളുടെ വരുമാനം നേടുന്നുവെന്നുമായിരുന്നു പ്രചാരണം. എന്നാൽ തമിഴ്‌നാട്ടിൽ പലയിടത്തും ഒഴിഞ്ഞ തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിച്ചതെന്നും ഇത് കള്ളപ്പണം വെളുപ്പിക്കാനായിരുന്നുവെന്നും ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. മഞ്ഞുമ്മൽ ബോയ്സ് സിനിമയിലൂടെ ഇവർക്ക് ലഭിച്ച വരുമാനത്തിന് അനുസരിച്ച് നികുതി അടച്ചിട്ടില്ലെന്നാണ് വിവരം. അതുകൊണ്ട് തന്നെ പരിശോധന അവസാനിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് നൽകുന്ന വിശദീകരണം. പറവ ഫിലിംസ് യഥാർത്ഥ വരുമാന കണക്ക് നൽകിയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സൗബിന്റെ ഉടമസ്ഥതയിലുളള പറവ ഫിലിംസ് എന്ന നിർമാണ കമ്പനിയിലും ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
