ഡബ്ലിൻ: ഇലക്ട്രിക് വാഹനങ്ങൾ വപണിയിൽ നിന്നും തിരിച്ചുവിളിച്ച് പ്രമുഖ വാഹന കമ്പനിയായ ഫോക്സ്വാഗൻ. ഒരു ലക്ഷം വാഹനങ്ങളാണ് തിരിച്ച് വിളിച്ചത്. വാഹനങ്ങൾ കൈവശം ഉള്ളവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ബാറ്ററിയിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ഫോക്സ്വാഗന്റെ നടപടി. 1 ലക്ഷം വാഹനങ്ങളിൽ 75,000 എണ്ണം ഐഡി സീരീസിൽ ഉള്ളവയാണ്. ഐഡി.3, ഐഡി. 4, ഐഡി.5 , ഐഡി ബസ് എന്നിവയാണ് മോഡലുകൾ. 2022 ഫെബ്രുവരിയ്ക്കും 2024 ഓഗസ്റ്റിനും ഇടയിൽ വിൽപ്പന നടത്തിയ വാഹനങ്ങളുടെ ബാറ്ററിയിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്.
Discussion about this post

