ഡബ്ലിൻ: ഡബ്ലിനിലെ ക്ലോണ്ടാൽക്കിനിൽ ഉണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. 2025 നവംബറിൽ യുവതിയ്ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടാണ് പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
30 വയസ്സുള്ള രണ്ട് പുരുഷന്മാരും കൗമാരക്കാരനായ കുട്ടിയുമാണ് അറസ്റ്റിലായത്. ഇവർക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസ് എടുത്തത്. ഇവർക്കായി 19 ഓളം സ്ഥലത്ത് പോലീസ് പരിശോധന നടത്തി. പരിശോധനയിൽ ലഹരിവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post

